കാര്‍ത്തിക് ശങ്കറിന്റെ തെലുങ്ക് ചിത്രം; ആദ്യ ഗാനം വൈറല്‍ ആവുന്നു
ഷോര്‍ട്ട് ഫിലിമുകളിലൂടെയുംവെബ് സീരീസുകളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ താരമാണ് കാര്‍ത്തിക് ശങ്കര്‍. കാർത്തിക് തെലുങ്കിൽ ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. 'നേനു മീക്കു ബാഗാ കാവാല്‍സിന വാട്നി' എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ലോയർ പാപ്പ എന്ന ഗാനം ഒരു താരംഗമാകുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. വിജയ് ചിത്രങ്ങളായ പോക്കിരി, ഷാജഹാന്‍, സുറ തുടങ്ങി തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയിട്ടുള്ള മണി ശര്‍മ്മയാണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. തെലുങ്ക് യുവഗായകന്‍ റാം മിരിയാല ആണ് ആലാപനം. ചിത്രത്തിൽ ആറ് പാട്ടുകളുണ്ട്. രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ആർആർആറിന്റെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയ ടി സീരീസിന് തന്നെയാണ് ഈ ചിത്രത്തിന്‍റെയും ഓഡിയോ റൈറ്റ്സ്.
തെലുങ്ക് ഇതിഹാസ സംവിധായകൻ കോടി രാമകൃഷ്ണയുടെ ബാനറിൽ മകൾ കോടി ദിവ്യയാണ് നിർമാണം. തെലുങ്ക് യുവതാരം കിരണ്‍ അബ്ബവാരം നായകനായെത്തുന്ന ചിത്രത്തിൽ സഞ്ജന ആനന്ദ് ആണ് നായിക. മലയാളത്തിൽ സിനിമ സംവിധാനം ചെയ്യാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് കാർത്തിക് ശങ്കറിന് തെലുങ്കിൽ നിന്ന് അവസരം ലഭിക്കുന്നത്. ചിത്രം ഈ വർഷം അവസാനത്തോടെ തീയറ്ററുകളില്‍ എത്തും.


Click it and Unblock the Notifications











