സെറ്റിലുള്ളവർ ആ നടനെ പേടിച്ച് വിറച്ചു; എന്റെ മേക്കപ്പ് കണ്ട് യുവനടൻ ചോദിച്ചത്; തുറന്ന് പറഞ്ഞ നയൻതാര

മലയാളത്തിൽ നിന്നും തമിഴകത്തേക്ക് ക‌ടന്നതിന് ശേഷമാണ് നയൻതാരയുടെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാകുന്നത്. വളരെ പെട്ടെന്ന് തന്നെ തെലുങ്കിലേക്കും നയൻതാര അക്കാലത്ത് കടന്നു. 2011 വരെ തെലുങ്കിലെ തിരക്കേറിയ നടിയായിരുന്നു നയൻതാര. തെലുങ്കിലെ മിക്ക സൂപ്പർതാരങ്ങൾക്കൊപ്പവും നടി അഭിനയിച്ചു. ഇന്ന് തെലുങ്ക് സിനിമാ രം​ഗത്ത് താരം പഴയത് പോലെ സജീവമല്ല. ​ഗോഡ്ഫാദർ എന്ന സിനിമയിലാണ് ഏറെ നാളുകൾക്ക് ശേഷം തെലുങ്ക് സിനിമാ പ്രേക്ഷകർ നയൻതാരയെ കണ്ട‌ത്.

തമിഴിൽ തിരക്കേറുന്ന സാഹചര്യത്തിലാണ് നയൻതാര തെലുങ്കിൽ നിന്നും മാറി നിൽക്കുന്നത്. ഇതിനിടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. അതേസമയം പ്രഭാസ് അഭിനയിക്കുന്ന കണ്ണപ്പ എന്ന തെലുങ്ക് ചിത്രത്തിൽ നയൻതാര ഒപ്പുവെച്ചെന്ന് റിപ്പോർട്ടുകളുണ്ട്. തെലുങ്കിലെ സൂപ്പർതാരങ്ങളെക്കുറിച്ച് നയൻതാര മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

Nayanthara

നന്ദമൂരി ബാലകൃഷ്ണയുൾപ്പെടെയുള്ള നടൻമാരെക്കുറിച്ചാണ് നടി സംസാരിച്ചത്. ബാലകൃഷ്ണ സർ വളരെ സ്വീറ്റാണ്. തമാശയെന്തെന്നാൽ അദ്ദേഹത്തെ എല്ലാവർക്കും പേടിയാണ്. ഒരു ടേക്ക് കൂടി വേണമെങ്കിൽ അത് പറയാൻ ആളുകൾ മടിക്കും. ചിലപ്പോൾ ഫോക്കസ് ശരിയാകില്ല. അപ്പോൾ ഒരു ടേക്ക് കൂടി വേണ്ടി വരും. ഒരിക്കൽ ഫോക്കസ് പുള്ളർ വിറയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചപ്പോൾ ഫോക്കസ് ശരിയായില്ലെന്ന് പറഞ്ഞു. അത് കുഴപ്പമില്ല ഒന്നുകൂടെ ചെയ്യാമെന്ന് ഞാൻ പറഞ്ഞു. പക്ഷെ സാറുടെ ഷോട്ടാണെന്ന് അയാൾ. എല്ലാവർക്കും അദ്ദേഹത്തെ പേടിയാണ്. പക്ഷെ യഥാർത്ഥത്തിൽ അ​ദ്ദേഹത്തെ പേടിക്കേണ്ടതില്ല. അദ്ദേഹം വളരെ ഹാപ്പിയായ മനുഷ്യനാണ്. വ്യത്യസ്തമായ രണ്ട് സിനിമകൾ ഞാൻ അദ്ദേഹത്തോടൊപ്പം ചെയ്തി‌ട്ടുണ്ടെന്നും നയൻതാര അന്ന് ചൂണ്ടിക്കാട്ടി.

രവി തേജയും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും സുഹൃത്തുക്കളാണ്, പക്ഷെ രണ്ട് പേരും തിരക്കിലാണ്. ഞങ്ങൾ ഹിന്ദിയിലാണ് സംസാരിച്ചിരുന്നത്. പ്രഭാസ് കുട്ടിയെ പോലെയായിരുന്നു. തമാശക്കാരനായിരുന്നു. ഇപ്പോഴും അങ്ങനെയാണോ എന്നറിയില്ല. ഇപ്പോൾ പ്രഭാസ് വലിയ താരമായെന്നും നയൻതാര ചൂണ്ടിക്കാട്ടി. നടൻ ജൂനിയൻ എൻടിആറിനൊപ്പമുള്ള അനുഭവവും നയൻതാര പങ്കുവെച്ചു. ഒരു ദിവസം ഞാൻ ടച്ച് അപ്പ് ചെയ്യുകയായിരുന്നു. അദ്ദേഹം എന്നെത്തന്നെ നോക്കി. എന്തായെന്ന് ഞാൻ.

എന്തിനാണ് ഒരുപാട് ടച്ച് അപ്പ് ചെയ്യുന്നതെന്ന് ജൂനിയർ എൻടിആർ ചോദിച്ചു. ടേക്ക് അല്ലേയെന്ന് ഞാൻ പറഞ്ഞു. അത് കേട്ട് എന്തായാലും ആരും നിന്നെ നോക്കില്ല, എല്ലാവരും എന്നെയാണ് നോക്കുക, പിന്നെ എന്തിനാണ് ടച്ച് അപ്പ് ചെയ്യുന്നതെന്നാണ് ജൂനിയർ എൻടിആർ ചോദിച്ചതെന്നും നയൻതാര ചിരിയോടെ ഓർത്തു. ജൂനിയർ എൻടിആറിന്റെ ഡാൻസ് കണ്ട് താൻ അതിശയപ്പെട്ട് പോയിട്ടുണ്ടെന്നും നടി വ്യക്തമാക്കി. അദ്ദേഹം റിഹേഴ്സൽ ചെയ്യാറില്ല.

Nayanthara

തെലുങ്ക് സിനിമാ രം​ഗത്ത് സജീവമാകാത്തതിനെക്കുറിച്ച് നയൻതാര അഭിമുഖത്തിൽ സംസാരിച്ചു. നേരത്തെ ഒരുപാട് സിനിമകൾ ചെയ്തിട്ടുണ്ട്. ഇനി ചെയ്യുമ്പോൾ വ്യത്യസ്തമായ സിനിമകൾ ചെയ്യണം. തെലുങ്കിലെ ഹീറോകൾക്കൊപ്പമെല്ലാം അഭിനയിച്ചു. അനുയോജ്യമായ സിനിമകൾ വരുമ്പോൾ അവർ എന്നെ വിളിക്കും.

അത്രയും ബഹുമാനം തെലുങ്ക് സിനിമാ രം​ഗത്ത് നിന്നും ലഭിക്കുന്നുണ്ടെന്നും നയൻതാര വ്യക്തമാക്കി. കണ്ണപ്പ എന്ന ചിത്രത്തിലൂടെ നയൻതാരയെ വീണ്ടും ബി​ഗ് സ്ക്രീനിൽ കാണാൻ കാത്തിരിക്കുകയാണ് തെലുങ്ക് സിനിമാ പ്രേക്ഷകർ. ജവാൻ, ഇരവൈൻ എന്നിവയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X