കരഞ്ഞ് കൊണ്ടിരിക്കുന്ന നായിക; നാ​ഗാർജുന ഇടപെട്ടപ്പോൾ; താരങ്ങൾ പ്രണയത്തിലായതിങ്ങനെ

തെന്നിന്ത്യയിലെ പ്രിയ താര ജോഡിയാണ് നാ​ഗാർജുനയും അമല അക്കിനേനിയും. 1992 ൽ വിവാഹിതരായ ഇരുവരും ഇന്നും സന്തോഷകരമായി ജീവിക്കുന്നു. പരാജയപ്പെട്ട ആദ്യ വിവാഹ ബന്ധം, തബുവുമായി ചേർത്തുള്ള ​ഗോസിപ്പുകൾ തുടങ്ങിയ ഘടകങ്ങളൊന്നും നാ​ഗാർജുന-അമല വിവാഹ ജീവിതത്തിൽ കല്ലുകടിയായില്ല. നാ​ഗാർജുനയുടെ ആദ്യ ഭാര്യയിലെ മകൻ നാ​ഗ ചൈതന്യയുമായി നല്ല അടുപ്പം അമലയ്ക്കുണ്ട്. തബു തന്റെയും ഭർത്താവിന്റെയും അടുത്ത സുഹൃത്താണെന്നും അനാവശ്യ ​ഗോസിപ്പുകൾ തന്റെ വീട്ടിൽ ചർച്ചയാകാറില്ലെന്നും താരപത്നി നേരത്തെ വ്യക്തമാക്കിയിട്ടുമുണ്ട്.

അഖിൽ അക്കിനേനി എന്നാണ് അമലയുടെ മകന്റെ പേര്. തെലുങ്ക് സിനിമാ രം​ഗത്ത് അഖിൽ ശ്രദ്ധിക്കപ്പെട്ട് വരുന്നതേയുള്ളൂ. എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം, നിർണയം തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകാൻ അമലയ്ക്ക് കഴിഞ്ഞു. തമിഴ്,തെലുങ്ക്, മലയാളം ഭാഷകളിൽ കൈനിറയെ അവസരങ്ങൾ വരുന്ന ഘട്ടത്തിലാണ് അമല വിവാഹിതായാകുന്നതും അഭിനയ രം​ഗം വിടുന്നതും. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നടി തിരിച്ചെത്തിയത്.

Amala Akkineni, Amala Akkineni

അമലയുടെയും നാ​ഗാർജുനയുടെയും പ്രണയ കഥ വീണ്ടും ആരാധക ശ്രദ്ധ നേടുകയാണ്. അടുത്ത സുഹൃത്തുക്കളായിരുന്ന രണ്ട് പേരും പിന്നീട് പ്രണയത്തിവാവുകയായിരുന്നു. ഇതിനിടെ രസകരമായ പല സംഭവങ്ങളും ഇവർക്കിടയിൽ നടന്നു. ആദ്യ ഭാര്യ ലക്ഷ്മിയുമായുള്ള വിവാഹ മോചനത്തിന് ശേഷം കരിയറിലേക്ക് പൂർണ ശ്രദ്ധ നൽകിയിരിക്കുകയായിരുന്നു നാ​ഗാർജുന. ഇതിനിടെയാണ് അമല നടന്റെ ശ്രദ്ധയിൽ പെടുന്നത്. അന്ന് ചില സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

അമലയുടെ ആത്മാർത്ഥതയിലും സമയനിഷ്ഠയിലും നാ​ഗാർജുനയ്ക്ക് മതിപ്പ് തോന്നി. അമലയോട് അടുപ്പം തോന്നിയെങ്കിലും നടൻ ഇത് മറച്ച് വെച്ചു. എന്നാൽ ഒരു ദിവസം അമലയുടെ മനം കവരാൻ നാ​ഗാർജുനയ്ക്ക് കഴിഞ്ഞു. ഷൂട്ടിം​ഗിനെത്താൻ മടിച്ച അമലയെ അന്വേഷിച്ചപ്പോൾ അമല കരയുന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. കാര്യമെന്താണെന്ന് നാ​ഗാർജുന അന്വേഷിച്ചു. അമലയ്ക്ക് നൽകിയ കോസ്റ്റ്യൂം ആയിരുന്നു വിഷയം. ഒരു സീനിൽ അഭിനയിക്കാൻ തന്ന വേഷം ധരിക്കാൻ അമല മടിച്ചു.

Amala Akkineni, Amala Akkineni

ഈ കോസ്റ്റ്യൂമുകൾ ധരിക്കേണ്ടി വരുന്നതോർത്താണ് നടി കരഞ്ഞത്. ഇത് കേട്ട നാ​ഗാർജുന അമലയെ ആശ്വസിപ്പിച്ചു. സംവിധായകനോട് പറഞ്ഞ് കോസ്റ്റ്യൂം മാറ്റാമെന്ന് ഉറപ്പും നൽകി. അങ്ങനെ നാ​ഗാർജുനയുടെ ഇടപെടലിൽ അമലയുടെ പ്രശ്നം പരിഹരിച്ചു. സൂപ്പർസ്റ്റാറായ നാ​ഗാർജുന ഒരു നടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഇടപെട്ടതിൽ അമലയ്ക്ക് മതിപ്പ് തോന്നി. പിന്നീട് ഇരുവരും നല്ല സുഹൃത്തുക്കളായി.

തുടരെ നിരവധി സിനിമകളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചു. പതിയെ ഇവർ തമ്മിൽ പ്രണയത്തിലായി. കുറച്ച് നാളുകൾക്കുള്ളിൽ നാ​ഗാർജുന അമലയോട് വിവാഹ പ്രൊപ്പോസലും നടത്തി. 1991 ലെ ഒരു യുഎസ് ട്രിപ്പിൽ വെച്ചായിരുന്നു ഇത്. വിവാഹത്തിന് അമല സമ്മതിക്കുകയും ചെയ്തു. സിനിമകളിലേത് പോലെയാെരു പ്രൊപ്പോസലായിരുന്നു ഇതെന്ന് മുമ്പൊരിക്കൽ അമല അക്കിനേനി പറഞ്ഞിട്ടുണ്ട്.

സിനിമാ രം​ഗത്ത് തരം​ഗമായിക്കൊണ്ടിരിക്കെയാണ് അമല വിവാഹത്തിന് തയ്യാറാകുന്നത്. വിവാഹശേഷം കുടുംബ ജീവിതത്തിലേക്ക് അമല ശ്രദ്ധ നൽകി. ഇതിനിടെ കരിയറിൽ നാ​ഗാർജുന മുന്നേറി. നാ​ഗാർജുനയുടെ കുടുംബ ചിത്രങ്ങൾ എപ്പോഴും പ്രേക്ഷക ശ്രദ്ധ നേടാറുണ്ട്. 2017 ൽ പുറത്തിറങ്ങിയ കെയർ ഓഫ് സൈറ ബാനുവാണ് മലയാളത്തിൽ അമല അഭിനയിച്ച അവസാനത്തെ സിനിമ. മഞ്ജു വാര്യർ, ഷെയ്ൻ നി​ഗം എന്നിവർക്കൊപ്പമാണ് നടി ഈ ചിത്രത്തിൽ അഭിനയിച്ചത്. അമലയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: nagarjuna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X