വിശാലിന് പകരം ബിസിനസുകാരന്‍ വരന്‍; നടി അനിഷ അല്ല വിവാഹിതയാവുന്നു, പുതിയ വിവരങ്ങള്‍ പുറത്ത് വന്നു

തമിഴ് സിനിമയിലെ യുവതാരവും നടികര്‍ സംഘം തലവമനുമായ വിശാലിന്റെ വിവാഹ വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. തെന്നിന്ത്യന്‍ നടി അനീഷ അല്ല റെഡ്ഡിയുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹനിശ്ചയം നടത്തിയിരുന്നു. വലിയ ആഘോഷമായി നടത്തിയ വിവാഹനിശ്ചയ ചടങ്ങുകള്‍ക്ക് ശേഷം വിവാഹത്തെ കുറിച്ച് കൂടുതല്‍ വ്യക്തത കുടുംബാംഗങ്ങള്‍ പുറത്ത് വിട്ടില്ല.

അനീഷയും വിശാലും തമ്മില്‍ വേര്‍പിരിഞ്ഞെന്ന് പല തവണ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതേ കുറിച്ച് ഔദ്യോഗികമായ റിപ്പോര്‍ട്ടുകളൊന്നുമില്ല. എന്നാല്‍ വിശാലുമായി പിരിഞ്ഞതിന് ശേഷം അനീഷ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. ബിസിനസുകാരനുമായി അനീഷ വിവാഹിതയാവാന്‍ പോവുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം വന്നിരിക്കുന്നത്.

ബിസിനസുകാരനുമായിട്ടുള്ള വിവാഹം അനീഷയുടെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചതാണെന്നാണ് അറിയുന്നത്. നേരത്തെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനീഷയുമായി വേര്‍പിരിഞ്ഞെന്നും അവരുടെ കുടുംബം മറ്റൊരു വിവാഹം നോക്കുന്നുണ്ടെന്ന കാര്യം വിശാല്‍ തന്നെ സൂചിപ്പിച്ചിരുന്നു. അതല്ലാതെ വിവാഹവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇരുതാരങ്ങളും തുറന്ന് പറഞ്ഞിട്ടില്ല.

vishal-and-anisha-alla-reddy

വിശാലുമായിട്ടുള്ള വിവാഹനിശ്ചയത്തിന് ശേഷമെടുത്ത ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്ന് അനീഷ കളഞ്ഞിരുന്നു. അന്ന് മുതല്‍ ഇരുവരും വേര്‍പിരിഞ്ഞ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോള്‍ അനീഷയുടെ വിവാഹ വാര്‍ത്ത വന്നതിന് പിന്നാലെ വരന്‍ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പാപ്പരാസികള്‍.

2018 ലായിരുന്നു ഹൈദരാബാദില്‍ ബിസിനസുകാരനായ വിജയ് റെഡ്ഡിയുടെയും പത്മജയുടെയും മകളായ അനീഷ അല്ലയും വിശാലും തമ്മിലുള്ള വിവാഹനിശ്ചയം നടക്കുന്നത്. ചടങ്ങിനിടയില്‍ നിന്നുള്ള നിരവധി ഫോട്ടോസ് പുറത്ത് വന്നിരുന്നു. വിവാഹ തീയ്യതി പിന്നീട് അറിയിക്കുമെന്നാണ് അന്ന് ഇരുകുടുംബങ്ങളും വ്യക്തമാക്കിയത്.

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ

വിശാല്‍ നേതാവായിട്ടുള്ള നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകുമെന്ന് കൂടി വിവാഹനിശ്ചയത്തിന് പിന്നാലെ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തെ കുറിച്ചുള്ള സംസാരങ്ങളൊന്നും നടന്നില്ല.

262 ദശലക്ഷം രൂപ കയ്യില്‍ എത്തണോ ? ഇതാ ഇന്ത്യയില്‍ നിന്നും മികച്ച അവസരം, ഭാഗ്യം പരീക്ഷിക്കൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X