Don't Miss!
- Lifestyle
Shani Asta 2023 : കുംഭത്തില്‍ ശനിയുടെ അസ്തമയം; നേട്ടങ്ങളും കോട്ടങ്ങളും അരികില്‍; 12 രാശിക്കും ഗുണദോഷഫലം
- News
കൊല്ലത്ത് പോലീസിനെതിരെ കുറിപ്പെഴുതി, ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച് 16കാരൻ...
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
ആദ്യം ഞാനുമായി അനുഷ്ക ഡേറ്റിങ് ആണെന്ന്, പിന്നെ മകനൊപ്പം, അതെനിക്ക് സഹിച്ചില്ല എന്ന് നാഗാര്‍ജ്ജുന
സിനിമയില്‍ ഗോസിപ്പുകള്‍ പുത്തരിയല്ല. വിവാഹം കഴിഞ്ഞാലും ഭാര്യയും മക്കളും ഉണ്ടെങ്കിലും ഒന്നില്‍ കൂടുതല്‍ സിനിമകള്‍ ഒന്നിച്ചു ചെയ്തു കഴിഞ്ഞാല്‍ പിന്നെ നായികയെയും നായകനെയും കുറിച്ചുള്ള ഗോസിപ്പുകള്‍ സര്‍വ്വ സാധാരണമാണ്. ചിലര്‍ ഇത്തരം ഗോസിപ്പുകളോട് പ്രതികരിയ്ക്കും. മറ്റും ചിലര്‍ കേട്ട ഭാവം പോലും നടിയ്ക്കാതെ പോവും. നാഗാര്‍ജ്ജുന അക്കിനേനിയും അങ്ങനെയൊക്കെ തന്നെയാണ്.
തന്നെയും തന്റെ കൂടെ അഭിനയിച്ച നായികമാരെയും സംബന്ധിച്ച് വരുന്ന ഗോസിപ്പുകള്‍ ഒരിക്കലും വ്യക്തിപരമായി എടുക്കാറില്ല എന്ന് നടന് പറയുന്നു. എന്നാല്‍ ഒരു ഗോസിപ്പ് മാത്രം തന്റെ ക്ഷമ പരീക്ഷിച്ചു എന്നാണ് നാഗാര്‍ജ്ജുന പറയുന്നത്.

അനുഷ്ക ഷെട്ടി, ചാര്‍മി കൗര്‍, പൂനം കൗര്‍ തുടങ്ങിയ നായികമാരോടൊപ്പമൊക്കെ എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിട്ടുണ്ട്. ശരിയാണ്, ഇവരൊക്കെ എന്റെ നല്ല സുഹൃത്തുക്കളാണ്. ഇവരുടെയൊക്കെ കരിയറിന്റെ തുടക്കത്തില്‍ ഞാനുമൊരുമിച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. ചാര്‍മി കൗറിന് ആദ്യത്തെ പ്രതിഫലം കൊടുത്തത് ഞാന്‍ മൂലമായിരുന്നു. അന്ന് മുതല്‍ ജീവിതത്തിലെ എല്ലാ പ്രധാന കാര്യങ്ങളും ചാര്‍മി എന്നെ അറിയിക്കാറുണ്ട്.
ഒരു പുതിയ അപ്പാര്ട്മെന്റെ എടുത്തപ്പോള്‍ ചാര്‍മി എന്നെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഉടനെ വാര്‍ത്ത വന്നു, നാഗാര്‍ജ്ജുന ചാര്‍മി കൗറിന് അപാര്‍ട്മെന്റ് വാങ്ങിച്ചു കൊടുത്തു എന്ന്. ഇത്തരം ഗോസിപ്പുകളൊക്കെ പലപ്പോഴും ചിരിയ്ക്ക് വകവരുത്താറുണ്ട്. എന്റെ നായികമാരുമായൊക്കെ കുടുംബത്തിനും നല്ല ബന്ധമാണ്. ഇല്ലാത്ത ഗോസിപ്പുകളുടെ പേരില്‍ നല്ല സൗഹൃദങ്ങളൊന്നും ഇല്ലാതാക്കാന്‍ ഞാന്‍ ആഗ്രഹിയ്ക്കുന്നില്ല.
അതേ സമയം അനുഷ്ക ഷെട്ടിയ്ക്കൊപ്പം വന്ന ഗോസിപ്പ് തന്നെ വേദനിപ്പിച്ചു എന്ന് നാഗാര്‍ജ്ജുന പറയുന്നു. ഞാനും അനുഷ്കയും ഡേറ്റിങിലാണെന്ന് ഗോസിപ്പുകള്‍ വന്നതിന് തൊട്ടു പിന്നാലെ എന്റെ മകന് നാഗ ചൈതന്യയെയും അനുഷ്കയെയും ചേര്‍ത്തും ഗോസിപ്പുകള്‍ പ്രചരിച്ചു. അതെന്നെ വല്ലാതെ വേദനിപ്പിച്ചു. ഇത്തരം മാധ്യമപ്രവര്‍ത്തകരോട് പുച്ഛം തോന്നിയെന്ന് നാഗാര്‍ജ്ജുന പറഞ്ഞു.
Recommended Video
പത്തോളം സിനിമകളില്‍ ഞാനും അനുഷ്ക ഷെട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സൂപ്പര്‍, ഡോണ്‍, രഗഡ, താണ്ഡവം, ഓം നമോ വെങ്കടേശയ, കേഡി, കിങ് അങ്ങനെ കുറേ ചിത്രങ്ങള്‍. എന്നാല്‍ ഞങ്ങളുടെ സൗഹൃദത്തിന് വിള്ളല്‍ വീഴ്ത്തിയുള്ള ഇത്തരം ഗോസിപ്പുകള്‍ കാരണം ഒരുമിച്ചുള്ള സിനിമകള്‍ ചെയ്യാന്‍ പിന്നീട് അനുഷ്ക മടിച്ചു എന്ന് നാഗാര്‍ജ്ജുന പറയുന്നു.
-
ടെലിവിഷനില്‍ ശത്രുക്കള്‍! പാരവെക്കുന്നു, സിനിമകളില്‍ നിന്നും ഒഴിവാക്കി; തുറന്ന് പറഞ്ഞ് ചന്ദ്ര ലക്ഷ്മണ്
-
'ഇപ്പോഴും ഈ ആചാരങ്ങൾ നോക്കുന്നത് അതിശയം, ഇനി അബദ്ധങ്ങളിൽ ചാടരുത്'; പൊങ്കൽ വീഡിയോയുമായി അനുശ്രീ!
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ