'ജാതകത്തിൽ കുഴപ്പങ്ങൾ'; ചിരഞ്ജീവിക്ക് മുമ്പ് സുരേഖയെ വിവാഹം ചെയ്യാൻ ഇരുന്നത് മറ്റൊരു സൂപ്പർ താരം!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് ചിരഞ്ജീവി. തന്റെ മികച്ച അഭിനയ പാടവത്തിലൂടെ സൂപ്പർ സ്റ്റാർ പദവി നേടിയ താരമാണ് അദ്ദേഹം. 68കാരനായ നടൻ കഥാപാത്ര വൈവിധ്യത്തിനും സ്‌ക്രീൻ സാന്നിധ്യത്തിനും പേരെടുത്തിട്ടുണ്ട്.
രുദ്രവീണ, മഗധീര, ടാഗോർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾ നൽകി ചിരഞ്ജീവി വലിയൊരു ആരാധകവൃന്ദത്തെ വളർത്തിയെടുത്തിട്ടുണ്ട്. ജീവിതത്തിൽ വിജയിച്ച ഓരോ പുരുഷനും പിന്നിൽ ഒരു സ്ത്രീയുണ്ടെന്ന് പറയപ്പെടുന്നു. അങ്ങനെ എങ്കിൽ ചിരഞ്ജീവിയുടെ ജീവിതത്തിൽ ആ സ്ത്രീ അദ്ദേഹത്തിന്റെ ഭാര്യ സുരേഖയാണ്.
ചിരഞ്ജീവിയുടെ ഭാര്യ എന്നോ രാം ചരണിന്റെ അമ്മയെന്നോ അറിയപ്പെടുന്നതിനു മുമ്പ് തന്നെ സുരേഖയ്ക്ക് സിനിമ പാരമ്പര്യം അവകാശപ്പെടാനുണ്ടായിരുന്നു എന്നത് അധികം പേർക്കും അറിയാത്ത ഒരു കാര്യമാണ്. ഭാര്യയെന്നാൽ ചിരഞ്ജീവിക്ക് ജീവനാണ്. സത്യത്തിൽ തന്റെ വിജയത്തിന്റെ പ്രധാന കാരണം സുരേഖയാണെന്ന് താരം പരസ്യമായി സമ്മതിച്ചിട്ടുണ്ട്.

ആരോഗ്യകരമായ കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുന്നതിലും സുരേഖ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 1980ലാണ് ചിരഞ്ജീവി സുരേഖയെ വിവാഹം കഴിച്ചത്. തെലുങ്ക് നടൻ അല്ലു രാമലിംഗയ്യയുടെ മകളാണ് സുരേഖ. ഒരു വിധത്തിൽ പറഞ്ഞാൽ മെഗാസ്റ്റാറിന്റെ കുടുംബത്തിന് സുരേഖയെ കൊണ്ട് ഭാഗ്യം കിട്ടിയെന്ന് പറയാം.
എന്നാൽ സുരേഖയെ വിവാഹം കഴിക്കാൻ ആദ്യം ആഗ്രഹിച്ചത് ചിരഞ്ജീവി ആയിരുന്നില്ല. മറ്റൊരു സ്റ്റാർ ഹീറോയായിരുന്നു. ചിരഞ്ജീവിയുടെ കഠിനാധ്വാനവും സിനിമയിൽ ശോഭിക്കാനുള്ള കഴിവും അല്ലു രാമലിംഗയ്യയെ വളരെയധികം ആകർഷിച്ചു. അതുകൊണ്ട് തന്നെയാണ് ചിരഞ്ജീവിയെ തന്റെ മരുമകനും മകളുടെ ഭർത്താവുമായി അദ്ദേഹം തെരഞ്ഞെടുത്തത്.
ചിരഞ്ജീവിക്ക് മുമ്പ് സുരേഖയെ ഒരു സ്റ്റാർ ഹീറോയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വേണ്ടതെല്ലാം അല്ലു രാമലിംഗയ്യ ചെയ്തിരുന്നു. ആ താരത്തിനും സുരേഖയുമായുള്ള വിവാഹത്തിന് താൽപര്യമായിരുന്നു. മാത്രമല്ല സ്വത്തുക്കളുടെ കാര്യത്തിലുമെല്ലാം അല്ലു രാമലിംഗയ്യയുടെ കുടുംബത്തോട് കിടപിടിക്കുന്നതുമായിരുന്നു.
സുരേഖയ്ക്കും ആ നടനെ ഇഷ്ടമായിരുന്നു. എന്നാൽ സുരേഖയുടെയും ആ താരത്തിന്റെയും ജാതകം തങ്ങൾക്ക് വിശ്വസ്തനായ ഒരു ജ്യോത്സ്യനെ കാണിച്ചപ്പോൾ ഇരുവരുടെയും ജാതകം ചേരുന്നില്ലെന്നും വിവാഹം കഴിച്ചാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നും മനസിലായി. ഇതോടെ ആ താരവുമായുള്ള മകളുടെ വിവാഹം അല്ലു രാമലിംഗയ്യ വേണ്ടെന്ന് വെച്ചു.

ശേഷമാണ് ചിരഞ്ജീവിയുമായി സുരേഖയുടെ വിവാഹം നടന്നതെന്നാണ് റിപ്പോർട്ട്. ചിരഞ്ജീവിക്കും സുരേഖയ്ക്കും മൂന്ന് മക്കളുണ്ട്. രാം ചരൺ, ശ്രീജ, സുസ്മിത എന്നിവരാണ് അത്. അച്ഛന്റെ പാത പിന്തുടർന്ന് മുൻനിര നടനായി മാറിയിരിക്കുകയാണ് രാം ചരൺ. ആർആർആറിന് ശേഷം ഇന്ന് താരം ഇന്ത്യൻ സിനിമയിലെ ഏറ്റവും വില കൂടിയ നടനായി മാറി കഴിഞ്ഞു.
മികച്ച നടൻ എന്നതിലുപരി ചിരഞ്ജീവി ഒരു മികച്ച ഭർത്താവ് കൂടിയാണ്. അദ്ദേഹം പലപ്പോഴും ഭാര്യയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടാറുണ്ട്. അല്ലു അർജുന്റെ പിതാവ് അല്ലു അരവിന്ദ് സുരേഖയുടെ സഹോദരനാണ്.
രാം ചരണിന് കുഞ്ഞ് പിറന്നതോടെ ഒരു കൊച്ചുമകളെ കൂടി താലോലിക്കാൻ കിട്ടിയ സന്തോഷത്തിലാണ് സുരേഖ. തന്റെ കുടുംബത്തിന്റെ ഐശ്വര്യ ദേവതയെന്നാണ് ചിരഞ്ജീവി രാംചരണിന്റെ മകൾ ക്ലിൻ കാരയെ വിശേഷിപ്പിച്ചത്. പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് രാംചരണിന് കുഞ്ഞ് പിറന്നത്.
ലോകത്ത് ലഭിക്കാവുന്ന എല്ലാ ആഢംബരങ്ങളോടെയുമാണ് രാംചരണിന്റെ കുഞ്ഞിന്റെ ചിരഞ്ജീവിയുടെ കുടുംബം നോക്കുന്നത്. ആത്മീയമായ ഉണര്‍വ് സൃഷ്ടിക്കുന്ന പരിവര്‍ത്തനത്തിനും ശുദ്ധീകരണത്തിനും വഴിതെളിക്കുന്ന ഊര്‍ജ്ജമാണ് ക്ലിന്‍ കാര എന്ന നാമത്തിലൂടെ അര്‍ഥമാക്കുന്നതെന്ന് ചിരഞ്ജീവി അടുത്തിടെ ട്വിറ്ററില്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications