അത്തരം വസ്ത്രമിടാന്‍ നിര്‍ബന്ധിച്ചത് ചിരഞ്ജീവിയുടെ ഭാര്യ, നുണ പറഞ്ഞ് വീട്ടിലേക്ക് വിളിച്ചെന്ന് നടി

തെലുങ്ക് സിനിമയിലെ മെഗാസ്റ്റാര്‍ എന്ന വിശേഷണത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ് നടന്‍ ചിരഞ്ജീവി. വലിയ ഫാന്‍ബേസുള്ള നടന്‍ പുതിയ സിനിമകളുടെ ഭാഗമായി അഭിനയത്തില്‍ സജീവമാണ്. എന്നാല്‍ അവസാനം റിലീസ് ചെയ്ത ചില സിനിമകള്‍ വലിയ പരാജയമായിരുന്നു. ഇതൊന്നും തന്റെ താരമൂല്യത്തെ ബാധിച്ചില്ലെന്ന നിലപാടിലാണ് നടന്‍.

അതേസമയം സിനിമയ്‌ക്കൊപ്പം തന്റെ കുടുംബജീവിതവും തുല്യ പ്രാധാന്യത്തോടെ കൊണ്ടുപോകാന്‍ നടന് സാധിക്കാറുണ്ട്. ഇപ്പോഴിതാ ചിരഞ്ജീവിയുടെ ഭാര്യ സുരേഖ കൊനിഡേലയെ കുറിച്ചുള്ള ചില കഥകളാണ് പ്രചരിക്കുന്നത്.

chiranjeevi

ചിരഞ്ജീവിയുടെ ഭാര്യ എന്നതിലുപരി നടന്‍ രാംചരണിന്റെ അമ്മ കൂടിയാണ് സുരേഖ. പൊതുവായ ചില പരിപാടികളില്‍ പങ്കെടുക്കാറുണ്ട് എന്നതല്ലാതെ സിനിമകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഒന്നും താരപത്‌നി നേരിട്ട് ഇടപെടാറില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അവര്‍ ചില ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിനെക്കുറിച്ച് നടി റാഷി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്.

ചിരഞ്ജീവിക്ക് പുറമേ അദ്ദേഹത്തിന്റെ സഹോദരനും നടനുമായ പവന്‍ കല്യാണും മരുമകനായ അല്ലു അര്‍ജുന്‍ തുടങ്ങി വലിയ സിനിമ പാരമ്പര്യമുള്ള കുടുംബമാണ് ഇവരുടേത്. ചിരഞ്ജീവിയാണ് ആദ്യം സഹോദരനായ പവനെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. പവന്‍ കല്യാണിനെ നായകനായി അവതരിപ്പിച്ചാല്‍ അത് നന്നായിരിക്കുമെന്ന് ആദ്യം ചിരഞ്ജീവിയോട് പറഞ്ഞത് ഭാര്യ സുരേഖയായിരുന്നു.

ഭാര്യ പറഞ്ഞത് ശരിയാണെന്ന് തോന്നിയ ചിരഞ്ജീവി പവനിനെ സിനിമയിലേക്ക് എത്തിച്ചു. പിന്നീട് പവന്‍ കല്യാണിന്റെ രണ്ടാമത്തെ സിനിമയിലേക്ക് നായികയെ തിരയുന്നതിനിടെ സഹായം നല്‍കിയതും സുരേഖയായിരുന്നു. ഈ സിനിമയില്‍ നായികയായി അഭിനയിച്ച റാഷിയെ മറ്റൊരു സിനിമയില്‍ സുരേഖ കണ്ടിരുന്നു. ഈ പെണ്‍കുട്ടി പവന്റെ നായികയാവാന്‍ നല്ലതായിരിക്കും എന്ന് സുരേഖയ്ക്ക് തോന്നി.

chiranjeevi

അങ്ങനെ സംവിധായകന്‍ രവിരാജ വഴി റാഷിയുടെ നമ്പര്‍ സംഘടിപ്പിച്ച സുരേഖ ചിരഞ്ജീവി നിങ്ങളെ വീട്ടിലേക്ക് വിളിക്കുന്നുണ്ടെന്ന് നുണ പറഞ്ഞു. ചിരഞ്ജീവിയെ പോലൊരു നടന്‍ എന്നെ എന്തിനാണ് വിളിക്കുന്നതെന്ന് ആശങ്കപ്പെട്ട് റാഷി അവിടേക്ക് പോകാന്‍ തീരുമാനിച്ചു. അങ്ങനെ തന്റെ ഫോട്ടോകള്‍ അടങ്ങിയ ഒരു ആല്‍ബവും എടുത്ത് റാഷി നടന്റെ വീട്ടിലേക്ക് പോയി. അവിടെ എത്തിയപ്പോഴാണ് ചിരഞ്ജീവി അല്ല സുരേഖയാണ് തന്നെ വിളിച്ചതെന്ന് കാര്യം നടിയ്ക്ക് മനസ്സിലാവുന്നത്.

നാടന്‍ ലുക്കിലും പരമ്പരാഗതമായ വസ്ത്രങ്ങളിലും വളരെ സുന്ദരിയായിട്ടാണ് റാഷിയെ കാണാറുള്ളത്. ഇനി കുറച്ച് മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോ എടുക്കണം എന്ന് സുരേഖ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച റാഷിയെ സുരേഖ വളരെയധികം നിര്‍ബന്ധിച്ചു. അതിന് ശേഷമാണ് അത്തരത്തിലുള്ള ഫോട്ടോഷൂട്ട് പൂര്‍ത്തിയാക്കുന്നത്.

അത് കഴിഞ്ഞതോടെയാണ് താനിങ്ങനെ ഫോട്ടോഷൂട്ട് നടത്താനുള്ള കാരണം താരപത്‌നി വെളിപ്പെടുത്തുന്നത്. നീ പവന്‍ കല്യാണിന്റെ നായികയാവാന്‍ ചേരുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അടുത്ത സിനിമയില്‍ നായികയായി തീരുമാനിക്കുകയാണെന്നും പറഞ്ഞു. അങ്ങനെ പ്രതീക്ഷിക്കാത്ത സമയത്ത് സുരേഖ തനിക്ക് നല്‍കിയ ട്വിസ്റ്റ് ഇന്നും തന്റെ മനസ്സില്‍ ഉണ്ടെന്നാണ് റാഷി പറഞ്ഞത്.

More from Filmibeat

Read more about: chiranjeevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X