For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൈയ്യില്‍ പാമ്പിന്റെ ടാറ്റൂ; സൂപ്പര്‍താരം നാഗര്‍ജുന കൈയ്യില്‍ കുത്തിയ ടാറ്റുവിന് പിന്നിലെ കാരണം പറഞ്ഞ് നടന്‍കൈ

  |

  തെലുങ്ക് നാട്ടില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍താരമാണ് നാഗര്‍ജുന. നാഗര്‍ജുനയുടെ മകനും നടനുമായ നാഗ ചൈതന്യയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പേരില്‍ താരകുടുംബം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിന് മുകളിലായി അക്കിനേനി കുടുംബം ഈ വിഷയത്തിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെടുന്നത്.

  അതേ സമയം നാഗര്‍ജുനയെ കുറിച്ചുള്ള രസകരമായ ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. അതില്‍ പ്രധാനം നടന്‍ കൈയ്യില്‍ കുത്തിയിരിക്കുന്ന ടാറ്റുവിനെ പറ്റിയുള്ള കഥയാണ്. മുന്‍പ് നാഗര്‍ജുന തന്നെ ഇതിന് പിന്നിലുള്ള കഥയെന്താണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. നടന്റെ വാക്കുകള്‍ വീണ്ടും വൈറലായതോടെ ടാറ്റു സ്‌റ്റോറി ചര്‍ച്ചയാവുകയാണ്.

  സിനിമാ നടന്‍ എന്നതിലുപരി ബിഗ് ബോസ് റിയാലിറ്റി ഷോ യുടെ അവതാരകന്‍ കൂടിയായിരുന്നു നാഗര്‍ജുന. തെലുങ്കിലെ ബിഗ് ബോസിന്റെ മൂന്നാം സീസണില്‍ അവതാരകനായിട്ടെത്തുമ്പോഴാണ് തന്റെ കൈയ്യിലുള്ള ടാറ്റുവിന്റെ കഥ നാഗര്‍ജുന പറയുന്നത്. ഒരു പാമ്പ് അതിന്റെ പടം പൊഴിക്കുന്നത് പോലെയും ഒപ്പം ഒരു മനുഷ്യന്റെ കണ്ണുമൊക്കെ ചേര്‍ന്ന് വേറിട്ടൊരു ടാറ്റുവാണ് നാഗര്‍ജുന കൈയ്യില്‍ പതിപ്പിച്ചിരുന്നത്. ഇങ്ങനൊരു ടാറ്റുവിന് എന്തെങ്കിലും മെസേജ് ഉണ്ടാവുമല്ലോ എന്ന ആരാധകരുടെ സംശയത്തിനുള്ള മറുപടിയാണ് താരം നല്‍കിയത്.

  Also Read: നടിമാര്‍ ഗര്‍ഭിണിയാവുന്ന കാര്യത്തില്‍ വലിയ മാറ്റം വന്നിട്ടുണ്ട്; ആലിയ ഭട്ട് അമ്മയാവുന്നതിനെ പറ്റി ഇഷ കോപ്പികർ

  പാമ്പ് പടം പൊഴിക്കുന്നത് പോലെയുള്ള ടാറ്റു ചെയ്തതിന് കാരണം 'കയ്‌പേറിയ ഭൂതകാലം ഉപേക്ഷിച്ച് ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ തീരുമാനിക്കുന്നുവെന്നാണ്. ഞാനും അങ്ങനെ ചെയ്യുന്നത് കൊണ്ടാണ്' ടാറ്റുവില്‍ ഉള്‍പ്പെടുത്തിയത്. കണ്ണ് അര്‍ഥമാക്കുന്നത് 'എന്റെ ജീവിതത്തില്‍ പുതിയതും പുതുമയുള്ളതുമായ എന്തെങ്കിലും എനിക്ക് വേണം' എന്നതാണെന്നും നടന്‍ വ്യക്തമാക്കുന്നു. ഇതോടെ നടന്റെ ടാറ്റുവിനെ കുറിച്ച് ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ക്കെല്ലാം മറുപടിയായി.

  Also Read: ആദ്യം അബോര്‍ഷനായി പോയി; വിവാഹമോചന വാര്‍ത്തകള്‍ക്കിടയില്‍ ഗര്‍ഭകാല വിശേഷങ്ങള്‍ പറഞ്ഞ് നടി അനുശ്രീ

  അതേ സമയം നാഗര്‍ജുനയുടെ മാത്രമല്ല മകന്‍ നാഗ ചൈതന്യയുടെയും മരുമകളായിരുന്ന സാമന്തയുടെയുമൊക്കെ ടാറ്റുവിനെ കുറിച്ചുള്ള കഥകള്‍ നാട്ടില്‍ പാട്ടായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചവരായത് കൊണ്ട് തന്നെ ശരീരത്ത് പലയിടങ്ങളിലായി പേരുകള്‍ ടാറ്റു ചെയ്തിരുന്നു. സാമന്ത മുന്‍ഭര്‍ത്താവിന്റെ പേര് മുതല്‍ രണ്ടാളും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയുടെ പേരുകള്‍ വരെ ടാറ്റു ചെയ്തിരുന്നു. സമാനമായി നാഗചൈതന്യയും കപ്പിള്‍ ടാറ്റു കുത്തിയിരുന്നു.

  Also Read: മഞ്ജു വാര്യരുമായി ശത്രുതയായിരുന്നോ? റിമി ടോമിയുടെ രസകരമായ ചോദ്യത്തിന് ദിവ്യ ഉണ്ണി പറഞ്ഞ മറുപടി

  വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ കാര്യങ്ങളെല്ലാം മാറി മറിഞ്ഞു. ഇപ്പോള്‍ ടാറ്റു മായിച്ച് കളഞ്ഞെന്നും അതല്ല ഇരുവരും ഒളിപ്പിച്ച് പിടിച്ച് നടക്കുകയാണെന്നുമൊക്കെയാണ് ആരാധകര്‍ പറയുന്നത്. എന്തായാലും കേവലം ഒരു ടാറ്റുവിന്റെ പേരില്‍ താരകുടുംബം ഒന്നടങ്കം വാര്‍ത്തകളില്‍ നിറയുന്നതാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കണ്ട് വരുന്നത്.ഇത്രയും കാലമായിട്ടും ഇതൊന്നും അവസാനിച്ചില്ലെന്നുള്ളതാണ് ശ്രദ്ധേയം. നിലവിൽ രണ്ടാളും സിനിമാ തിരക്കുകളിലൂടെ മുന്നോട്ട് പോവുകയാണ്.

  Read more about: nagarjuna
  English summary
  Viral: When Nagarjuna Opens Up The Story Behind His Snake And Eye Tattoo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X