യുവനടിമായി ചുംബിക്കാനില്ല; സിനിമയിലെ ലിപ് ലോക്ക് രംഗത്തോട് നോ പറഞ്ഞ് സൂപ്പര്‍താരം രവി തേജ, കാരണമിത്

തെലുങ്ക് സിനിമ ലേശം ചോക്ലേറ്റ് പ്രണയും മാസ് സീനുകളും നിറഞ്ഞതാണെന്ന് പൊതുവേ ആക്ഷേപമുണ്ട്. എന്നാല്‍ അത്തരം സീനുകള്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അവിടുത്തെ സിനിമാപ്രേമികളും. അതുകൊണ്ട് തന്നെ സൂപ്പര്‍ താരങ്ങളുടെ സിനിമകളെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകര്‍ മുന്നോട്ട് വെക്കാറുള്ളത്.

ഏറ്റവും പുതിയതായി നടന്‍ രവി തേജ നായകനാവുന്ന ധമാക്ക എന്ന സിനിമയുടെ വിശേഷങ്ങളാണ് പ്രചരിക്കുന്നത്. തെലുങ്കിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ രവി സ്‌ക്രീനില്‍ മാസായും ക്ലാസായും അഭിനയിക്കുന്ന നടനാണ്. എന്നാല്‍ ഈ സിനിമയില്‍ അദ്ദേഹത്തിന്റെ ചുംബന രംഗങ്ങളൊന്നും ഉണ്ടാവില്ലെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

രവി തേജയ്‌ക്കൊപ്പം നടി ശ്രീലീലയാണ് നായികയായിട്ടെത്തുന്നത്

ത്രീനാഥ റാവു സംവിധാനം ചെയ്യുന്ന ധമാക്ക എന്ന ചിത്രത്തില്‍ രവി തേജയ്‌ക്കൊപ്പം നടി ശ്രീലീലയാണ് നായികയായിട്ടെത്തുന്നത്. സിനിമയുടെ പ്രഖ്യാപനം മുതല്‍ ഏറെ ശ്രദ്ധ നേടിയെടുത്ത ചിത്രം വൈകാതെ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള മുന്നൊരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഈ വര്‍ഷത്തെ ക്രിസ്തുമസിന് മുന്നോടിയായി ഡിസംബര്‍ 23 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്.

54 വയസുകാരനാണെങ്കിലും രവി തേജ ഇന്നും ചുംബനരംഗമൊക്കെ കിടിലനായി കൈകാര്യം ചെയ്യും

രവി തേജയുടെ സിനിമകള്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് പുറത്ത് ചര്‍ച്ചയാവുന്നത് അദ്ദേഹത്തിന്റെ ചുംബനരംഗങ്ങളെ കുറിച്ചാണ്. അമ്പത്തിനാല് വയസുകാരനാണെങ്കിലും രവി തേജ ഇന്നും ചുംബനരംഗമൊക്കെ കിടിലനായി കൈകാര്യം ചെയ്യുമെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍പ് മീനാക്ഷി ചൗധരി, ഡിംപിള്‍ ഹയാതി, ദിവ്യാന്‍ഷ കൗശിക് തുടങ്ങിയ നടിമാരുമായിട്ടുള്ള രവിയുടെ കിസ്സിങ് സീന്‍ ശ്രദ്ധേയമായിരുന്നു.

ഇത്തവണ ശ്രീലീലയുമായിട്ടുള്ള ചുംബന രംഗം സിനിമയില്‍ ഉണ്ടാവില്ല

എന്നാല്‍ ഇത്തവണ ശ്രീലീലയുമായിട്ടുള്ള ചുംബന രംഗം സിനിമയില്‍ ഉണ്ടാവില്ലെന്നും അതിനോട് നോ പറയുകയാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് രവി തേജ. തെലുങ്ക് സിനിമയില്‍ സെന്‍സേഷനായി മാറിയ നടിയാണ് ശ്രീലീല. അവരുടെ കൂടെ അഭിനയിക്കുന്നുണ്ടെങ്കിലും ചുംബനം വേണ്ടെന്ന തീരുമാനത്തിലേക്ക് താരമെത്തുകയായിരുന്നു. അതിന് ചില കാരണങ്ങള്‍ കൂടി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.

രണ്ട് കാരണങ്ങള്‍ കൊണ്ടാണ് രവി തേജ ലിപ് ലോക്ക് ഉപേക്ഷിച്ചത്

രവി തേജയുടെ ഒരു ലിപ് ലോക്ക് രംഗം വേണമെന്ന് ആരാധകര്‍ പോലും ആഗ്രഹിക്കുന്നുണ്ടെങ്കിലും രണ്ട് കാരണങ്ങള്‍ കൊണ്ടാണ് താരം അത് വേണ്ടെന്ന് വെച്ചത്. ഒന്നാമത്തെ കാര്യം നായികയുമായിട്ടുള്ള പ്രായവ്യത്യാസമാണ്. രണ്ടാമത്തെ കാര്യം അദ്ദേഹം അഭിനയിച്ച ചുംബന രംഗങ്ങളുള്ള സിനിമകളെല്ലാം വാണിജ്യപരമായി ബോക്‌സോഫീസില്‍ പരാജയപ്പെട്ടു എന്നതാണ്. അത്തരത്തില്‍ പലവിധത്തിലുള്ള കാരണങ്ങളാണ് താരത്തെ കൊണ്ട് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചത്.

വരാന്‍ പോവുന്ന സിനിമകളിലും ഇതുപോലെയുള്ള തീരുമാനത്തിലേക്ക് താരം പോകുമോ

ഇനി വരാന്‍ പോവുന്ന സിനിമകളിലും ഇതുപോലെയുള്ള തീരുമാനത്തിലേക്ക് താരം പോകുമോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും ആരാധകര്‍ കാത്തിരിക്കുന്നത് താരം റൊമാന്റിക് ഹീറോയായി ഇത്തരം സീനുകള്‍ ചെയ്യണമെന്നതാണ്. വൈകാതെ സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വിശദീകരണവുമായി താരം എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മാക്ക റിലീസിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങൾ പൂര്‍ത്തിയായി

നിലവില്‍ ധമാക്ക റിലീസിന് വേണ്ടിയുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. റാവു രമേഷ്, ചിരാക് ജാനി, ജയറാം, തനിക്കെല്ല ഭരാനി, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

More from Filmibeat

Read more about: ravi teja രവി തേജ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X