അവർ പിരിഞ്ഞതിന് കാരണം ആ സൂപ്പർതാരം; ലജ്ജ തോന്നുന്നു; സമാന്തയുടെ സ്വകാര്യ ജീവിതത്തിലിടപെട്ട കങ്കണ!
പിരിഞ്ഞിട്ട് ഏറെ നാളുകൾ പിന്നിട്ടെങ്കിലും സമാന്ത-നാഗ ചൈതന്യ വിവാഹമോചനം സിനിമാ ലോകത്ത് ഇപ്പോഴും ചർച്ചയാകുന്നു. തെലുങ്ക് സിനിമാ ലോകം ആഘോഷിച്ച ഓൺസ്ക്രീൻ, ഓഫ് സ്ക്രീൻ ജോഡിയായിരുന്നു ഇവർ. 2017 ൽ ആഘോഷപൂർവം നടന്ന വിവാഹം വലിയ വാർത്താ പ്രാധാന്യം നേടി. എന്നാൽ നാല് വർഷത്തിനുള്ളിൽ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതിന് കാരണമെന്തെന്ന് സമാന്തയോ നാഗ ചൈതന്യയോ ഇതുവരെ വ്യക്തമായി പറഞ്ഞിട്ടില്ല. ഇത് പല അഭ്യൂഹങ്ങൾക്കും കാരണമായി.
വിവാഹമോചന സമയത്ത് സമാന്തയെ കുറ്റപ്പെടുത്തിയവർ ഏറെയാണ്. നടി സിനിമയുടെ താരത്തിളക്കത്തിൽ വിവാഹ ജീവിതം മറന്നു എന്നായിരുന്നു വിമർശനം. എന്നാൽ നടിയുടെ ആരാധകർ ഈ വാദത്തെ എതിർത്തു. സമാന്തയുടെ താരമൂല്യവും ജനപ്രീതിയും നാഗ ചൈതന്യയേക്കാൾ ഒരുപടി മുകളിലാണ്. ഇത് വിവാഹ ജീവിതത്തിൽ പ്രശ്നമായെന്നും അഭ്യൂഹങ്ങളുണ്ട്.

ഇരുവരും പിരിഞ്ഞപ്പോൾ നടി കങ്കണ റണൗത്ത് ഉന്നയിച്ച ചില വാദങ്ങൾ വിവാദമായിരുന്നു. ഇരുവരും പിരിഞ്ഞതിന് പിന്നിൽ ആമിർ ഖാനാണെന്ന് നടി പരോക്ഷമായി ആരോപിച്ചു. സമാന്തയുമായുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായ സമയത്താണ് നാഗ ചെെതന്യ ആമിറിന്റെ ലാൽ സിംഗ് ഛദ്ദ എന്ന സിനിമയിൽ അഭിനയിക്കുന്നത്. ഇതിനിടെയായിരുന്നു പിരിയുന്നെന്ന് രണ്ട് പേരും പ്രസ്താവന പുറത്ത് വിട്ടത്.
നാഗ ചെെതന്യ ആമിറിന്റെ സ്വാധീനത്തിൽ പെട്ടെന്ന് കങ്കണ ആരോപിച്ചു. എന്നാൽ നടി പേരെടുത്ത് പറഞ്ഞിരുന്നില്ല. പെട്ടെന്ന് ഭാര്യയുമായി പിരിഞ്ഞ ഈ സൗത്ത് ആക്ടർ ഒരു പതിറ്റാണ്ട് നീണ്ട പ്രണയത്തിന് ശേഷം നാല് വർഷമായി വിവാഹിതനായിരുന്നു. ഇയാൾ ബോളിവുഡിലെ ഒരു സൂപ്പർസ്റ്റാറുമായി പരിചയത്തിലായി. ഈ സൂപ്പർതാരം ബോളിവുഡിലെ വിവാഹ മോചന വിദഗ്ധൻ എന്നാണ് അറിയപ്പെടുന്നത്.

നിരവധി സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം ഇയാൾ നശിപ്പിച്ചിട്ടുണ്ട്. ഈ താരത്തിന്റെ സ്വാധീനമാണ് ബന്ധം പിരിയാൻ കാരണമെന്ന് കങ്കണ ആരോപിച്ചു. നാഗ ചൈതന്യയെയും ആമിറിനെയും ഉദ്ദേശിച്ചാണ് ഈ ആരോപണമെന്ന് ഏവരും ചൂണ്ടിക്കാട്ടി. എന്നാൽ കങ്കണയുടെ വാക്കുകൾ ഇവരാരും മുഖവിലയ്ക്കെടുത്തില്ല. ആമിർ ഖാനോട് കങ്കണയ്ക്ക് വൈര്യമുണ്ട്.
ഈ വൈര്യം തീർക്കാൻ അന്നത്തെ വിവാദത്തെ ഉപയോഗിച്ചതാണെന്ന് ആമിറിന്റെ ആരാധകർ ചൂണ്ടിക്കാട്ടി. വിവാഹ മോചനത്തിൽ നാഗ ചൈതന്യയെയും അന്ന് കങ്കണ കുറ്റപ്പെടുത്തി. വിവാഹമോചനത്തിന് എപ്പോഴും കാരണം പുരുഷൻ തന്നെയാണ്. ഇത് യാഥാസ്ഥിക വാദവും ജഡ്ജ്മെന്റലായും തോന്നാം. പക്ഷെ പുരുഷനും സ്ത്രീയും വ്യത്യസ്തരാണ്.
വസ്ത്രം മാറുന്നത് പോലെ സ്ത്രീകളെ മാറുകയും പിന്നീട് അവരുടെ സുഹൃത്തുക്കളാണെന്ന് പറയുകയും ചെയ്യുന്നവരെയോർത്ത് ലജ്ജിക്കുന്നെന്നും സമാന്ത അന്ന് തുറന്നടിച്ചു. അന്ന് കങ്കണയ്ക്ക് നേരെ വിമർശനങ്ങളും ട്രോളുകളും വന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇടപെട്ട് എന്തിന് അഭിപ്രായം പറയുന്നു എന്നായിരുന്നു നടിക്ക് നേരെ വന്ന ചോദ്യങ്ങൾ. അതേസമയം നാഗ ചൈതന്യ രണ്ടാമത് വിവാഹിതനാകാൻ പോകുകയാണ്. നടി ശോഭിത ധുലിപാലയെയാണ് താരം വിവാഹം ചെയ്യുന്നത്. അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്.


Click it and Unblock the Notifications











