രാം ചരണിനൊപ്പം നായികമാർ അഭിനയിച്ചപ്പോൾ; സംസാരമുണ്ടായിട്ടുണ്ട്; ഞാനും മനുഷ്യസ്ത്രീയാണ്; ഉപാസന കാമിനേനി
താരപത്നി എന്നതിനപ്പുറം സമൂഹത്തിൽ തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഉപാസന കാമിനേനി. തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ ഭാര്യയായ ഉപാസന അപ്പോളോ ഹോസ്പിറ്റൽസിന്റെ സീനിയർ സ്ഥാനത്തിരിക്കുന്നയാളുമാണ്. അടുത്തിടെയാണ് ഉപാസന അമ്മയായത്. വിവാഹം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷമാണ് ഉപാസനയ്ക്കും രാം ചരണിനും കുഞ്ഞ് പിറന്നത്. ക്ലിൻ കാര കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്. കരിയറിലെ തിരക്കുകൾ കാരണമാണ് കുഞ്ഞ് പിന്നീട് മതിയെന്ന് ദമ്പതികൾ തീരുമാനിച്ചത്.
കരിയറിനെയും വ്യക്തി ജീവിതത്തെയും കുറിച്ച് സംസാരിക്കുകയാണ് ഉപാസന കാമിനേനി. കുഞ്ഞിന്റെ കാര്യങ്ങളിൽ രാം ചരണും താനും ഒരുപോലെ ശ്രദ്ധ നൽകുന്നുണ്ടെന്ന് ഉപാസന പറയുന്നു. പെൺകുട്ടികൾക്ക് അച്ഛനോടായിരിക്കും അടുപ്പമെന്ന് പറയുന്നത് ശരിയാണെന്നും തനിക്ക് ഇതിൽ അസൂയ തോന്നുന്നുണ്ടെന്നും ഉപാസന തുറന്ന് പറഞ്ഞു. അച്ഛനെ കാണുമ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നു. അത് തനിക്ക് അസൂയ ഉണ്ടാക്കിയെന്നും ഉപാസന ചിരിയോടെ പറഞ്ഞു.

രാം ചരൺ നടിമാർക്കൊപ്പം അഭിനയിക്കുന്നതിൽ താനിക്കാദ്യം ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും ഉപാസന തുറന്ന് പറഞ്ഞു. ഞാനും മനുഷ്യ സ്ത്രീയാണ്. വിവാഹം കഴിഞ്ഞ് എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. പക്ഷെ പിന്നീട് രാം ചരൺ എനിക്ക് സുരക്ഷിതത്വവും അറിവും തന്നു. നല്ല സുഹൃത്തായതിനാൽ ഇക്കാര്യങ്ങൾ പരസ്പരം ചർച്ച ചെയ്യാൻ പറ്റി. അതിന് ശേഷം എല്ലാം മാറിയെന്നും ഉപാസന വ്യക്തമാക്കി.
ഞാനും പെൺകുട്ടിയാണ്. രാം ചരണിനോട് ചോദിക്കുമ്പോൾ ഇതെന്റെ പ്രൊഫഷനാണെന്ന് പറയും, ടെക്നിക്കൽ വശങ്ങൾ പറഞ്ഞ് തരും. അതിന് ശേഷം തനിക്ക് പ്രശ്നമൊന്നും തോന്നിയിട്ടില്ലെന്നും ഉപാസന തുറന്ന് പറഞ്ഞു. രാം ചരണിനൊപ്പം ഒരു നായികയ്ക്കും ഏറ്റവും നല്ല കെമിസ്ട്രി തോന്നിയിട്ടില്ല. രാം ചരൺ മികച്ച നടനാണ്. എല്ലാവർക്കൊപ്പവും നല്ല കെമിസ്ട്രി രാം ചരണിനുണ്ടെന്നും ഉപാസന വ്യക്തമാക്കി.

അപ്പോളോ ഹോസ്പിറ്റൽസിന്റെ നടത്തിപ്പിനെക്കുറിച്ചും കാമിനേനി കുടുംബത്തെക്കുറിച്ചും ഉപാസന സംസാരിച്ചു. സ്ട്രഗിൾ എല്ലാ ദിവസവുമുണ്ട്. അസുഖത്തിന് ഹോളി ഡേയില്ല. അതിനാൽ ഞങ്ങൾക്ക് ഹോളിഡേ ഇല്ല. ഞങ്ങൾ വലിയാെരു കുടുംബം ഒന്നിച്ച് നിന്ന് പ്രവർത്തിക്കാൻ ശ്രമിക്കുകയാണ്. കൊവിഡ് ഉൾപ്പെടെയെുള്ള സംഭവങ്ങളിൽ ഞങ്ങൾ കുടുംബമായി ഒന്നിച്ച് നിന്നു. ചിലരെ നിങ്ങൾക്ക് ഇഷ്ടമായിരിക്കും, ചിലരെ ഇഷ്ടമായിരിക്കില്ല. പക്ഷെ ഒരു കുടുംബമെന്ന നിലയിൽ നിങ്ങൾ ഒരുമിച്ച് നിൽക്കുന്നു. പ്രശ്നങ്ങളിൽ ഒരുമിച്ച് നിന്ന് അതിൽ നിന്നും പുറത്ത് കടക്കുന്നു.
അച്ചടക്കമാണ് എന്റെ മുത്തശ്ശൻ പഠിപ്പിച്ച മറ്റൊരു പ്രധാന കാര്യം. രാവിലെ എഴുന്നേറ്റ് അദ്ദേഹം പൂജ ചെയ്യുന്നു. ഹോസ്പിറ്റലിൽ കൃത്യ സമയത്ത് എത്തും. ആ ശീലം പിന്തുടർന്നാൽ ഒന്നും നിങ്ങളെ വിജയത്തിൽ നിന്ന് പിന്തിരിപ്പിക്കില്ല. അപ്പോളോ ഹോസ്പിറ്റൽസിന്റെ പ്രത്യേകത വിശ്വാസമാണ്. എല്ലാ ആശുപത്രിയിലും പ്രാർത്ഥനയ്ക്ക് സ്ഥലമുണ്ട്. ഡോക്ടർമാർ സയൻസിന്റെ അടിസ്ഥാനത്തിലാണ് നിൽക്കുന്നത്. അതേസമയം ദൈവമുണ്ടെന്നും ഞാൻ വിശ്വസിക്കുന്നു.


Click it and Unblock the Notifications