ചേട്ടനെ വരെ കോടതി കയറ്റി ആദ്യ ഭാര്യ; കുട്ടികളെയും എടുത്ത് മടങ്ങി രണ്ടാം ഭാര്യ; പവന്റെ വിവാഹ ജീവിതം
തെലുങ്ക് സിനിമാ രംഗത്തെ സൂപ്പർതാരമാണ് പവൻ കല്യാൺ. പവർസ്റ്റാർ എന്ന് ആരാധകർ വിളിക്കുന്ന പവൻ രാഷ്ട്രീയത്തിലും പ്രബല സാന്നിധ്യമാണ്. ചിരഞ്ജീവിയുടെ സഹോദരനായ പവൻ കല്യാണിന് വളരെ പെട്ടെന്ന് സിനിമാ രംഗത്ത് ശ്രദ്ധ നേടാൻ കഴിഞ്ഞു. ആന്ധ്രയിൽ പവൻ കല്യാണിനുള്ള ആരാധക വൃന്ദം ചെറുതല്ല. എന്നാൽ താരാഘോഷങ്ങൾക്കപ്പുറം തന്റെ സ്വകാര്യ ജീവിതം ലൈം ലൈറ്റിൽ ചർച്ചയാകാതിരിക്കാൻ പവൻ കല്യാൺ ശ്രമിക്കാറുണ്ട്. പക്ഷെ പലപ്പോഴും ഇത് വിഫലമായ ശ്രമമാകാറാണ് പതിവ്.
രാഷ്ട്രീയ എതിരാളികൾ പവൻ കല്യാണിന്റെ മൂന്ന് വിവാഹങ്ങൾ ചൂണ്ടിക്കാണിച്ച് വിമർശനം ഉന്നയിക്കാറുണ്ട്. റഷ്യക്കാരിയായ അന്ന ലെസ്നവയാണ് പവൻ കല്യാണിന്റെ ഭാര്യ. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. അന്നയുടെ കടന്ന് വരവിന് മുമ്പ് രണ്ട് വിവാഹമോചനങ്ങൾ പവൻ കല്യാണിന്റെ ജീവിതത്തിൽ ഉണ്ടായി. നന്ദിനി എന്നാണ് പവനിന്റെ ആദ്യ ഭാര്യയുടെ പേര്. 1997 ലായിരുന്നു വീട്ടുകാർ ആലോചിച്ചുറപ്പിച്ച ഈ വിവാഹം. 19 കാരിയായ നന്ദിനിയുമായുള്ള താരത്തിന്റെ വിവാഹ ജീവിതം പിന്നീട് പ്രശ്നങ്ങൾ നേരിട്ടു.

നടി രേണു ദേശായിയുടെ കടന്ന് വരവോടെ ആയിരുന്നു ഇത്. ഒന്നിച്ച് ജീവിച്ച രേണുവിനും പവൻ കല്യാണിനും ഒരു ആൺ കുഞ്ഞും പുറന്നു. നന്ദിനിയുമായുള്ള വിവാഹ ബന്ധം നിലനിൽക്കെയായിരുന്നു ഇത്. പവൻ കല്യാണിന്റെ വിവാഹേതര ബന്ധം അന്ന് വലിയ തോതിൽ ചർച്ചയായി. ഇതിനിടെ നന്ദിനി-പവൻ കല്യാൺ ബന്ധം വിവാഹമോചനത്തിന്റെ വക്കിലെത്തി. വെറുതെ ബന്ധം വേർപെടുത്തി പോകാൻ നന്ദിനി തയ്യാറായില്ല.
അഞ്ച് ലക്ഷം രൂപ തനിക്ക് ജീവനാംശം പവൻ കല്യാൺ നൽകണമെന്ന് നന്ദിനി കോടതിയിൽ ആവശ്യപ്പെട്ടു. ആദ്യ വിവാഹബന്ധം നിലനിൽക്കെ മറ്റൊരു വിവാഹം ചെയ്തതിന് ഐപിസി സെക്ഷൻ 494 പ്രകാരം നന്ദിനി കേസ് നൽകി. ഇതോടെ പവൻ കല്യാണിന്റെ സഹോദരങ്ങളായ ചിരഞജീവി, നാഗേന്ദ്ര ബാബു എന്നിവർക്കും രേണു ദേശായിക്കും കോടതി കയറേണ്ടി വന്നു.
അഞ്ച് കോടി രൂപ ജീവനാംശം നൽകിയാണ് പവൻ കല്യാൺ ഈ ബന്ധത്തിൽ നിന്ന് ഒഴിഞ്ഞത്. രേണു ദേശായിക്കൊപ്പം കുടുംബ ജീവിതം ആരംഭിച്ച പവൻ കലാണിന് രണ്ടാമതൊരു പെൺകുഞ്ഞ് കൂടി പിറന്നു. എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർക്കിടയിൽ പ്രശ്നങ്ങളായി. സഹോദരൻ നാഗേന്ദ്ര ബാബുവിന്റെ പ്രതിസന്ധി കാലത്ത് ഇദ്ദേഹത്തെ സാമ്പത്തികമായി പവൻ കല്യാൺ സഹായിക്കാൻ തുടങ്ങി. ഇതിന്റെ പേരിൽ രേണുവും പവനും തമ്മിൽ തർക്കങ്ങളുണ്ടായെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

പൂനെയിലെ സ്വന്തം വീട്ടിലേക്ക് മക്കളെയും കൊണ്ട് രേണു തിരിച്ച് പോയി. പല തവണ രേണുവിനെ കണ്ട് പ്രശ്നം പരിഹരിക്കാൻ നടൻ ശ്രമിച്ചെങ്കിലും ഈ അകൽച്ച മാറിയില്ല. ഒടുവിൽ 2012 ൽ ഇവർ വിവാഹമോചനം നേടി. ഈ ബന്ധത്തിലെ മക്കളുടെ കാര്യത്തിൽ ഇപ്പോഴും പ്രത്യേക ശ്രദ്ധ പവൻ കല്യാണിനുണ്ട്.
തീൻ മാർ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് റഷ്യക്കാരിയായ അന്നയെ പവൻ കല്യാൺ പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി. രണ്ട് പേരും വിവാഹ ജീവിതത്തിലേക്കും കടന്നു. അടുത്തിടെ അന്നയും പവനും വേർപിരിയുന്നെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല.


Click it and Unblock the Notifications