ബന്ധം വീട്ടിൽ പറയാൻ മടിച്ചു, ഒടുവിൽ സമാന്തയുടെ ഭീഷണി; ഇരുവർക്കുമിടയിൽ സംഭവിച്ചത്

രണ്ടാം വിവാഹ ജീവിതത്തിലേക്ക് കടന്നെങ്കിലും നാ​ഗ ചെെതന്യയുടെ ആദ്യ വിവാഹ ബന്ധം ഇപ്പോഴും ചർച്ചയാകാറുണ്ട്. മുൻഭാര്യ സമാന്തയുടെ താരമൂല്യമാണ് ഇതിന് പ്രധാന കാരണം. കരിയറിലെ തിരക്കേറിയ സമയത്താണ് സമാന്ത നാ​ഗ ചെെതന്യക്കൊപ്പം വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ പിരിഞ്ഞു. കാരണം എന്താണെന്ന് താരങ്ങൾ തുറന്ന് പറഞ്ഞിട്ടില്ല. പ്രണയിച്ച് വിവാഹം ചെയ്തവരാണ് നാ​ഗ ചെെതന്യയും സമാന്തയും. നാ​ഗ ചെെതന്യയുടെ കുടുംബത്തിന് പ്രിയങ്കരിയായിരുന്നു സമാന്ത.

എന്നാൽ കുറച്ച് വർഷങ്ങൾക്കുള്ളിൽ താര ദമ്പതികൾക്കുള്ളിൽ പ്രശ്നങ്ങൾ ഉടലെടുത്തു. പ്രണയത്തിലായ സമയത്ത് ഇരുവർക്കുമിടയിലുണ്ടായ സംഭവമാണിപ്പോൾ ശ്രദ്ധ നേടുന്നത്. സമാന്തയുമായി പ്രണയത്തിലാണെന്ന് തന്റെ വീട്ടുകാരോട് പറയാൻ നാ​ഗ ചെെതന്യ ആദ്യം മടിച്ചിരുന്നു. ഒരിക്കൽ നടൻ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

Naga Chaitanya  Samantha

2009 ൽ യെ മായ ചെസവ എന്ന സിനിമയ്ക്കിടെയാണ് ഞങ്ങൾ പ്രണയത്തിലായത്. പിന്നീടുള്ള വർഷങ്ങളിൽ ബന്ധം നന്നായി മുന്നോട്ട് പോയി. എന്നാൽ ഞാൻ ഇക്കാര്യം മാതാപിതാക്കളോട് പറയുന്നത് വൈകിപ്പിച്ചു. സാം നിർബന്ധിച്ചിരുന്നു. ഒരു ദിവസം ഞങ്ങൾ ചാറ്റ് ചെയ്യവെ പ്രണയം മാതാപിതാക്കളോട് പറഞ്ഞില്ലെങ്കിൽ കെെയിൽ രാഖി കെട്ടുമെന്ന് സാം ഭീഷണിപ്പെടുത്തി.

ഞാനിത് കേട്ട് ഞെട്ടി. ഉടനെ മാതാപിതാക്കളോട് സംസാരിച്ചു. അവരുടെ സമ്മതവും ലഭിച്ചെന്ന് അന്ന് നാ​ഗ ചെെതന്യ പറഞ്ഞു. തെലുങ്ക് സൂപ്പർതാരം നാ​ഗാർജുനയുടെയും മുൻ ഭാര്യ ലക്ഷ്മി ദ​ഗുബതിയുടെയും മകനാണ് നാ​ഗ ചൈതന്യ. വിവാഹ മോചന സമയത്ത് സമാന്തയ്ക്ക് വലിയ തുക താര കുടുംബം ജീവനാംശമായി നൽകാമെന്ന് പറഞ്ഞിരുന്നു.

Naga Chaitanya  Samantha

എന്നാൽ സമാന്ത ഇത് നിരസിച്ചെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ഡിസംബറിലാണ് നാ​ഗ ചെെതന്യ രണ്ടാമത് വിവാഹിതനായത്. നടി ശോഭിത ധുലിപാലയാണ് ഭാര്യ. ഇരുവരും കുറച്ച് വർഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹ ജീവിതത്തിനായി തന്റെ നൂറ് ശതമാനവും നൽകിയിരുന്നെന്നും എന്നാൽ ബന്ധം മുന്നോട്ട് പോയില്ലെന്നും ഒരിക്കൽ സമാന്ത പറഞ്ഞിരുന്നു.

വിവാഹമോചനത്തിന് ശേഷം മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ സമാന്തയെ ബാധിച്ചു. നടിയുടെ ജീവിതം മാറ്റി മറിച്ച കാലഘട്ടമായിരുന്നു അത്. തുടരെ പ്രശ്നങ്ങൾ വന്നപ്പോഴും ഇതിനെ അതിജീവിച്ച് മുന്നോട്ട് പോകാൻ സമാന്തയ്ക്ക് കഴിഞ്ഞു.

ചികിത്സയ്ക്ക് വേണ്ടിയെടുത്ത ചെറിയ ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് നടി. അതേസമയം തുടരെ സിനിമകൾ ചെയ്യുന്നില്ല. സ്ക്രിപ്റ്റുകൾ തെരഞ്ഞെടുക്കുന്നതിൽ സമാന്ത ഇന്ന് ശ്രദ്ധാലുവാണ്. സിതാഡെൽ ഹണി ബണ്ണി എന്ന സീരീസിലാണ് സമാന്തയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. താരത്തിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മറുവശത്ത് നാ​ഗ ചൈതന്യയും കരിയറിലെ തിരക്കുകളിലാണ്. മുൻ ബന്ധത്തെക്കുറിച്ച് അടുത്തിടെ വന്ന ചില ആരോപണങ്ങളിൽ നാ​ഗ ചൈതന്യ പ്രതികരിച്ചിരുന്നു.

Read more about: naga chaitanya samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X