നിങ്ങൾക്കെന്തെങ്കിലും പ്രശ്നമുണ്ടോ; നേരിട്ട ചോദ്യങ്ങൾ; ആരോ​ഗ്യമുള്ള കുഞ്ഞ് വേണമെന്നായിരുന്നു; ഉപാസന

ടോളിവുഡിലെ സൂപ്പർതാരമായ രാം ചരണിന്റെ സ്വകാര്യ ജീവിതം എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. ഉപാസന കാമിനേനി എന്നാണ് രാം ചരണിന്റെ ഭാര്യയുടെ പേര്. താര പത്നിനി എന്നതിനപ്പുറം തെലുങ്ക് ജന സമൂഹത്തിനിടയിൽ തന്റേതായ സ്ഥാനം ഉപാസനയ്ക്കുണ്ട്. അപ്പോളോ ഹോസ്പറ്റൽസിന്റെ ഉടമകളാണ് കാമിനേനി കുടുംബം. ആശുപത്രി ശൃംഖലയുടെ നേതൃസ്ഥാനങ്ങളിലൊന്ന് വഹിക്കുന്നത് ഉപാസനയാണ്. രാം ചരൺ തന്റെ സിനിമാ കരിയറിന് പ്രാധാന്യം നൽകുന്നത് പോലെ തന്നെ ഉപാസനയും തന്റെ പ്രൊഫഷനിലേക്ക് വലിയ ശ്രദ്ധ നൽകുന്നു.

വിവാഹം കഴിഞ്ഞയുട‌നെ കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചതും ഇക്കാരണത്താലാണ്. പത്ത് വർഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഉപാസന അമ്മയായത്. അമ്മയാകാൻ വൈകുമെന്നതിനിൽ നേരത്തെ തന്നെ താര പത്നി എ​ഗ് ഫ്രീസിം​ഗ് ചെയ്തിരുന്നു. 33ാം വയസിലാണ് ഉപാസന അമ്മയായത്. ക്ലിൻ കാര കൊനിഡേല എന്നാണ് പെൺകുഞ്ഞിന്റെ പേര്. കുഞ്ഞിന്റെ കാര്യത്തിൽ രണ്ട് പേരും ഒരുപോലെ ശ്രദ്ധ നൽകുന്നു. ഇപ്പോഴിതാ ​ഗർഭിണിയാകാൻ വൈകിയപ്പോൾ താൻ നേരിട്ട ചോദ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഉപാസന കാമിനേനി.

Upasana Kamineni, Ram Charan

കുഞ്ഞുണ്ടാകുന്നത് എല്ലാവർക്കും സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എനിക്കത് ഇരട്ടി മികച്ചതായി തോന്നാൻ കാരണം ഞാൻ ശാക്തീകരിക്കപ്പെട്ട അമ്മയാണ്. കരിയറിനും കുഞ്ഞിനും തുല്യ പ്രാധാന്യം ഞാൻ കൊടുത്തിട്ടുണ്ട്. എന്നെ ട്രോളിയിട്ടുണ്ട്. എന്താണ് ഇവർക്ക് കുഞ്ഞുങ്ങളുണ്ടാകാത്തത്, ഇവർക്കെന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചോദിച്ചവരുണ്ട്. പക്ഷെ അതല്ല കാരണം. ആരോ​ഗ്യമുള്ള കുഞ്ഞ് വേണമെന്നും മാനസികമായും ശാരീരികമായും കുഞ്ഞിനോടൊപ്പം നിൽക്കാൻ കഴിയേണ്ടതുണ്ടായിരുന്നു.

ഒപ്പം കരിയറിൽ വിജയം നേടേണ്ട‌തുണ്ടായിരുന്നെന്നും ഉപാസന വ്യക്തമാക്കി. തെലുങ്കിലെ സൂപ്പർതാരമായതിനാൽ രാം ചരൺ അച്ഛനാകാൻ വൈകുന്നത് ആരാധകർക്കിടയിൽ വലിയ തോതിൽ ചർച്ചയായിരുന്നു. പലപ്പോഴും ഉപാസനയ്ക്ക് നേരെ കുറ്റപ്പെടുത്തലുകളും വന്നിട്ടുണ്ട്. 2012 ലാണ് ഉപാസനയും രാം ചരണും വിവാ​ഹിതരായത്. അഭിമുഖത്തിൽ തന്റെ കുടുംബത്തെക്കുറിച്ചും ഉപാസന സംസാരിക്കുന്നുണ്ട്. നല്ല നിമിഷങ്ങൾ ഞങ്ങൾ ആഘോഷിക്കാറുണ്ട്.

Ram Charan

പക്ഷെ താഴ്ചകൾ വരുമ്പോഴാണ് ഞങ്ങൾ ശക്തരായി ഒരുമിച്ച് നിൽക്കാറാണ്. അതാണ് ഒരു നല്ല കുടുംബമുണ്ടാക്കുന്നതെന്നും ഉപാസന കാമിനേനി വ്യക്തമാക്കി. താൻ പ്രമുഖ വ്യക്തിയാണെങ്കിലും അസുഖവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിമുഖങ്ങളിലൂടെ ഉപദേശം തരാൻ പറ്റില്ലെന്നും ഉപാസന വ്യക്തമാക്കി. ടിപ്സുകൾ പറഞ്ഞ് തരാനുള്ള യോ​ഗ്യത എനിക്കില്ല. എനിക്ക് ഫലപ്രദമായ മാർ​ഗങ്ങൾ നിങ്ങൾക്ക് ചേരണമെന്നില്ല. സോഷ്യൽ മീഡിയയിൽ ഇന്ന് നമ്മൾ നേരിടുന്ന പ്രശ്നമതാണ്.

ഇൻഫ്ലുവൻസർമാർ തരുന്ന ടിപ്സുകൾ നിങ്ങൾക്ക് പറ്റില്ലായിരിക്കും. കാരണം നിങ്ങളുടെ ശരീരവും ആരോ​ഗ്യവും വ്യത്യസ്തമാണ്. എന്താണ് നിങ്ങൾക്ക് പറ്റുന്ന കാര്യമെന്ന് സ്വയം മനസിലാക്കണം. ഇൻഫ്ലുവൻസർമാരിൽ നിന്നും മോട്ടിവേഷനെടുക്കുക. പക്ഷെ അന്ധമായി അവരെ പിന്തുടരുതെന്നും ഉപാസന വ്യക്തമാക്കി.

ഉപാസനയുടെ ഭർത്താവ് രാം ചരൺ സിനിമകളുടെ തിരക്കിലാണിപ്പോൾ. ​ഗെയിം ചേഞ്ചറാണ് രാം ചരണിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമ. ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. ആർആർആറിന് ശേഷം രാം ചരൺ നായകനായെത്തുന്ന സിനിമയാണ് ​ഗെയിം ചേഞ്ചർ.

Read more about: ram charan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X