വിജയ നിർമലയുമായി പ്രണയത്തിലായ മഹേഷ് ബാബുവിന്റെ പിതാവ്; ആദ്യ വിവാഹബന്ധം രണ്ട് പേർക്കും തടസമായപ്പോൾ...

മലയാളി പ്രേക്ഷകരെ സംബന്ധിച്ച് വിജയ നിർമലയെന്ന പേര് കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഭാർ​ഗവീനിലയം എന്ന സിനിമയാണ്. വർഷങ്ങൾക്കിപ്പുറവും ഈ സിനിമയും വിജയ നിർമല ചെയ്ത കഥാപാത്രവും പ്രേക്ഷക മനസിൽ നിലനിൽക്കുന്നു. എന്നാൽ തെലുങ്ക് പ്രേക്ഷകരെ സംബന്ധിച്ച് വിജയ നിർമല നടി എന്നതിനൊപ്പം ഒട്ടനവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായികയുമാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ സംവിധാനം ചെയ്ത വനിതാ സംവിധായികയെന്ന റെക്കോഡും വിജയ നിർമലയുടെ പേരിലാണ്.

44 സിനിമകളാണ് വിജയ നിർമല സംവിധാനം ചെയ്തത്. 200 സിനിമകളിലേറെ നടി അഭിനയിച്ചിട്ടുണ്ട്. 2019 ലാണ് വിജയ നിർമല മരിച്ചത്. വിജയ നിർമലയുടെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായി‌ട്ടുണ്ട്. രണ്ട് വിവാ​​ഹങ്ങളാണ് വിജയ നിർമലയുടെ ജീവിതത്തിൽ നടന്നത്. കൃഷ്ണ മൂർത്തി എന്നയാളായിരുന്നു വിജയ നിർമലയുടെ ആദ്യ ഭർത്താവ്. ഈ ബന്ധത്തിൽ നരേഷ് എന്ന മകനും ജനിച്ചു. നരേഷ് തെലുങ്കിലെ അറിയപ്പെടുന്ന നടനാണ്. ആദ്യ വിവാ​ഹബന്ധം വേർപിരിഞ്ഞ വിജയ നിർമല തെലുങ്കിലെ സൂപ്പർതാരമായിരുന്ന നടൻ കൃഷ്ണയെയാണ് പിന്നീട് വിവാഹം ചെയ്തത്.

Krishna And Vijaya Nirmala

ഇരുവരും ഒരുപിടി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. പിന്നീട് വിജയ നിർമല സംവിധാനം ചെയ്യുന്ന സിനിമകളിൽ കൃഷ്ണ നായകനായെത്തി. ഇരുവരും തമ്മിൽ പ്രണയത്തിലാവുകയും ചെയ്തു. എന്നാൽ വിവാഹം ചെയ്യുകയെന്നത് എളുപ്പമായിരുന്നില്ല. വിജയ നിർമലയെ പോലെ കൃഷണയും നേരത്തെ വിവാഹിതനായിരുന്നു. ഈ ബന്ധത്തിൽ മക്കളുമുണ്ട്. അന്ന് പ്രണയ സാഫല്യത്തിന് ഇരുവർക്കും പിന്തുണയായി ഒപ്പം നിന്നത് അന്തരിച്ച നടൻ ചന്ദ്രമോഹനാണ്. മുമ്പൊരിക്കൽ നൽകിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് ഇദ്ദേഹം സംസാരിക്കുന്നുണ്ട്.

വിജയ നിർമലയുടെയും കൃഷ്ണയുടെയും വിവാഹത്തിന് പൂർണ പിന്തുണ നൽകിക്കൊണ്ട് താൻ ഒപ്പം ഉണ്ടായിരുന്നെന്ന് അന്ന് ചന്ദ്രമോഹൻ വ്യക്തമാക്കി. തിരുപ്പതിയിൽ വെച്ച നടന്ന വിവാഹത്തിന് എല്ലാ ഏർപ്പാ‌ടുകളും ചെയ്തത് താനാണ്. കൃഷ്ണയു‌‌ടെ മേക്കപ്പ് മാൻ, വിജയ നിർമലയുടെ അസിസ്റ്റന്റ്, ഞാൻ, മോഹൻ കുമാർ എന്ന ജേർണലിസ്റ്റ് എന്നിവർ മാത്രമാണ് വിവാഹത്തിന് ഒപ്പമുണ്ടായിരുന്നത്.

Krishna And Vijaya Nirmala

വിജയ നിർമലയ്ക്കും കൃഷ്ണയ്ക്കും തന്നോട് ഒരുപാട് സ്നേഹവും ആദരവും ഉണ്ടായിരുന്നു. സ്വന്തം കുടുംബം പോലെയാണ് അവരെന്നെ കണ്ടത്. സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവെച്ചവരാണ് ഞങ്ങൾ. ഫിലിം ന​ഗറിൽ അടുത്തടുത്താണ് ഞങ്ങൾ വീട് വെച്ചത്. വിജയ നിർമല എന്നെ ഇടയ്ക്കിടെ കാണാൻ വരുമായിരുന്നു. മൂത്ത ജേഷ്ഠനെ പോലെയാണ് അവരെന്നെ കണ്ടത്. വിജയ നിർമല സംവിധാനം ചെയ്ത എല്ലാ സിനിമകളിലും താനുണ്ടായിരുന്നെന്നും ചന്ദ്രമോഹൻ അന്ന് വ്യക്തമാക്കി.

ഇന്ദിര ദേവി എന്നാണ് കൃഷ്ണയുടെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തിൽ പിറന്ന മകനാണ് പിൽക്കാലത്ത് തെലുങ്കിലെ സൂപ്പർസ്റ്റാറായി മാറിയ മഹേഷ് ബാബു വിവാഹമോചനത്തിന് ശേഷവും മക്കളുടെ കാര്യങ്ങൾ കൃഷ്ണ ശ്രദ്ധിച്ചു. മഹേഷ് ബാബുവിനെ സിനിമാ രം​ഗത്തേക്ക് കൊണ്ട് വരുന്നതും ഇദ്ദേഹമാണ്.

മഹേഷ് ബാബുവിന് പുറമെ രമേശ് ബാബു, മഞ്ജുള, പദ്മാവതി എന്നിവരും ഇന്ദിരാ ​ദേവിക്കും കൃഷ്ണയ്ക്കും പിറന്ന മക്കളാണ്. കഴിഞ്ഞ വർഷമാണ് ഇന്ദിരാ ദേവിയും കൃഷ്ണയും മരിച്ചത്. മാതാപിതാക്കളുടെ മരണം മഹേഷ് ബാബുവിനെയും കുടുംബത്തെയും ദുഖത്തിലാഴ്ത്തിയിരുന്നു.

More from Filmibeat

Read more about: mahesh babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X