50 വയസിൽ അനുഷ്കയ്ക്കിത് പറ്റില്ലല്ലോ; നടിയുടെ മുന്നിൽ വെച്ച് പ്രഭാസ്; കടന്ന് ചിന്തിച്ചല്ലോയെന്ന് ആരാധകർ

ആരാധകർക്ക് പ്രിയപ്പെ‌ട്ട താര ജോഡിയാണ് പ്രഭാസും അനുഷ്ക ഷെട്ടിയും. പാൻ ഇന്ത്യൻ താരമായ ശേഷം പ്രഭാസിനൊപ്പം ബോളിവുഡ് താര റാണിമാരുൾപ്പെടെ അഭിനയിച്ചു. എന്നാൽ അന്നും ഇന്നും പ്രഭാസിന് ഏറ്റവും അനുയോജ്യായ നായിക നടി അനുഷ്ക ഷെട്ടിയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ബാഹുബലിയാണ് ഇവരുടെ ഏറ്റവും വലിയ ഹിറ്റ് സിനിമ. അതേസമയം ബാഹുബലിക്ക് മുമ്പ് മിർച്ചി, ബില്ല തുടങ്ങിയ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ബാഹുബലി വലിയ ഹിറ്റായെങ്കിലും ഈ സിനിമയ്ക്ക് ശേഷം ഇവരെ ഒരുമിച്ച് പ്രേക്ഷകർ കണ്ടിട്ടില്ല. അനുഷ്ക ഇടവേളയിലേക്ക് കടന്നപ്പോൾ പ്രഭാസ് തുടരെ വന്ന സിനിമകളുടെ തിരക്കിലായി. അതേസമയം ഇന്നും ഇവർ അടുത്ത സുഹൃത്തുക്കളാണ്. ഇവർ പ്രണയത്തിലാണെന്ന് നേരത്തെ പല തവണ ​ഗോസിപ്പുകൾ വന്നതാണ്. എന്നാൽ പ്രഭാസും അനുഷ്കയും ഇത് നിഷേധിക്കുകയാണുണ്ടായത്. ​

Prabhas  Anushka Shetty

ഗോസിപ്പുകൾ ഒരുമിച്ച് അഭിനയിച്ചത് കൊണ്ട് വന്നതായിരിക്കാമെന്നും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും താരങ്ങൾ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. പ്രഭാസും അനുഷ്കയും തമ്മിൽ മുമ്പൊരിക്കലുണ്ടായ രസകരമായ സംസാരമാണിപ്പോൾ ആരാധക ശ്രദ്ധ നേടുന്നത്. ബാഹുബലിയുടെ പ്രൊമോഷന്റെ ഭാ​ഗമായി ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. 50 വയസിൽ ചെയ്യാൻ പറ്റാത്ത കാര്യം എന്തെന്ന് അനുഷ്കയോട് ആങ്കർ ചോദിച്ചു.

മറുപടി ആലോചിക്കവെ പ്രഭാസ് ബില്ല എന്ന് മറുപടി നൽ‌കി. ഇത് കേട്ട് അനുഷ്കയും ആങ്കറും ചിരിച്ചു. ബില്ലയിൽ അതീവ ​ഗ്ലാമറസായാണ് അനുഷ്ക അഭിനയിച്ചത്. നടിയുടെ ബിക്കിനി സീൻ അന്നുണ്ടാക്കിയ അലയൊലികൾ ചെറുതല്ല. ഇതാണ് പ്രഭാസ് തമാശ രൂപേണ പറഞ്ഞത്. രസകരമായ കമന്റുകൾ വൈറൽ വീഡിയോക്ക് വരുന്നുണ്ട്. താരം കടന്ന് ചിന്തിച്ചല്ലോയെന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
കരിയറിലെ തുടക്ക കാലത്താണ് അനുഷ്ക ​ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ തയ്യാറായത്. നായികാ പ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെടുക്കാൻ തുടങ്ങിയ അനുഷ്ക പിന്നീട് ഇത്തരം വേഷങ്ങളോട് നോ പറഞ്ഞു.

Prabhas  Anushka Shetty

അരുന്ധതി എന്ന സിനിമ ഹിറ്റായ ശേഷമാണ് അനുഷ്കയെ തേടി നായികാ പ്രാധാന്യമുള്ള സിനിമകൾ വരാൻ തുടങ്ങിയത്. കരിയറിൽ വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ് അനുഷ്ക ഷെട്ടി. കത്തനാർ, ​ഗാട്ടി എന്നീ രണ്ട് സിനിമകൾ റിലീസ് ചെയ്യാനുണ്ട്. നടി മലയാളത്തിൽ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിലെ നായകൻ. മറുവശത്ത് പ്രഭാസ് കൽക്കി 2898 എഡി എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ്.

നടന്റെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ദ രാജ സാബ് ആണ് അടുത്തതായി റിലീസ് ചെയ്യാനുള്ള സിനിമ. പ്രഭാസിന്റെയും അനുഷ്കയുടെയും പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ബാഹുബലിക്ക് ശേഷം അനുഷ്ക ഷെട്ടി ചുരുക്കം സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ. നടി വീണ്ടും കരിയറിൽ സജീവമാകുമ്പോൾ ആരാധകർക്ക് പ്രതീക്ഷകളേറെയാണ്. പ്രഭാസും അനുഷ്കയും ഒരുമിച്ചെത്തുന്ന സിനിമകൾ വരുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്.

More from Filmibeat

Read more about: prabhas anushka shetty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X