നോൺവെജ് കണ്ടാൽ ദേഷ്യം; ടിഫിൻ ബോക്സ് പ്രത്യേകം കൊണ്ട് വരണം; ഒടുവിൽ നായകൻമാർ ഒതുക്കി; ജമുനയ്ക്ക് സംഭവിച്ചത്
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരുകാലത്തെ നിറ സാന്നിധ്യമായിരുന്നു നടി ജമുന. അമ്പതുകളിലും അറുപതുകളിലും തിരക്കേറിയ നടിയായിരുന്ന ജമുന നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. തെലുങ്ക്, തമിഴ് സിനിമകളിലാണ് ജമുന കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിൽക്കാലത്ത് രാഷ്ട്രീയത്തിലും ജമുന സാന്നിധ്യം അറിയിച്ചു. ഈ വർഷം ജനുവരിയിലാണ് ജമുന അന്തരിച്ചത്. 86ാം വയസിലായിരുന്നു അന്ത്യം.
ജമുനയെക്കുറിച്ച് നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ജമുന നായിക നടിയായി തിളങ്ങി നിന്ന കാലത്ത് കുട്ടി പത്മിനി ബാലതാരമായി ഇവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇരുവരും തമ്മിൽ നല്ല സൗഹൃദവുമുണ്ടായിരുന്നു. തിരക്കേറിയ നടിയായിരുന്നെങ്കിലും കരിയറിന്റെ ഒരുഘട്ടത്തിൽ ജമുനയ്ക്ക് തിരിച്ചടികളുണ്ടായിട്ടുണ്ടെന്ന് കുട്ടി പത്മിനി പറയുന്നു. ഇതിന് കാരണമെന്തെന്നും നടി വ്യക്തമാക്കി.

സഹോദരങ്ങളായ എൻടി രാമറാവുവും നാഗേശ്വര റാവുവും ജമുനയ്ക്കെതിരെ തിരിഞ്ഞു. ജമുന അഹങ്കാരിയാണ്, അത് നിയന്ത്രിക്കണം, കുറച്ച് നാളത്തേക്ക് ജമുനയെ സിനിമകളിൽ നായികയാക്കേണ്ടെന്ന് രണ്ട് പേരും തീരുമാനിച്ചു. ജമുനയെ അവഗണിച്ചു. ഈ ഘട്ടത്തിൽ ജമുനയും ആറ്റിറ്റ്യൂഡ് കുറയ്ക്കണമെന്ന് ചിന്തിച്ചു. പ്രധാനമായും ജമുനയുടെ പ്രശ്നമെന്തെന്നാൽ അവർ വെജിറ്റേറിയനാണ്.
അവിടെയുള്ളവരെല്ലാം നോൺ വെജിറ്റേറിയനും. ഒരു ടേബിളിൽ ഇരുന്ന് ഭക്ഷണം കഴിക്കില്ല. ഔട്ട് ഡോർ ഷൂട്ടിന് എല്ലാവരുടെയും ടിഫിൻ ബോക്സ് ഒരുമിച്ചാണ് പ്രൊഡക്ഷൻ ടീം കൊണ്ടുവരുക. നോൺവെജുള്ള ടിഫിൻ ബോക്സിനൊപ്പം ഇവരുടെ ടിഫിൻ ബോക്സ് വെച്ചാൽ കഥ തീർന്നു. ദേഷ്യപ്പെട്ട് ഭക്ഷണം കഴിക്കാതിരിക്കും. ഇതെല്ലാം കണ്ടാണ് രണ്ട് ഹീറോകൾക്കും ദേഷ്യം വന്നതെന്ന് കുട്ടി പത്മിനി പറയുന്നു.

എന്നാൽ ഗുണ്ടമ്മ കഥൈ എന്ന സിനിമയിൽ ജമുന എൻടിആറിനും നാഗേശ്വര റാവുവിനുമൊപ്പം അഭിനയിച്ചു. സംവിധായകനും നിർമാതാവും ഒരുവിധം അവരെ പറഞ്ഞ് സമ്മതിപ്പിച്ചതാണ്. ആ സിനിമ വൻ വിജയമായി. സാവിത്രിയമ്മയും ജമുനയും തമ്മിൽ സഹോദരിമാരെ പോലെ സ്നേഹത്തിലായിരുന്നു. രണ്ട് പേരും ഒരുമിച്ചാണ് സാരികളും ആഭരണങ്ങളുമൊക്കെ വാങ്ങിയിരുന്നതെന്നും കുട്ടി പത്മിനി ഓർത്തു.
അതേസമയം ജയലളിതയും ജമുനയും തമ്മിൽ ഒരു കാലത്ത് അസ്വാരസ്യങ്ങളുണ്ടായിരുന്നെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു. ഒരു സിനിമയ്ക്കിടെയുണ്ടായ സംഭവത്തെക്കുറിച്ചാണ് കുട്ടി പത്മിനി സംസാരിച്ചത്. സാധാരണയായി ഷോട്ട് എടുക്കുന്നതിന് മുമ്പ് റിഹേഴ്സൽ ചെയ്യും. എന്നാൽ ജയലളിത റിഹേഴ്സൽ വേണ്ട, ടേക്ക് പോകാമെന്ന് പറഞ്ഞു. എനിക്ക് റിഹേഴ്സൽ വേണമെന്ന് ജമുന. നിങ്ങൾക്ക് വേണമെങ്കിൽ റിഹേഴ്സൽ ചെയ്തോളൂ, എനിക്ക് വേണ്ടെന്ന് ജയലളിതയും പറഞ്ഞു.
അത് ജമുനയ്ക്ക് അപമാനമായി. രണ്ട് പേരും തമ്മിൽ പ്രശ്നമാവുകയും ജമുന ദേഷ്യപ്പെട്ട് സെറ്റിൽ നിന്ന് പുറത്ത് പോകുകയും ചെയ്തു. ജയലളിതയുണ്ടെങ്കിൽ ഈ സിനിമയിൽ അഭിനയിക്കില്ലെന്ന് പ്രൊഡ്യൂസറോട് പറഞ്ഞ് ജമുന വീട്ടിൽ പോയി. നായകനായ എൻടിആറിന് ജമുനയും ജയലളിതയും ഈ സിനിമയിൽ അഭിനയിക്കണമെന്നായിരുന്നു ആഗ്രഹം. ജമുന അന്ന് തെലുങ്കിലെ നമ്പർ വൺ നടിയാണ്.
ജയലളിത അക്കാലത്ത് തെലുങ്കിൽ പ്രശസ്തയായിക്കൊണ്ടിരിക്കുന്നു. രണ്ട് പേരും സിനിമയിൽ വേണമെന്ന് അദ്ദേഹം തീരുമാനിച്ചു. ജമുനയെ സമാധാനിപ്പിച്ച് ആ സിനിമയെടുത്തു. പടം സൂപ്പർ ഹിറ്റായി. പിന്നീട് ഏറെക്കാലം ജമുനയും ജയലളിതയും ഒരുമിച്ച് അഭിനയിച്ചില്ലെന്നും കുട്ടി പത്മിനി തുറന്ന് പറഞ്ഞു.


Click it and Unblock the Notifications