Don't Miss!
- News
ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യത്തിന്റെ പെരുമഴ; വരുമാനം കണ്ടെത്താന്‍ പുതിയ വഴി തെളിയും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
അനുഷ്കയെ ആകര്‍ഷിച്ച പ്രഭാസിന്റെ ഗുണങ്ങള്‍ ഇതാണ്; തുറന്ന് പറഞ്ഞ് നടി, പ്രണയകഥ ചര്‍ച്ചയാവുന്നു
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് പ്രഭാസും അനുഷ്ക ശര്‍മയും. മലയാള സിനിമകളില്‍ ഇരുവരും അഭിനയിച്ചിട്ടില്ലെങ്കിലും താരങ്ങള്‍ക്ക മോളിവുഡില്‍ കൈനിറയെ ആരാധകരുണ്ട്. മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ് പ്രഭാസ് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനാവുന്നത്.2002 മുതല്‍ സിനിമയില്‍ സജീവമാണെങ്കിലും പ്രഭാസിന്റെ കരിയര്‍ മാറ്റിയത് എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയായിരുന്നു. രണ്ട് ഭാഗങ്ങളായി പുറത്ത് ഇറങ്ങിയ ചിത്രം നടന്റെ താരമൂല്യം വര്‍ധിപ്പിക്കുകയായിരുന്നു. ചിത്രത്തിലൂടെ നടന്റെ പേര് ആഗോളതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു.
നല്ല മനസ്സുള്ള വ്യക്തിയാണ് മോഹന്‍ലാല്‍; അവര്‍ അദ്ദേഹത്തെ വഞ്ചിക്കുകയാണ്: സന്തോഷ് വര്‍ക്കി
2005 മുതല്‍ സിനിമയില്‍ സജീവമായിരുന്നു അനുഷ്ക.ടോളിവുഡില്‍ മാത്രമല്ല തമിഴിലും താരം നിറസാന്നിധ്യമായിരുന്നു. അനുഷ്കയുടേയും താരമൂല്യം കൂട്ടിയത് ബാഹുബലി ആയിരുന്നു. രണ്ട് ഗെറ്റപ്പിലായിരുന്നു നടി ചിത്രത്തില്‍ എത്തിയത്. ദേവസേന എന്ന കഥാപാത്ത്രിന്റെ രണ്ട് കാലഘട്ടങ്ങള്‍ നടി അവതരിപ്പിച്ചിരുന്നു. ടോളിവുഡിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് താരത്തെ അറിയപ്പെടുന്നത്.
വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജിമ; സന്തോഷങ്ങള്‍ ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് ഞാന്‍

താരങ്ങളുടെ സിനിമയ്ക്കൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും ഇവരുടെ പേര് ഇടംപിടിക്കാറുണ്ട്. ടോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഏറെ ചര്‍ച്ചയായ പേരുകളായിരുന്നുഅനുഷ്കയുടേയും പ്രഭാസിന്റേയും. ബാഹുബലി സിനിമ പുറത്തു വന്നതിന് പിന്നാലെയായിരുന്നു ഇരുവരും ഗോസിപ്പ് കോളത്തില്‍ ചര്‍ച്ചയാവാന്‍ തുടങ്ങിയത്. താരങ്ങള്‍ പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹം കഴിക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴും താരങ്ങളുടെ വിവാഹവാര്‍ത്ത ടോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാണ്. അടുത്ത സുഹൃത്തുക്കളാണ് പ്രഭാസും അനുഷ്കയും.

ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. പ്രഭാസിനെ കുറിച്ച് അനുഷ്ക പറഞ്ഞ വാക്കുകളാണ്. ഒരു അഭിമുഖത്തിനിടയിലാണ് പ്രഭാസിന്റെ മൂന്ന് ഗുണങ്ങളെ കുറിച്ച് അനുഷ്കയോട് ചോദിച്ചത്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. സുഹൃത്തുക്കളോട് വളരെ സത്യസന്ധത പുലര്‍ത്തുന്ന ആളാണ്. അവന് സ്വന്തമായി വളരാന്‍ ആഗ്രഹിക്കുന്നു. അവന്റെ ഏറ്റവും വലിയ വെല്ലുവിളി അവനാണെന്ന് മനസ്സിലാക്കി കൊണ്ട് സ്വയം വളരുന്നു എന്നും അനുഷ്ക പറയുന്നു. നടിയുടെ വാക്കുകള്‍ ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്.

അനുഷ്കയുമായി താന്‍ പ്രണയത്തിലാണെങ്കില്‍ ഉറപ്പായും തുറന്നു പറയുമെന്ന് മുന്‍പ് മനോരമയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തനിയ്ക്ക് ഇത് മറച്ചു വെയ്ക്കേണ്ട കാര്യമില്ല. തങ്ങളില്‍ ഒരാളുടെ വിവാഹം കഴിയുന്നതുവരെ ഇത്തരത്തിലുളള ഗോസിപ്പുകള്‍ പ്രചരിച്ചു കൊണ്ടേയിരിക്കുമെന്നും താരം അന്ന് പറഞ്ഞിരുന്നു. അനുഷ്കയും പല അഭിമുഖങ്ങളിലും ഇത്തരത്തിലായിരുന്നു പ്രതികരിച്ചിരുന്നത്. എന്നാല്‍ ഇത് വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറാല്ല. ഇപ്പോഴും താരങ്ങളുടെ പ്രണയകഥ സിനിമ കോളങ്ങളില്‍ ഇടം പിടിക്കാറുണ്ട. പ്രഭാസും അനുഷ്കയും വിവാഹം കഴിച്ച്് ഒന്നിച്ച് ജീവിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം.

സിനിമയില്‍ സജീവമാണ് ഇരുവരും സാഹോയ്ക്ക് ശേഷം പുറത്ത് വരുന്ന പ്രഭാസ് ചിത്രമാണ് രാധ്യേ ശ്യാം. ഏറെ പ്രതീക്ഷയോടെയാണ് സിനിമയ്ക്കായി കാത്തിരിക്കുന്നത്. കൈനോട്ടക്കാരനായിട്ടാണ് പ്രഭാസ് എത്തുന്നത്. 'വിക്രമാദിത്യ' എന്നാണ് കഥാപാത്രത്തിന്റെ പേര്.'പ്രേരണ' ആയിട്ടാണ് പൂജ ഹെഗ്ഡെ എത്തുന്നത്. സച്ചിന് ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭൂഷണ് കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റേതായി പുറത്ത് വന്ന പാട്ട് വന്‍ ഹിറ്റായിരുന്നു. നിശബ്ദമാണ് ഏറ്റവും ഒടുവില്‍ പുറത്ത് ഇറങ്ങിയ അനുഷ്കയുടെ സിനിമ
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!
-
സെലിബ്രിറ്റി അല്ലാത്തവര്‍ക്കും മത്സരിക്കാം; നൂറ് ശതമാനം സത്യമാണ്, ചെയ്യേണ്ടതെന്താണെന്ന് പറഞ്ഞ് ശാലിനി നായര്‍