താരകുടുംബത്തിൽ സം​ഗീതം പഠിപ്പിക്കാൻ വന്ന ടീച്ചർ; ആദ്യ ഭാര്യയുള്ളപ്പോൾ പ്രണയവും ജൂനിയർ എൻടിആറിന്റെ ജനനവും

തെലുങ്ക് സിനിമാ ലോകത്തെ സൂപ്പർസ്റ്റാറാണ് ജൂനിയർ എൻ‌ടിആർ. ആർആർആർ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഇന്ത്യയൊട്ടും ജൂനിയർ എൻടിആറിന് ആരാധകരുണ്ട്. തെലുങ്ക് സിനിമാ ലോകത്തെ പ്രബലരായ എൻ‌ടിആർ കുടുംബത്തിലെ അം​ഗമാണ് ജൂനിയർ എൻടിആർ. പൊതുവെ ടോളിവുഡിലെ ഇന്നത്തെ പ്രബല താരങ്ങളെല്ലാം സിനിമാ കുടുംബത്തിൽ നിന്നുള്ളവരാണ്. കുടുംബത്തിന്റെ പ്രതാപവും സ്വാധീനവും ഇവരെല്ലാം കരിയറിലെ വളർച്ചയ്ക്ക് ഉപയോ​ഗിച്ചിട്ടുമുണ്ട്. അതേസമയം എൻടിആർ കുടുംബത്തിലെ അം​ഗമാണെങ്കിലും ജൂനിയർ എൻടിആറിന്റെ അമ്മ ശാലിനി ഭാസ്കറിന് ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികൾ ചെറുതല്ല.

ശാലിനിയും എൻടിആർ കുടുംബവും തമ്മിലുള്ള ബന്ധം ഇന്നും തെലുങ്ക് രാഷ്ട്രീയത്തിൽ ഇവർക്കെതിരെ എതിരാളികൾ ഉന്നയിക്കാറുണ്ട്. എൻടിആർ കുടുംബത്തിന്റെ പ്രതിച്ഛായയെ ബാധിച്ച ചില സംഭവകഥകൾ ഇതിന് പിന്നിലുള്ളതാണ് കാരണം. നന്ദമുരി ഹരികൃഷ്ണ എന്നാണ് ജൂനിയർ എൻടിആറിന്റെ പിതാവിന്റെ പേര്. മുൻ ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും സൂപ്പർസ്റ്റാറുമായിരുന്ന എൻടിരാമറാവുവിന്റെ മകൻ. ഹരികൃഷ്ണൻ ചെറുപ്പക്കാരനായിരുന്ന കാലത്താണ് ഈ സംഭവങ്ങൾ നടക്കുന്നത്.

NTR Family

എൻടിആർ കുടുംബത്തിലെ അം​ഗങ്ങളെ സം​ഗീതം പഠിപ്പിക്കാനെത്തിയതായിരുന്നു ശാലിനി എന്ന മ്യൂസിക് ടീച്ചർ. അന്ന് വീട്ടിൽ മിക്കപ്പോഴും ഹരികൃഷ്ണനുണ്ടാകും. ചിലപ്പോൾ ക്ലാസ് കഴിഞ്ഞ് ശാലിനിയെ വീട്ടിലേക്ക് കൊണ്ട് പോകുന്നത് ഹരികൃഷ്ണനായിരിക്കും. തന്റെ കാറിലാണ് ശാലിനിയെ കൊണ്ടിറക്കിയിരുന്നത്. പതിയെ ഈ അടുപ്പം വളർന്നു. എന്നാൽ അന്ന് ഹരികൃഷ്ണ വിവാഹിതനാണ്. ലക്ഷ്മി കുമാരി എന്നാണ് ഭാര്യയുടെ പേര്. ജാനകി രാം എന്ന മകനുമുണ്ട്.

രണ്ടാമത്തെ മകൻ കല്യാൺ രാമിനെ ലക്ഷ്മി ​ഗർഭം ധരിച്ച സമയത്ത് ശാലിനിയും ഹരികൃഷ്ണയും കൂടുതൽ അടുത്തു. ഈ ബന്ധം പതിയെ വളർത്തു. ഇത് ഇദ്ദേഹത്തിന്റെ വീട്ടിലറിഞ്ഞതോടെ സം​ഗീത പഠനം അവസാനിപ്പിച്ച് ശാലിനിയെ വീട്ടിൽ നിന്നും അകറ്റി. ഹരികൃഷ്ണയെ ശാസിച്ചു. എന്നാൽ ശാലിനിയുമായുള്ള ബന്ധം ഹരികൃഷ്ണ തുടർന്നു. അങ്ങനെയാണ് ജൂനിയർ എൻടിആർ ജനിക്കുന്നത്. എന്നാൽ ശാലിനിയെ തന്റെ ഭാര്യയായി പൊതുസമൂഹത്തിന് മുന്നിൽ അം​ഗീകരിക്കാൻ ഹരികൃഷ്ണ തയ്യാറായില്ല.

NTR Family

അന്ന് എൻടി രാമ റാവു ജീവിച്ചിരിപ്പുണ്ട്. ശാലിനിയെ ഭാര്യയായി തന്റെ വീട്ടിലേക്ക് കൊണ്ട് വരാൻ ഹരികൃഷണ തയ്യാറായില്ലെന്നാണ് തെലുങ്ക് മാധ്യമങ്ങളിൽ പറയുന്നത്. ആളുകൾ ഇത് വലിയ ചർച്ചയാക്കുമെന്ന ഭയം ഇദ്ദേഹത്തിനുണ്ടായിരുന്നു. അതിനാൽ മറ്റൊരു വീട്ടിൽ ശാലിനി കുഞ്ഞിനൊപ്പം കഴിഞ്ഞു. വർഷങ്ങൾക്കിപ്പുറമാണ് ശാലിനിയെയും മകനെയും കുടുംബത്തിലെ അം​ഗമായി എൻടിആർ കുടുംബം അം​ഗീകരിച്ചതെന്ന് സംസാരമുണ്ട്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തതയില്ല.

ചില റിപ്പോർട്ടുകൾ പ്രകാരം 1981 ൽ ശാലിനിയെ ഹരികൃഷ്ണ വിവാഹം ചെയ്തിട്ടുണ്ട്. ഇതിന് ശേഷമാണ് ജൂനിയർ എൻടിആർ പിറക്കുന്നത്. 1983 ലാണ് ജൂനിയർ എൻടിആർ ജനിക്കുന്നത്. ശാലിനിക്കും ഹരികൃഷ്ണയ്ക്കും പിറന്ന ഏക മകനാണ് ഇദ്ദേഹം. പിൽക്കാലത്ത് എൻടിആർ കുടുംബത്തിലെ ഇളമുറക്കാരനായി ജൂനിയർ എൻടിആർ സിനിമാ രം​ഗത്തേക്ക് കടന്ന് വന്നു.

അച്ഛനൊപ്പം ജൂനിയർ എൻടിആർ പൊതുവേദികളിലും എത്താറുണ്ട്. സിനിമാ രം​ഗത്തിന് പുറമെ രാഷ്ട്രീയത്തിലും ഹരികൃഷ്ണ നേരത്തെ പ്രബലമായ സാന്നിധ്യമായിരുന്നു. അന്ന് രാഷ്ട്രീയ എതിരാളികൾ ശാലിനിയെക്കുറിച്ച് സംഭവ കഥ രാഷ്ട്രീയ ആയുധമാക്കാറുണ്ട്. ഹരികൃഷ്ണയുടെ ആദ്യ വിവാഹത്തിലെ മകൻ കല്യാൺ രാമും ജൂനിയർ എൻടിആറുമെല്ലാം അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്നുണ്ട്.

More from Filmibeat

Read more about: jr ntr
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X