'ഭാര്യ എന്നെ തല്ലുകയും ചുമരിൽ ചേർത്ത് നിർത്തി അടിക്കുകയും ചെയ്തു'; വിവാഹമോചനത്തെ കുറിച്ച് രാം ഗോപാൽ വർമ!
അടുത്തിടെ നായികയുടെ കാലിൽ ചുംബിക്കുന്ന രാം ഗോപാൽ വർമയുടെ വീഡിയോ വൈറലായിരുന്നു. അഭിമുഖത്തിന്റെ അവസാനം രാം ഗോപാല്‍ വര്‍മ നടി അഷു റെഡ്ഢിയുടെ കാലില്‍ ചുംബിക്കുകയാണ് ചെയ്തത്
സംവിധായകന്റെ മുഖമായിരുന്നു. എന്നാലിപ്പോൾ ആ കഴിവുറ്റ സംവിധായകനെ ഇപ്പോൾ രാം ഗോപാൽ വർമയിൽ പ്രേക്ഷകർക്ക് കാണാൻ സാധിക്കുന്നില്ല.
അതുകൊണ്ട് തന്നെ ആരാധന പിൻവലിച്ച് താരത്തെ വിട്ട് അകന്നിരിക്കുകയാണ് പ്രേക്ഷകർ. രാം ഗോപാൽ വർമയുടെ സിനിമാബോധം പാടെ പോയിയെന്നും പബ്ലിസിറ്റി ഭ്രാന്ത് മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ തലയിലുള്ളത് എന്നുമാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

അടുത്തിടെ നായികയുടെ കാലിൽ ചുംബിക്കുന്ന രാം ഗോപാൽ വർമയുടെ വീഡിയോ വൈറലായിരുന്നു. നടി അഷു റെഡ്ഢിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റം വിവാദമായിരുന്നു.
അഭിമുഖത്തിന്റെ അവസാനം രാം ഗോപാല്‍ വര്‍മ നടിയുടെ കാലില്‍ ചുംബിക്കുകയാണ് ചെയ്തത്. അഭിമുഖത്തിലുടനീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ ചുവട്ടില്‍ തറയിലാണ് ഇരുന്നത്.
നടി സോഫയിലുമായിരുന്നു. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരി മാറ്റി ചുംബിക്കുകയായിരുന്നു രാം ഗോപാൽ വർമ.
നിന്നോടുള്ള സ്‌നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിച്ചത്. കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്ന രംഗങ്ങളും വൈറലായിരുന്നു.
ഒരു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള അഭിമുഖം പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്. രാം ഗോപാൽ വർമയുടെ പുതിയ ചിത്രം ഡെയ്ഞ്ചറസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇങ്ങനെയൊരു അഭിമുഖം അദ്ദേഹം റിലീസ് ചെയ്തത്.
സിനിമാ പ്രമോഷന് വേണ്ടി സംവിധായകൻ ഇത്രയും തരംതാഴരുതെന്നും ഇത്രയും വൃത്തികെട്ടൊരു അഭിമുഖം ഇതുവരെയും ഉണ്ടായിട്ടില്ലെന്നുമാണ് വീഡിയോ വൈറലായതോടെ ആരാധകർ അടക്കം സംവിധായകനെ വിമർശിച്ച് കുറിച്ചത്.

ഇപ്പോഴിത താൻ എന്തിനാണ് തന്റെ വിവാഹബന്ധം വേർപ്പെടുത്തിയതെന്ന് രാം ഗോപാൽ വർമ വെളിപ്പെടുത്തിയതാണ് വൈറലാകുന്നത്.
ഭാര്യ തന്നെ തല്ലുകയും മതിലിൽ ചേർത്ത് നിർത്തി അടിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് രാം ഗോപാൽ വർമ പറഞ്ഞത്. രാം ഗോപാൽ വർമയുടെ ഭ്രാന്ത് സഹിക്കവയ്യാതെ താരത്തിന്റെ ഭാര്യ രത്‌ന വിവാഹമോചനം നേടി പോവുകയായിരുന്നുവെന്നാണ് സിനിമാമേഖലയിൽ നിന്നുള്ള റിപ്പോർട്ട്.
ഇരുവർക്കും ഒരു മകളുണ്ട്. രത്‌നയും രാം ഗോപാൽ വർമയും തമ്മിൽ എപ്പോഴും വഴക്കുണ്ടാകുമായിരുന്നുവത്രേ.
സംവിധായകന്റെ പ്രവൃത്തികളിൽ അരിശം പൂണ്ട് ഭാര്യ രത്ന പലതവണ അലറിവിളിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യാറുണ്ടായിരുന്നു.
എത്ര അലറി വിളിച്ചാലും രാംഗോപാൽ വർമ മൗനം പാലിക്കും. കഴിയുന്നിടത്തോളം കേൾക്കാത്ത ഭാവത്തിൽ രാം ഗോപാൽ വർമ നിൽക്കും. അല്ലെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങിപ്പോകും. ഒരു ദിവസം ഇത്തരത്തിൽ ഇറങ്ങിപ്പോയ വർമ കുറച്ച് അധികം ദിവസങ്ങൾക്ക് ശേഷമാണ് വീട്ടിൽ തിരികെ എത്തിയത്.
ഉടൻ രത്‌ന സംവിധായകനെ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തു. എന്നാൽ പതിവുപോലെ മൗനം പാലിച്ച് നിന്ന വർമ്മയെ കണ്ടപ്പോൾ രത്നയ്ക്ക് ദേഷ്യം അടക്കാൻ കഴിഞ്ഞില്ലെന്നും.
അതേ ദേഷ്യത്തിൽ ഭാര്യ രാം ഗോപാൽ വർമയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ച് ചോദ്യം ചെയ്യുകയും തല്ലുകയും ചുമരിൽ ചേർത്ത് നിർത്തി അടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് രാം ഗോപാൽ വർമ വെളിപ്പെടുത്തിയത്.
തന്നെ ഭാര്യ അടിക്കുന്നത് തന്റെ അച്ഛൻ വരെ കണ്ടിട്ടുണ്ടെന്നും രാം ഗോപാൽ വർമ വെളിപ്പെടുത്തിയിരുന്നു. അറുപതുകാരനായ രാം ഗോപാൽ വർമ ഇപ്പോൾ സിംഗിൾ ലൈഫാണ് നയിക്കുന്നത്.


Click it and Unblock the Notifications