‌'ബാലയ്യയുടെ മുൻകോപത്തെ കുറിച്ച് മനസിലാക്കിയിട്ടും സൗന്ദര്യ അത് മുഖത്ത് നോക്കി പറഞ്ഞു'; സൗന്ദര്യ അന്ന് പറഞ്ഞത്

ട്രോൾ മെറ്റീരിയൽ എന്ന നിലയ്ക്ക് ടോളിവുഡിന് പുറത്ത് ചർച്ച ചെയ്യപ്പെട്ടിരുന്ന സിനിമകളായിരുന്നു ഒരു കാലത്ത് നന്ദമൂരി ബാലകൃഷ്ണ നായകനാവുന്ന ചിത്രങ്ങൾ. ആ പരിഹാസം ഇപ്പോഴും പോയിട്ടില്ലെങ്കിലും ബാലകൃഷ്ണ ഇന്ന് തെലുങ്കിൽ വിപണിമൂല്യമുള്ള നായക നടനാണ്.

തുടർച്ചയായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി അടുത്തിടെ ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചത്. 2021ൽ പുറത്തെത്തിയ അഖണ്ഡയും പിന്നീട് പുറത്തെത്തിയ വീര സിംഗ റെഡ്ഡിയും. മലയാള നടി ഹണി റോസ് വരെ ബാലയ്യയുടെ നായികയായി അഭിനയിച്ച് കഴിഞ്ഞു.

മിക്കവാറും എല്ലാ നടിമാരും നന്ദമൂരി ബാലകൃഷ്ണയുമായി സ്‌ക്രീൻ സ്പേസ് പങ്കിടാൻ ആ​ഗ്രഹിക്കുന്നവരാണ്. ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ചാൽ ഡയലോഗ് ഡെലിവറി, ബോഡി ലാംഗ്വേജ് എന്നിവ മെച്ചപ്പെടുത്താനാകുമെന്ന വിശ്വാസം തെന്നിന്ത്യയിലെ ഒട്ടുമിക്ക താരങ്ങൾക്കുമുണ്ട്.

ബാലയ്യയുടെ നായിക വേഷം പ്രായവ്യത്യാസം പോലും വകവെക്കാതെ നടിമാർ തെരഞ്ഞെടുക്കുന്ന സമയത്തും ഒരു നടി മാത്രം ബാലയ്യയ്ക്കൊപ്പമുള്ള സിനിമ നിഷേധിച്ചത് വലിയ വാർത്തയായിരുന്നു.

 Soundarya, Balakrishna

അന്തരിച്ച നടി സൗന്ദര്യയാണ് ബാലയ്യയുടെ നായിക വേഷം ധൈര്യപൂർവം നിരസിച്ച നായിക. എസ്.വി കൃഷ്ണ റെഡ്ഡിയുടെ സംവിധാനത്തിൽ ടോപ് ഹീറോ എന്ന ചിത്രത്തിലാണ് സൗന്ദര്യയും ബാലകൃഷ്ണയും ആദ്യമായി അഭിനയിച്ചത്. ചിത്രം ബോക്സോഫീസിൽ പരാജയപ്പെട്ടു. പിന്നീട് ദ്രൗപതിയെന്ന കഥാപാത്രം സൗന്ദര്യയ്ക്ക് നൽകി ബാലകൃഷ്ണയെ നായകനാക്കി ഒരു സിനിമ പ്രഖ്യാപിക്കപ്പെട്ടെങ്കിലും സൗന്ദര്യയുടെ ദാരുണമായ വിയോഗത്തെത്തുടർന്ന് ചിത്രം ഉപേക്ഷിച്ചു.

അതുപോലെ തന്നെ ബാലകൃഷ്‌ണയും സൗന്ദര്യയും മറ്റൊരു പ്രോജക്‌റ്റിൽ അഭിനയിക്കേണ്ടതായിരുന്നു. അതായിരുന്നു ചെന്നകേശവ റെഡ്ഡി. വൻ പ്രതീക്ഷകൾക്കിടയിൽ റിലീസ് ചെയ്ത ചിത്രം ശരാശരി വിജയം മാത്രം നേടി.

ബാലകൃഷ്‌ണ ഇരട്ടവേഷത്തിൽ അഭിനയിച്ച ചിത്രത്തിൽ തബു വയസായ ബാലകൃഷ്‌ണയുടെ ജോഡിയായി അഭിനയിച്ചു. ചെറുപ്പക്കാരനായ ബാലകൃഷ്‌ണയുടെ കഥാപാത്രത്തിന്റെ നായിക ശ്രിയയായിരുന്നു. തുടക്കത്തിൽ തബുവിന്റെ റോളിൽ സൗന്ദര്യയെ കാസ്റ്റ് ചെയ്യാനായിരുന്നു അണിയറപ്രവർത്തകരുടെ പദ്ധതി.

എന്നാൽ ബാലകൃഷ്ണയുടെ അമ്മ വേഷം ചെയ്യില്ലെന്ന് പറഞ്ഞ് സൗന്ദര്യ ആ വേഷം നിരസിച്ചു. ബാലകൃഷ്‌ണയുടെ മുമ്പിൽ വെച്ച് പിന്നീട് സൗന്ദര്യ ഇതേ കാര്യം പറഞ്ഞു. ബാലകൃഷ്ണയുെട മുൻകോപത്തെ കുറിച്ച് നന്നായി അറിഞ്ഞിട്ടുമാണ് പൊതുവേദിയിൽ വെച്ച് എന്തുകൊണ്ട് ബാലക‍ൃഷ്ണയുടെ നായികവേഷം ചെയ്യാൻ മടിച്ചുവെന്ന് സൗന്ദര്യ വെളിപ്പെടുത്തിയത്.

 Soundarya, Balakrishna

എല്ലാ നിർമ്മാതാക്കളും അന്ന് സൗന്ദര്യയുടെ ധൈര്യത്തിൽ ഞെട്ടിത്തരിച്ചു. പൊതുവെ ഇത്തരം പരാമർശങ്ങൾ ബാലയ്യയുടെ മുമ്പിൽ വെച്ച് പറയാൻ നായികമാർ ധൈര്യം കാണിക്കാറില്ല. മലയാളികൾക്ക് ഏറെ പരിചിതയും പ്രിയങ്കരിയുയമായ അഭിനേത്രിയാണ് സൗന്ദര്യ.

ഒരു സമയത്ത് തെന്നിന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിന്ന സൗന്ദര്യ മലയാളത്തിൽ രണ്ട് ചിത്രങ്ങൾ മാത്രമെ ചെയ്തിട്ടുവെങ്കിലും അത് രണ്ടും ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളായിരുന്നു. ജയറാം ചിത്രം യാത്രക്കാരുടെ ശ്രദ്ധക്ക്, മോഹൻലാൽ ചിത്രം കിളിച്ചുണ്ടൻ മാമ്പഴം എന്നിവയായിരുന്നു അത്. പേരുപോലെ തന്നെ അതിസുന്ദരിയായ സൗന്ദര്യ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് ജനിച്ചത്.

ഹിന്ദിയിൽ അമിതാബ് ബച്ചന്റെ നായകനായി താരം അഭിനയിച്ച സൂര്യവംശം ശ്രദ്ധനേടിയ ചിത്രമായിരുന്നു. ദേശീയ, സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ നേടിയെടുത്ത അഭിനേത്രികൂടിയാണ് സൗന്ദര്യ. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്ക് ആയിരുന്ന ആപ്തമിത്ര ആയിരുന്നു നടിയുടെ അവസാന ചിത്രം.

ഏവരെയും ഞെട്ടിച്ചുകൊണ്ട് സൗന്ദര്യ തന്റെ 31 മത്തെ വയസിലാണ് വിമാന ദുരന്തത്തിൽ ലോകത്തോട് വിടപറഞ്ഞത്. സൗന്ദര്യ ബാംഗ്ലൂരില്‍ പാവപ്പെട്ട കുട്ടികള്‍ക്കും അനാഥര്‍ക്കുമായി മൂന്ന് സ്‌കൂളുകള്‍ ആരംഭിച്ചിരുന്നു. ഇന്നും നടിയുടെ അമ്മ ആ സ്‌കൂളുകള്‍ നോക്കി നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു.

More from Filmibeat

Read more about: soundarya balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X