For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്തയ്ക്ക് വിവാഹാലോചന, നാഗചൈതന്യയോട് അനുവാദം ചോദിക്കാൻ പറഞ്ഞ് നടി, വൈറലാവുന്നു

  |

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു നാഗചൈതന്യയും സാമന്തയും. ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ താരങ്ങൾ പ്രേക്ഷരുടെയുടെ ഹൃദയം കീഴടക്കിയിരുന്നു. ഇരുവരും ജീവിതത്തിലും ഒന്നാകണമെന്ന് ആരാധകർ ആഗ്രഹിച്ചിരുന്നു. പ്രേക്ഷകരുടെ ആഗ്രഹം പോലെ തന്നെ 2017 ൽ ഇരുവരും വിവാഹിതരാവുകയായിരുന്നു പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന താരവിവാഹമായിരുന്നു ഇവരുടേത്. തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹം ആരാധകർ ആഘോഷമാക്കുകയായിരുന്നു.

  മൂന്ന് വർഷം മുമ്പത്തെ ആ ചിത്രം, ഓർമ പങ്കുവെച്ച് പേളിയും ശ്രീനീഷും

  കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അതായിരിക്കും എന്റെ ലോകം, അമ്മയാവുന്നതിനെ കുറിച്ച് സാമന്ത പറഞ്ഞത്...

  വിവാഹത്തിന് ശേഷവും സാമന്ത സിനിമയിൽ സജീവമായിരുന്നു. തമിഴിലും തെലുങ്കിലും ഒരുപോല തിളങ്ങി നിന്നിരുന്ന നടിയെ തേടി ബോളിവുഡിൽ നിന്നും ചിത്രങ്ങൾ എത്തുകയായിരുന്നു വിവാഹത്തിന് ശേഷമാണ് സമാന്തയെ തേടി നിരവധി അവസരങ്ങൾ എത്തിയത്. അഭിനയവും കുടുംബജീവിതവും ഒന്നിച്ച കൊണ്ടു പോവുകയായിരുന്നു സാമന്തയും നാഗ ചൈതന്യയും. എന്നാൽ പെട്ടെന്ന് ഇവർക്ക് എന്ത് സംഭവിച്ചുവെന്നാണ് ആരാധകർ ചോദിക്കുന്നത്.

  കുഞ്ഞുണ്ടാകില്ലെന്ന് പറഞ്ഞ് അയാൾ അപമാനിച്ചു, ചികിത്സയ്ക്ക് തയ്യാറായിരുന്നു, പൊട്ടിക്കരഞ്ഞ് നടി പ്രിയങ്ക

  സോഷ്യൽ മീഡ‍ിയയിൽ സജീവമാണ് സാമന്ത. സിനിമ വിശേഷങ്ങൾക്കൊപ്പം ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും നടി പങ്കുവെയ്ക്കാറുണ്ട് ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ വൈറൽ ആകാറുമുണ്ട്. വിവാഹമോചനത്തെ കുറിച്ചുള്ള സൂചനയും നടി നൽകിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് പ്രേക്ഷകരുടെ ഇടയിൽ സാമന്തയും നാഗചൈതന്യയും ചർച്ചയായിരുന്നു. ലോക്ക് ഡൗൺകാലം ഇരുവരും ഒന്നിച്ചായിരുന്നു. വീട്ടിനുള്ളിലെ താരങ്ങളുടെ കൃഷി വാർത്തകളിൽ ഇടം പിടിച്ചിരുന്നു. സാമന്തയായിരുന്നു സോഷ്യൽ മീഡിയ പേജിലൂടെ ഇത് പങ്കുവെച്ചത്. താരങ്ങളുടെ മാലി യാത്രയും ചർച്ചയായിരുന്നു,

  വിവാഹമോചനത്തിന് പിന്നാലെ സമാന്തയുടെ പഴയ സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. ഇപ്പോൾ സിനിമ കോളങ്ങളിൽ വൈറലാവുന്നത് വിവാഹത്തിന് ശേഷം ഒരു തെലുങ്ക് ആരാധകന് സാമന്ത നൽകിയ മറുപടിയാണ്. നടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ചിത്രത്തിന് ചുവടെയായി '' നാഗചൈതന്യയെ ഡിവോഴ്സ് ചെയ്യു, നമുക്ക് വിവാഹിതരാകാം''... എന്ന് ഒരു ആരാധകൻ കുറിച്ചു. രസകരമായ മറുപടിയായിരുന്നു നടി അന്ന് നൽകിയത്. ഒരു പ്രശ്നമുണ്ട്.. നിങ്ങൾ ഒരു കാര്യം ചെയ്യൂ നാഗചൈതന്യനോട് മാത്രം ഒന്ന് ചോദിക്കുവെന്ന് നടി ആരാധകന് തെലുങ്കിൽ തന്നെ മറുപടി നൽകി. ഇപ്പോഴിത നടിയുടെ ആ പഴയ പോസ്റ്റും കമന്റും ചർച്ചയാവുകയാണ്.

  സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയാണ് നടിയും നാഗ ചൈതന്യയുമായുള്ള പ്രശ്നം പുറംലോകത്ത് എത്തിയത്. നടന്റെ കുടുംബ പേരായ അക്കിനേനി എന്ന പേര് മാറ്റി എസ് എന്ന് മാത്രം ആക്കുകയായിരുന്നു. പേര് മാത്രമായിരുന്നു നടി അന്ന് മാറ്റിയത്. നടനുമായുള്ള ചിത്രങ്ങളെല്ലാ അക്കൗണ്ടിലുണ്ടായിരുന്നു. ഇപ്പോഴിത താരം വീണ്ടും ഇൻസ്റ്റഗ്രാമിലെ പേര് മാറ്റിയിരിക്കുകയാണ്. സാമന്ത എന്നണ് നടി ആക്കിയിരിക്കുന്നത്. ഒക്ടബോർ 2 ന് ആയിരുന്നു സാമന്തയുടേയും നാഗചൈതന്യയും വേർപിരിയുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒരു സംയുക്ത പ്രസ്താവന പുറത്തിറക്കിയാണ് വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ആയിരുന്നു സമാന്ത സോഷ്യൽ മീഡിയയിലെ പേര് മാറ്റിയത്.

  വിവാഹമോചനത്തെ കുറിച്ച് സാമന്തയും നാഗചൈതന്യയും പറഞ്ഞത് ഇങ്ങനെയാണ്... "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

  താരങ്ങൾ വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗിക പ്രതികരണം വന്നതിന് പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് നാഗാർജുന രംഗത്ത് എത്തിയിരുന്നു. നിര്‍ഭാഗ്യകരമായ കാര്യമെന്നാണ് നടൻ വിഷയകത്തെ കുറിച്ച് പറഞ്ഞത്. 'ഹൃദയവേദനയോടെ ഞാനിത് പറയട്ടെ! 'സാമി'നും 'ചൈ'ക്കുമിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ്. ഒരു ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും സ്വകാര്യമാണ്.സാമും 'ചൈ'യും എനിക്ക് പ്രിയപ്പെട്ടവരാണ്. സാമിനൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ എന്റെ കുടുംബത്തിന് എന്നും വിലയേറിയതായിരിക്കും. അവള്‍ എന്നും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടവളായിരിക്കും. ദൈവം അവര്‍ക്ക് രണ്ട് പേര്‍ക്കും കരുത്ത് നല്‍കട്ടെ.' നാഗാര്‍ജുന സോഷ്യൽ മീഡിയയിൽ കുറച്ചു.

  തെന്നിന്ത്യൻ സിനിമ ലോകം ഞെട്ടലോടെയാണ് വിവാഹമോചന വാർത്ത ശ്രവിച്ചത്. സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ രാം ​ഗോപാൽ വർമ രംഗത്തെത്തിയിരുന്നു.. വിവാഹമല്ല, വിവാഹമോചനമാണ് ആഘോഷിക്കപ്പെടേണ്ടതെന്നും വിവാഹം നരകത്തിലും വിവാഹമോചനം സ്വർ​ഗത്തിലാണ് നടക്കുന്നതെന്നും സംവിധായകൻ പറഞ്ഞിരുന്നു. "വിവാഹമല്ല, വിവാഹമോചനങ്ങളാണ് ആഘോഷിക്കപ്പെടേണ്ടത്. വിവാഹം എന്നാൽ മരണമാണ്, വിവാഹമോചനം പുനർജന്മവും. വിവാഹം ബ്രിട്ടീഷ് ഭരണമാണ്, വിവാഹമോചനം സ്വാതന്ത്ര്യവും. വിവാഹം ​രോ​ഗമാണ്, വിവാഹമോചനം രോ​ഗശാന്തിയും. വിവാഹങ്ങളേക്കാൾ വിവാഹമോചനം ആഘോഷിക്കപ്പെടണം കാരണം, വിവാഹത്തിൽ, നിങ്ങൾ എന്തിലേക്ക് കടക്കുന്നുവെന്ന് നിങ്ങൾക്കറിയില്ല, അതേസമയം വിവാഹമോചനത്തിൽ നിങ്ങൾ നേടിയതിൽ നിന്നാണ് നിങ്ങൾ പുറത്തുകടക്കുന്നത്. വിവാഹം നരകത്തിൽ നടക്കുന്നതാണ്, വിവാഹമോചനം സ്വർ​ഗത്തിലും. മിക്ക വിവാഹങ്ങളും ആഘോഷങ്ങൾ അവസാനിക്കുന്നത് വരെ പോലും തുടരുന്നില്ല. അതുകൊണ്ട് തന്നെ യഥാർഥ സം​ഗീത് നടക്കേണ്ടത് വിവാഹമോചന സമയത്താണ്, വിവാഹമോചിതരായ സ്ത്രീക്കും പുരുഷനും നൃത്തം ചെയ്യാൻ കഴിയുന്ന സമയത്ത്" രാം ​ഗോപാൽ വർമയുടെ ട്വീറ്റ് ചെയ്യുന്നു.

  Recommended Video

  ഡിവോഴ്സ് എക്സ്പേർട്ടായ സൂപ്പർ സ്റ്റാറുമായുള്ള സൗഹൃദം എല്ലാം പെട്ടെന്നാക്കി.തുറന്നടിച്ച് കങ്കണ

  11 വർഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വർഷത്തിന് ശേഷമാണ് താരങ്ങൾ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബർ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയിൽ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നൽകിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യൽ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചർച്ചാ വിഷയമാണ്.

  Read more about: samantha akkineni samantha
  English summary
  When A Fan Asked Samantha To Divorce Naga Chaitanya, Here's How The Actress Replied Once
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X