സമാന്തയോട് ഞാൻ ചോദിച്ചിട്ടുണ്ട്; മുൻ മരുമകളെക്കുറിച്ച് അമല; സുഹൃത്തും വഴികാട്ടിയുമായിരുന്നെന്ന് സമാന്തയും

നാ​ഗ ചൈതന്യയും ശോഭിത ധുലിപാലയുമായുള്ള വിവാഹ നിശ്ചയമാണ് സിനിമാ ലോകത്ത് ഇപ്പോൾ സജീവ ചർച്ചാ വിഷയം. വിവാഹ നിശ്ചയ ഫോട്ടോ പുറത്ത് വന്നപ്പോൾ‌ പലരും അത്ഭുതപ്പെട്ടു. താരങ്ങൾ പ്രണയത്തിലാണെന്ന് കുറച്ച് കാലമായി ​ഗോസിപ്പുണ്ടായിരുന്നു. ഒരുമിച്ചുള്ള യാത്രകളിൽ നിന്നുള്ള ഫോട്ടോയും പുറത്ത് വന്നു. എന്നാൽ ഇവർ പെട്ടെന്ന് വിവാഹത്തിന് തയ്യാറാകുമെന്ന് പലരും കരുതിയിരുന്നില്ല. മികച്ച സിനിമകളും സീരീസുമായി കരിയറിൽ മുന്നേറുകയാണ് ശോഭിത. നാ​ഗ ചൈതന്യയും സിനിമകളുടെ തിരക്കുകളിലാണ്.

2021 ലാണ് നാ​ഗ ചൈതന്യയുടെ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത്. നടി സമാന്തയുമായുള്ള പ്രണയ വിവാഹവും വേർപിരിയലും ഏറെ ചർച്ചയായതാണ്. ഓൺസ്ക്രീനിലെ ഹിറ്റ് ജോഡിയായിരുന്നു സമാന്തയും നാ​ഗ ചൈതന്യയും. അടുത്ത സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലായി. വൈകാതെ വിവാഹവും നടന്നു. എന്നാൽ ചില കാരണങ്ങളാൽ രണ്ട് പേരും വേർപിരിയുകയാണുണ്ടായത്. നാ​ഗ ചൈതന്യയുടെ കുടുംബവുമായി വലിയ അടുപ്പം സമാന്തയ്ക്കുണ്ടായിരുന്നു.

Samantha  Sobhita

ഒരിക്കൽ സമാന്തയെക്കുറിച്ച് നാ​ഗാർജുനയുടെ ഭാര്യ അമല അക്കിനേനി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മരുമകൾ നിങ്ങൾക്ക് വ വേണ്ടി കുക്ക് ചെയ്യാറുണ്ടോ എന്നായിരുന്നു അമലയോട് ചോദിച്ചത്. ഇല്ലെന്ന് മറുപടി നൽകി അമല ഇതേക്കുറിച്ച് വിശദീകരിച്ചു. എന്തിനാണ് അവൾ എനിക്ക് വേണ്ടി കുക്ക് ചെയ്യുന്നത്. ഞങ്ങൾക്ക് അത് ചെയ്യാൻ മികച്ച പാചകക്കാരുണ്ട്. വീട്ടിൽ നല്ല പാചകക്കാരനുള്ളപ്പോൾ എന്തിനാണ് കുക്ക് ചെയ്യുന്നതെന്ന് ഞാൻ അമലയോട് ചോദിച്ചിട്ടുണ്ട്.

പക്ഷെ എന്റെ ഭർത്താവ് നാ​ഗാർജുന നല്ല കുക്കാണ്. പാചകം സമ്മർദ്ദം കുറയ്ക്കുന്നെന്ന് അദ്ദേഹം കരുതുന്നു. ഞാൻ എല്ലാ ചേരുകളും ഒരുക്കി വെക്കും. അദ്ദേഹം വീട്ടിൽ വന്ന് എന്തെങ്കിലും ഡ്രിങ്ക് കഴിച്ച ശേഷം ഞങ്ങൾക്ക് വേണ്ടി വളരെ മികച്ചതെന്തെങ്കിലും പാചകം ചെയ്യുമെന്നും അമല അക്കിനേനി വ്യക്തമാക്കി. നേരത്തെ അമല അക്കിനേനിയെക്കുറിച്ച് സമാന്തയയും സംസാരിച്ചിട്ടുണ്ട്.

Amala Akkineni  Samantha

അവർ തന്റെ സുഹൃത്തും വഴികാട്ടിയുമാണെന്ന് സമാന്ത അന്ന് വ്യക്തമാക്കി. എന്നാൽ വിവാഹ മോചനത്തിന് ശേഷം ഇവരുടെ അടുപ്പത്തിൽ മാറ്റം വന്നോ എന്ന് വ്യക്തമല്ല. അതേസമയം അമലയുടെ മകൻ അഖിൽ അക്കിനേനിയും സമാന്തയും പിറന്നാൾ ദിനത്തിലും മറ്റും സോഷ്യൽ മീഡിയയിലൂടെ ആശംസകൾ അറിയിക്കാറുണ്ട്. നാ​ഗാർജുനയുടെ ആദ്യ ഭാര്യ ലക്ഷ്മി ദ​ഗുബതിയിൽ പിറന്ന മകനാണ് നാ​ഗ ചൈതന്യ.

ലക്ഷ്മി ദ​ഗുബതിയുമായി പിരിഞ്ഞ ശേഷമാണ് അമല നടന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. നാഗാർജുനയ്ക്കും മകൻ അഖിൽ അക്കിനേനിക്കും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് അമല ഇന്ന്. നാഗാർജുനയെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടന്ന അമല പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് കരിയറിലേക്ക് തിരിച്ച് വന്നത്. നാ​ഗ ചൈതന്യയെക്കുറിച്ച് നേരെത്തെ അമല പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. നാ​ഗ ചൈതന്യ വളർന്നത് അവന്റെ അമ്മയ്ക്കൊപ്പമാണെന്നും തനിക്കൊപ്പം അല്ലെന്നും അമല അന്ന് വ്യക്തമാക്കി.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X