ആദ്യ കാമുകനെ പോലെ ആയിരുന്നില്ല; വിജയ് ദേവരകൊണ്ടയും രക്ഷിത് ഷെട്ടിയും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് രശ്മിക

അല്ലു അര്‍ജുന്റെ നായികയായി അഭിനയിച്ച് പുഷ്പ എന്ന സിനിമയിലൂടെ തരംഗമുണ്ടാക്കിയിരിക്കുകയാണ് നടി രശ്മിക മന്ദാന. ഇത് കൂടാതെ കൈനിറയെ സിനിമകളുമായി തിരക്കോട് തിരക്കിലാണ് നടി. ഗീത ഗോവിന്ദം എന്ന സിനിമയിലൂടെയാണ് രശ്മിക ജനപ്രീതി നേടി എടുക്കുന്നത്. ഈ സിനിമയില്‍ നടന്‍ വിജയ് ദേവരകൊണ്ടയുമായിട്ടള്ള കെമിസ്ട്രി ഹിറ്റായതോടെ താരങ്ങളുടെ പേരില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പല അഭിമുഖങ്ങളിലും ഇതേ ചോദ്യം ആവര്‍ത്തിച്ച് തുടങ്ങിയതോടെ രശ്മിക അതില്‍ വിശദീകരണം നല്‍കി കൊണ്ട് രംഗത്ത് വരികയും ചെയ്തു.

വിജയിയുമായിട്ടുള്ള പ്രണയത്തെ കുറിച്ച് മാത്രമല്ല, നടിയുടെ മുന്‍കാമുകന്‍ കൂടിയായിരുന്ന രക്ഷിത് ഷെട്ടിയെ കുറിച്ചും രശ്മിക തുറന്ന് സംസാരിച്ചിരുന്നു. വിജയ് ദേവരകൊണ്ടയും ആദ്യ കാമുകനും തമ്മില്‍ എങ്ങനെയാണ് വേറിട്ട് നില്‍ക്കുന്നതെന്നും വിജയിയുടെ നല്ല ഗുണങ്ങളെ കുറിച്ചുമൊക്കെയാണ് അന്ന് നടി പറഞ്ഞിരുന്നത്. രശ്മികയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

വിജയ് ദേവരകൊണ്ടയുമായിട്ടുള്ള പ്രണയകഥ

ക്രിതിക് പാര്‍ട്ടി എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് രശ്മിക മന്ദാനയും രക്ഷിത് ഷെട്ടിയും തമ്മില്‍ പരിചയത്തിലാവുന്നതും ഇഷ്ടത്തിലാവുന്നതും. നീണ്ട പ്രണയത്തിനൊടുവില്‍ താരങ്ങളുടെ വിവാഹനിശ്ചയം നടത്തുകയും ചെയ്തു. അതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ താരങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ 2017 ല്‍ രശ്മികയും രക്ഷിതും വേര്‍പിരിഞ്ഞ് രണ്ട് വഴിക്കായി. അതിന് പിന്നാലെയാണ് ഗീത ഗോവിന്ദം വരുന്നതും വിജയ് ദേവരകൊണ്ടയുമായിട്ടുള്ള പ്രണയകഥ ചര്‍ച്ചയാവുകയും ചെയ്തത്.

ആദ്യ കാഴ്ചയിലെ പ്രണയം തോന്നിയിരുന്നു

2020 ല്‍ രശ്മിക വിജയ് ദേവരകൊണ്ടയെ കുറിച്ചും ഗീത ഗോവിന്ദം സെറ്റില്‍ വെച്ച് തന്നെ ഒരു സ്പാര്‍ക്ക് രണ്ടാള്‍ക്കും തോന്നിയിരുന്നതായിട്ടും തുറന്ന് പറഞ്ഞിരുന്നു. 'വിജയ് ദേവരകൊണ്ട അവന്റേതായ ലോകത്ത് സന്തോഷവാനായിട്ടുള്ള ലളിതമായൊരു വ്യക്തിയാണ്. ഗീതാഗോവിന്ദം ചെയ്യുന്ന സമയത്ത് ഞങ്ങള്‍ വെറും സുഹൃത്തുക്കളായിരുന്നു. പക്ഷേ ഞങ്ങള്‍ക്ക് അവഗണിക്കാന്‍ ആകാത്ത തരത്തിലുള്ള ഒരു സ്പാര്‍ക്ക് ഉണ്ടായിരുന്നു അന്ന്. ചിലപ്പോഴൊക്കെ, 'അവന്‍ സ്‌പെഷ്യലാണ് സ്‌പെഷ്യലാണ് എന്ന് എന്റെ ഹൃദയം പറഞ്ഞു കൊണ്ടേ ഇരുന്നു. എന്നിരുന്നാലും ഡിയര്‍ കോമ്രേഡ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളൊക്കെ മാറി മറിഞ്ഞു.

നടിയുടെ വിവാഹനിശ്ചയം മുടങ്ങാൻ കാരണം

രക്ഷിത് ഷെട്ടിയുമായുള്ള വേര്‍പിരിയലില്‍ നിന്ന് ഞാന്‍ കരകയറി വരികയായിരുന്നു. അതുകൊണ്ട് ദേവരകൊണ്ടയില്‍ നിന്ന് എനിക്ക് ആശ്വാസവും പരിചരണവും ആവശ്യമായി തോന്നി. എന്റെ വികാരങ്ങളെ നേരിടാന്‍ ഞാന്‍ പാടുപെടുകയായിരുന്നു. അവനാണ് എന്റെ ആത്മാവിനെ ഉയര്‍ത്തിയത്. എന്നെ ആശ്ലേഷിക്കാനായി പുറത്ത് മറ്റൊരു ലോകം കാത്തിരിക്കുന്നുണ്ടെന്ന് എനിക്ക് മനസിലാക്കി തന്നത് അവനാണ്. ഒരു ഘട്ടത്തില്‍ ഞാന്‍ എന്റെ പ്രണയം വിജയിയോട് തുറന്ന് പറഞ്ഞു. ആദ്യം അവന്‍ അതിന് മടിച്ചു. പക്ഷേ അവനും എന്നോട് ഒരു പ്രത്യേക വികാരം ഉണ്ടായിരുന്നു. അതുകൊണ്ട് അവനത് സ്വീകരിച്ചു. ഞങ്ങളുടെ പ്രണയം പൂത്തുലഞ്ഞു. അതില്‍ ഞങ്ങള്‍ സന്തുഷ്ടടരുമായിരുന്നു.

ഉടനെ വിവാഹം ഉണ്ടാവില്ലെന്ന് രശ്തമിക മന്ദാന

അവന്‍ എന്റെ മുന്‍കാമുകനെ പോലെ അരക്ഷിതനായ വ്യക്തി ആയിരുന്നില്ല. എന്റെ കരിയര്‍ ഉപേക്ഷിക്കണമെന്ന് പറഞ്ഞിട്ടില്ല. അദ്ദേഹം സ്വതന്ത്ര ചിന്താഗതിയുള്ള വ്യക്തിയായിരുന്നു. ഞാനും എന്നും ആ സ്വതന്ത്ര്യം ആഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ ആദ്യം ശ്രദ്ധ കൊടുക്കുന്നത് കരിയറിനാണ്. ഇപ്പോള്‍ കരിയറുമായി ബന്ധപ്പെട്ട തിരക്കുകള്‍ക്കിടയില്‍ വിവാഹത്തെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. അടുത്ത 5-7 വര്‍ഷത്തേക്ക് കല്യാണം ഉണ്ടാവുമെന്ന് എനിക്ക് പറയാന്‍ സാധിക്കില്ലെന്നാണ് രശ്മിക പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X