For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാണ് പ്രഭാസ്? ഒറ്റ ചോദ്യം നിത്യ മോനോനുണ്ടാക്കിയ പ്രശ്നങ്ങൾ

  |

  മലയാള സിനിമയിൽ നിന്നും തെലുങ്ക് സിനിമയിലെത്തി ഹിറ്റ് നായികയായി മാറിയ താരമാണ് നിത്യ മേനോൻ. ആകാശ ​ഗോ​പുരം, ഉറുമി, ബാച്ച്ലർ പാർട്ടി, വയലിൻ, ഉസ്താ​ദ് ഹോട്ടൽ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിൽ ജനപ്രീതി നേടി വരെ നടി പെട്ടന്ന് തന്നെ തെലുങ്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഉറുമിയുടെ തെലുങ്ക് പതിപ്പ് ആന്ധ്രയിൽ വലിയ വിജയമായിരുന്നു.

  ഇതിന് ശേഷമാണ് നടിയെ തേടി തുടരെ തെലുങ്ക് ചിത്രങ്ങൾ എത്തിത്തുടങ്ങിയത്. 2011 ഓടു കൂടി തെലുങ്ക് സിനിമകൾ ചെയ്ത് തുടങ്ങിയതോടെ നടി വൻ പ്രശസ്തി നേടിത്തുടങ്ങി. തെലുങ്കിലെ മിക്ക സൂപ്പർ താരങ്ങളുടെയൊപ്പവും അഭിനയിച്ച നിത്യ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ സൂക്ഷമത പുലർത്തിയിരുന്നു. അതിനാൽ തന്നെ വാണിജ്യ സിനിമകളിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ നിത്യയെ തേടിയെത്തി.

  അതേസമയം തുടക്ക കാലത്ത് ചെറിയ വിവാദങ്ങളും നിത്യയുടെ പേരിൽ തെലുങ്ക് സിനിമാ മേഖലയിൽ നിന്ന് ഉയർന്നു വന്നിരുന്നു. നടൻ പ്രഭാസുമായി ബന്ധപ്പെട്ടായിരുന്നു ഈ വിവാദം. നിത്യ മേനോന്റെ ആദ്യ തെലുങ്ക് ചിത്രമായ അല മൊഡലിന്ദി എന്ന ചിത്രത്തിന്റെ പ്രോമോഷനുകൾക്കിടെയായിരുന്നു.

  സംഭവം അന്ന് കൊടുത്ത ഒരു അഭിമുഖത്തിൽ നടൻ പ്രഭാസിനെ പറ്റി ചോദ്യം വന്നു. കേട്ട പാടെ ആര്? എന്നായിരുന്നു നിത്യയുടെ മറുചോദ്യം. ഇത് വലിയ തോതിൽ ടോളിവുഡിൽ വാർത്തയായി. പ്രഭാസിന്റെ ആരാധകർ നിത്യയ്ക്കെതിരെ വിമർശനവുമായെത്തി. ചിലർ നടിക്കെതിരെ സൈബർ അധിക്ഷേപവും നടത്തി. അരങ്ങേറ്റ ചിത്രത്തിൽ തന്നെയുണ്ടായ വിവാദം തന്നെ അന്ന് ബാധിച്ചിരുന്നെന്ന് നടി പിന്നീട് പറഞ്ഞിട്ടുണ്ട്.

  ഒരേ അഭിപ്രായമുള്ള ആളുകള്‍ ചേര്‍ന്നാലെ 'സെക്‌സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ചിന്ത വര്‍ക്കാകൂ എന്ന് ഗായത്രി

  ചോദ്യം വ്യക്തമാവാഞ്ഞപ്പോഴാണ് ആര് എന്ന് ചോദിച്ചതെന്നും അത് പ്രഭാസിനെ അറിയില്ലെന്ന തരത്തിൽ വ്യാഖ്യാനിക്കുകയുമായിരുന്നെന്നാണ് നിത്യ പറഞ്ഞത്. പ്രഭാസെന്ന നടൻ തനിക്കത്ര പരിചിതമല്ലായിരുന്നെന്നും നടി തുറന്നു പറഞ്ഞു. തെലുങ്ക് സിനിമകൾ താനധികം കണ്ടിട്ടില്ല.

  മുതിർന്ന നടൻമാരായ ചിരഞ്ജീവി, ബാലകൃഷ്ണ, നാ​ഗാർജുന തുടങ്ങിയ നടൻമാരെയെ തെലുങ്കിൽ അറിയുമായിരുന്നുള്ളൂയെന്നും നിത്യ മേനോൻ അന്ന് പറഞ്ഞിരുന്നു. പിന്നീട് ഈ വിവാദം പതിയെ അവസാനിച്ചു. ഇതിനിടെ നിത്യയും പ്രഭാസും പിന്നീട് ഒരു വേദിയിൽ ഒരുമിച്ചെത്തുകയും ചെയ്തിരുന്നു. നിത്യയുടെ ഇഷ്ക് എന്ന തെലുങ്ക് ചിത്രത്തിന്റെ വിജയം ആഘോഷിച്ച പരിപാടിയിൽ പ്രഭാസും എത്തിയിരുന്നു. പ്രഭാസ് ആണ് നിത്യക്ക് അന്ന് ഉപഹാരം നൽകിയതും.

  സെെസ് സീറോയാവാൻ വേണ്ടി ഭക്ഷണം കഴിച്ചില്ല, മെലിഞ്ഞ് ക്ഷീണിച്ച് തലകറങ്ങി വീണ കരീന

  വിവാദമുണ്ടാവുന്ന സമയത്ത് പ്രഭാസ് മറ്റു ഭാഷകളിൽ അറിയപ്പെടുന്ന നടനായിരുന്നില്ല. 2015 ൽ ബാഹുബലി പുറത്തിറങ്ങിയതോടെയാണ് നടൻ നടൻ പാൻ ഇന്ത്യൻ താരമായത്. നിത്യ തെലുങ്കിൽ തുടരെ ഹിറ്റുകളുമായി മുന്നേറി. സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്യുന്ന നടിക്ക് അതും കരിയറിൽ മുതൽക്കൂട്ടായി.

  'എന്റെ അമ്മയുമായി താരതമ്യം ചെയ്തിട്ടുണ്ട്, പിന്നെയാണോ?'; നയൻതാരയെക്കുറിച്ച് ജാൻവി കപൂർ

  തമിഴിൽ ഓകെ കൺമണി, വിജയ് ചിത്രം മെർസൽ എന്നിവിയിലെ വേഷവും ശ്രദ്ധ നേടിയിരുന്നു. സൂര്യക്കൊപ്പം 24, വിക്രത്തിനൊപ്പം ഇരുമുഖൻ എന്നീ ചിത്രങ്ങളിലും നിത്യ അഭിനയിച്ചിട്ടുണ്ട്. ധനുഷിന്റെ പുറത്തിറങ്ങാനിരിക്കുന്ന തിരുചിത്രബരം എന്ന സിനിമയിലും നിത്യ അഭിനയിക്കുന്നുണ്ട്. ധനുഷിന്റെ സുഹൃത്തിന്റെ വേഷത്തിലാണ് നിത്യ എത്തുന്നത്. ഹിന്ദിയിൽ മിഷൻ മം​ഗൾ എന്ന ചിത്രത്തിലും നിത്യ വേഷമിട്ടിട്ടുണ്ട്.

  Read more about: nithya menon
  English summary
  When actress nithya menon said she dont know prabhas; Comment sparked controversies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X