അമലയുടെയും നാ​​ഗാർജുനയുടെയും വീട്ടിൽ പോയപ്പോൾ; എങ്ങനെ നോക്കി നടത്തുന്നു എന്ന് ഞാൻ ചോദിച്ചു; കുട്ടി പത്മിനി

അഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന കാലത്താണ് നടി അമല നാഗാർജുനയെ വിവാഹം ചെയ്ത് കുടുംബ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട് വർഷങ്ങൾക്കിപ്പുറമാണ് നടി കരിയറിലേക്ക് തിരിച്ച് വന്നത്. നാഗാർജുനയ്ക്കും മകൻ അഖിൽ അക്കിനേനിക്കും ഒപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് അമലയിന്ന്. അമലയെക്കുറിച്ച് നടി കുട്ടി പത്മിനി ഒരിക്കൽ പങ്കുവെച്ച ഓർമകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

അമല അമ്മയായ ശേഷം ഒരിക്കൽ മകനെ കാണാൻ പോയിരുന്നെന്ന് കുട്ടി പത്മിനി പറയുന്നു. അമല വെളുത്ത് പാവ പോലെയാണ്. അതോ പോലെ മകനും വളരെ ക്യൂട്ട്. കളിപ്പാട്ടമായ കാർ വാങ്ങിയാണ് ഞാൻ പോയത്. എന്തിനാണ് ഇതൊക്കെ വാങ്ങിയത്, അഞ്ച് മിനുട്ടിനുള്ളിൽ അതിന്റെ ആണി വരെ ഊരും പപ്പി എന്ന് അമല പറഞ്ഞു. അത് കുഴപ്പമില്ല, കുട്ടിയല്ലേ, പിൽക്കാലത്ത് എഞ്ചിനീയറായി വന്നാലോ എന്ന് ഞാനും. വലിയ വീടായിരുന്നു. എങ്ങനെ ഈ വീട് നോക്കി നടത്തുന്നു അമലാ എന്ന് ഞാൻ ചോദിച്ചു. സ്കേപ്പിംഗ് വീൽസിട്ടാണ് വീട്ടിനുള്ളിൽ കറങ്ങുന്നത്, എന്നെക്കൊണ്ട് നടക്കാൻ പറ്റുന്നില്ലെന്ന് അമല പറഞ്ഞു.

Kutty Padmini  Amala Akkineni

നാഗിന് വീട്ടിൽ എല്ലാ മുറിയും വലിയതായരിക്കണമെന്ന് ആഗ്രഹം. പോണ്ടിച്ചേരിയിൽ നിന്നും ആർക്കിടെക്ടിനെ കൊണ്ട് വന്ന് വളരെ ഭംഗിയായി പണിത വീടാണ്. സത്യത്തിൽ ഈ വലിയ വീട് കാരണം മെലിഞ്ഞിരിക്കാൻ കഴിയുന്നു. വീട്ടിൽ നടക്കുന്നത് കാരണം തനിക്ക് വണ്ണം കൂടുന്നില്ലെന്നും അമല പറഞ്ഞെന്ന് കുട്ടി പത്മിനി ഓർത്തു.

മൃഗസംരക്ഷണ പ്രവർത്തനങ്ങൾക്കായി അമല തുടങ്ങിയ സന്നദ്ധ സംഘടനയെ തന്നെ അന്ന് പരിചയപ്പെടുത്തിയെന്നും കുട്ടി പത്മിനി വ്യക്തമാക്കി. അമലയെ പട്ടു സാരികൾ ധരിച്ച് ഞാൻ കണ്ടിട്ടില്ല. നീ പട്ടുസാരി ധരിച്ച് ആഭരണങ്ങളൊക്കെയിട്ടാൽ ലക്ഷ്മിയെ പോലെയുണ്ടാകുമെന്ന് ഞാൻ പറഞ്ഞു. താൻ പട്ടു സാരി ധരിക്കില്ലെന്ന് അമല മറുപടി നൽകി. എത്ര പട്ടുപുഴുക്കളെ കൊന്നാണ് ഈ പട്ടി സാരിയുണ്ടാക്കുന്നതെന്ന് അറിയാമോയെന്നും അമല ചോദിച്ചു.

Kutty Padmini  Amala Akkineni

ലെദർ ബാഗും ലെദർ ചെരുപ്പുകളുമെല്ലാം മൃഗങ്ങളെ കൊന്ന് നിർമ്മിക്കുന്നതാണെന്ന് അമല പറഞ്ഞപ്പോൾ ഇനി ജീവിതത്തിൽ ലെതർ ഉപയോഗിക്കില്ലെന്ന് അന്ന് തീരുമാനിച്ചു. എന്റെ വീട്ടിൽ ലെതർ അനുവദിക്കാറില്ല. പക്ഷെ പട്ടു സാരികൾ ഉപേക്ഷിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്നും കുട്ടി പത്മിനി വ്യക്തമാക്കി.

ഒരു സീരിയലിൽ അഭിനയിക്കാൻ ചെന്നെെയിൽ വന്നപ്പോൾ അമല എന്നെ വന്ന് കണ്ടു. ഞാൻ ഓടിച്ചെന്ന് കണ്ടു. പുതിയ വീട് വെക്കുന്ന കാര്യം സംസാരിച്ചു. പഴയ വീട് തന്നെ അത്ര വലുതല്ല എന്ന് ഞാൻ ചോദിച്ചു. അതിന്റെ രണ്ടിരട്ടി വലിപ്പമുണ്ടെന്ന് അമല പറഞ്ഞു. അവൾക്ക് വലിയ വീട് വെക്കുന്നതിൽ എനിക്ക് സന്തോഷമാണ്. പക്ഷെ നോക്കി നടത്താൻ വളരെ ബുദ്ധിമുട്ടാണെന്നും കുട്ടി പത്മിനി ചൂണ്ടിക്കാട്ടി.

Read more about: amala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X