കുഞ്ഞ് ജനിച്ചതോടെയാണ് വിവാഹ ജീവിതം തുടങ്ങുന്നത്; താന്‍ അച്ഛനായ നിമിഷത്തെ കുറിച്ച് അല്ലു അര്‍ജുന്‍ പറഞ്ഞതിങ്ങനെ

റൊമാന്റിക് ഹീറോയായി നിരവധി സിനിമകളില്‍ അഭിനയിച്ച് തെലുങ്കിലെ തന്നെ സൂപ്പര്‍താരമായി മാറിയ നടനാണ് അല്ലു അര്‍ജുന്‍. വേറിട്ട പ്രകടനങ്ങളിലൂടെ വീണ്ടും അത്ഭുതപ്പെടുത്തി കൊണ്ടേ ഇരിക്കുകയാണ് താരമിപ്പോഴും. ഒരു കാലത്ത് അല്ലു അര്‍ജുനെ ഭര്‍ത്താവ് ആക്കാന്‍ ആഗ്രഹിച്ചിരുന്ന ഒത്തിരി പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. അവരുടെ എല്ലാവരുടെയും പ്രതീക്ഷകള്‍ നശിപ്പിച്ച് കൊണ്ടാണ് സ്‌നേഹ റെഡി അല്ലുവിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

2011 ല്‍ വിവാഹതിരായ അല്ലു അര്‍ജുനും സ്‌നേഹ റെഡ്ഡിയും ഇന്നും സന്തുഷ്ട ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഒപ്പം രണ്ട് മക്കളും നടനുണ്ട്. 2014 ലാണ് ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി കൊണ്ട് താരങ്ങള്‍ മാതാപിതാക്കളായത്. ആദ്യമായി അച്ഛനായതിനെ കുറിച്ചും മകന്‍ അല്ലു ആയാനെ കണ്ടതിനെ പറ്റിയും പറഞ്ഞ നടന്റെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

മകൻ്റെ ജനനത്തെ കുറിച്ച് അല്ലു അർജുൻ പറഞ്ഞത്

'കുഞ്ഞ് ജനിച്ച് നാലഞ്ച് ദിവസമേ ആയിട്ടുള്ളു. എങ്കിലും അവന്‍ ഒത്തിരി സന്തോഷങ്ങളാണ് തന്നത്. ഇപ്പോള്‍ ഈ സമയത്തും എനിക്ക് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ കുറിച്ചോര്‍ക്കുമ്പോള്‍ പേടിയാണ്. എന്നാല്‍ രണ്ട് പേരും ആരോഗ്യത്തോടെയാണ് ഇരുന്നത്. ഒരു കുഞ്ഞ് കൂടി ജനിക്കുന്നതോട് കൂടിയാണ് യാഥര്‍ഥ വിവാഹ ജീവിതം തുടങ്ങുന്നതെന്നാണ് എനിക്ക് തോന്നുന്നത്. ഒരു വ്യക്തിയുമായി ഡേറ്റിംഗ് നടത്തി അവര്‍ എന്നും പ്രിയപ്പെട്ട ഒരാളെ പോലെ ആയിരിക്കുന്നതാണ് വിവാഹം എന്നാണ് അല്ലു അര്‍ജുന്റെ അഭിപ്രായം. ജനിച്ചതൊരു ആണ്‍കുട്ടിയാണെന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞ നിമിഷമായിരുന്നു. ഞാന്‍ അങ്ങേയറ്റം സന്തോഷത്തിലാണ് അന്നുണ്ടായിരുന്നതെന്നും' അല്ലു പറഞ്ഞിരുന്നു.

നല്ലൊരു പിതാവായി അല്ലു എന്നും കൂടെയുണ്ടായിരുന്നു

പിന്നീടിങ്ങോട്ട് മകന്റെ ഓരോ ജന്മദിനങ്ങളും ഒരു അത്ഭുതം പോലെ തോന്നിയ നിമിഷങ്ങളാണെന്നാണ് താരം വ്യക്തമാക്കുന്നത്. പലപ്പോഴും മകന് ആശംസകള്‍ അറിയിച്ച് എത്തുന്നതിനൊപ്പം അവന്റെ വളര്‍ച്ചയെ കുറിച്ചും തന്നിലെ പിതാവിനെ പറ്റിയുമൊക്കെ അല്ലു അര്‍ജുന്‍ സംസാരിച്ചിരുന്നു. ഏപ്രില്‍ മൂന്ന് വരുമ്പോള്‍ അല്ലു അയാന്‍ എട്ടാം ജന്മദിനം ആഘോഷിക്കും. സ്ഥിരമുള്ളത് പോലെ കുടുംബാംഗങ്ങളുടെ കൂടെയായിരിക്കും ഈ പിറന്നാളോഘഷവും എന്നാണ് അറിയുന്നത്.

 തെലുങ്കിലെ പ്രമുഖ നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മകൻ

തെലുങ്കിലെ പ്രമുഖ നിര്‍മാതാവ് അല്ലു അരവിന്ദിന്റെ മൂന്ന് മക്കളില്‍ രണ്ടാമത്തെ ആളാണ് അല്ലു അര്‍ജുന്‍. ബാല താരമായി സിനിമയില്‍ അഭിനയിച്ച് തുടങ്ങിയ അര്‍ജുന്‍ പിന്നീട് നായകനായി വളര്‍ന്നതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ആര്യ എന്ന സിനിമയിലെ പ്രകടനമാണ് താരത്തിന് ജനപ്രീതി നേടി കൊടുത്തത്. മലയാളത്തില്‍ മൊഴിമാറ്റി അല്ലുവിന്റെ സിനിമകള്‍ എത്തിയിരുന്നു. അതെല്ലാം ഹിറ്റായി മാറുകയും ചെയ്തതോടെ തെന്നിന്ത്യയിലെ മുന്‍നിര യുവതാരങ്ങളില്‍ ഒരാളായി മാറി.

Recommended Video

കേരളത്തില്‍ നിന്ന് മാത്രം Pushpa വാരിയത് റെക്കോഡ് കളക്ഷൻ -Collection Report
പുഷ്പയായി അല്ലു അർജുൻ്റെ മാസ്മരിക പ്രകടനം

നിലവില്‍ പുഷ്പ എന്ന സിനിമയിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച് നില്‍ക്കുകയാണ് താരം. ആക്ഷന്‍ ഡ്രാമയായി ഒരുക്കിയ പുഷ്പ തിയറ്ററുകളിലും ബോക്‌സോഫീസിലും ഗംഭീര പ്രകടനമാണ് നടത്തിയത്. 354 കോടിയോളം നേടിയ സിനിമ 2021 ല്‍ ഏറ്റവും കൂടുതല്‍ ഹിറ്റായി മാറിയ ചിത്രം എന്ന റെക്കോര്‍ഡും നേടി എടുത്തിരുന്നു. രശ്മിക മന്ദാന നായികയായിട്ടെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി അണിയറയില്‍ ഒരുങ്ങുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X