ഭര്‍ത്താവാകാന്‍ പോകുന്നയാള്‍ കാശുകാരന്‍ ആവരുത്! പ്രതിശ്രുത വരനെ കുറിച്ചുള്ള സങ്കല്‍പ്പം പറഞ്ഞ് നടി സദ
മലയാളികള്‍ക്ക് സുപരിചിതയാണെങ്കിലും തമിഴിലും തെലുങ്കിലും സജീവമായി നില്‍ക്കുന്ന നടിയാണ് സദ. 2002 മുതല്‍ സിനിമാ രംഗത്തുള്ള നടി ജയം എന്ന ചിത്രത്തിലൂടെ തെലുങ്കിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ച് ആരാധകരുടെ ശ്രദ്ധ നേടിയെടുത്തു. അന്യന്‍ എന്ന സിനിമയിലെ നായികയായതോടെയാണ് സദ ജനപ്രിയ നടിയാകുന്നത്.
സിനിമകള്‍ക്ക് പുറമേ വിവിധ ഷോകളില്‍ ജഡ്ജായും സദ പ്രവര്‍ത്തിക്കുന്നുണ്ട്. അങ്ങനെ സജീവമായി രംഗത്ത് നില്‍ക്കുമ്പോഴും വിവാഹക്കാര്യത്തില്‍ നിന്നും നടി അകലം പാലിക്കുകയായിരുന്നു. സദയ്ക്ക് ഇപ്പോള്‍ 38 വയസ്സായെങ്കിലും ഇപ്പോഴും അവിവാഹതയായി തുടരുകയാണ്. ഇത്രയും പ്രായമായിട്ടും നടി വിവാഹം കഴിക്കാത്തതിനെ പറ്റി ചോദ്യങ്ങള്‍ ഉയര്‍ന്ന് വരാറുണ്ടെങ്കിലും മറുപടി നല്‍കാറില്ലായിരുന്നു.

ഒടുവില്‍ തന്റെ ഭാവി ഭര്‍ത്താവിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സദ തുറന്നു സംസാരിച്ചിരിക്കുകയാണ് ഇപ്പോള്‍. 'തന്റെ വിവാഹത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള പൂര്‍ണ ഉത്തരവാദിത്തം തനിക്ക് മാത്രമേ ഉള്ളുവെന്നാണ്' നടി പറയുന്നത്. 'താനല്ലാതെ മറ്റാര്‍ക്കും തന്റെ വിവാഹത്തെക്കുറിച്ച് തീരുമാനിക്കാന്‍ അവകാശമില്ല. ഒരാളുടെ സന്തോഷത്തിന് മറ്റാരെയും ആശ്രയിക്കരുതെന്നാണ് താന്‍ ചിന്തിക്കാറുള്ളത്.
തന്റെ ജീവിതത്തിന്റെ ഉദ്ദേശം എന്ന് പറയുന്നത് സന്തോഷത്തോടെ ജീവിക്കുക എന്നതാണ്. ഒരു വ്യക്തി തനിക്കൊരു പങ്കാളിയെ ആവശ്യമുണ്ടെന്ന് തീരുമാനിക്കുന്നത് അവരുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട മറ്റൊരാളെ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ്. അതുകൊണ്ട് തന്റെ സന്തോഷങ്ങള്‍ക്ക് മറ്റൊരാളുടെ കൂട്ട് ഇല്ലെങ്കിലും കുഴപ്പമില്ലെന്ന് നടി സൂചിപ്പിക്കുന്നു.
അതേ സമയം വിവാഹത്തോട് താന്‍ താല്‍പര്യമില്ലെന്നല്ല. എന്നിരുന്നാലും ഭര്‍ത്താവാകാന്‍ പോകുന്ന ആളെ കുറിച്ച് ചില സങ്കല്‍പ്പങ്ങള്‍ തനിക്കുണ്ടെന്നും,' നടി വ്യക്തമാക്കി. 'ഭര്‍ത്താവ് തന്റെ അധ്വാനത്തില്‍ ആശ്രയിക്കുന്ന ആളായിരിക്കരുതെന്നാണ് ഒന്നാമത്തെ കണ്ടീഷന്‍. ഭര്‍ത്താവ് സമ്പന്നനാകാന്‍ പാടില്ല. സാധാരണക്കാരനായാലും അത്യാവശ്യം ജീവിക്കാനുള്ളത് മതി. മാത്രമല്ല തന്നെ ആശ്രയിക്കുന്ന ആളാവാനും പാടില്ല. മാത്രമല്ല എന്നെ പോലെ വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്ന ആളായിരിക്കണമെന്നും,' സദ പറയുന്നു.

അതേ സമയം എല്ലാവരും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും അതിനെ പറ്റിയുള്ള ചോദ്യങ്ങളുമായി വരികയും ചെയ്യാറുണ്ട്. സത്യത്തില്‍ 10 പേര്‍ വിവാഹിതരാകുന്നുണ്ടെങ്കില്‍ അതില്‍ 5 പേരെങ്കിലും സന്തുഷ്ടരായി ജീവിക്കുന്നുണ്ടോന്ന് ചോദിക്കുകയാണ് നടി. അതാണ് വിവാഹത്തെ കുറിച്ചുള്ള ചിന്തകളില്‍ നിന്നും കുറച്ച് വിട്ട് നില്‍ക്കുന്നതിന്റെ കാരണമെന്നാണ് നടി സൂചിപ്പിച്ചിരിക്കുന്നത്.
2002 ലാണ് തെലുങ്കിലെ ജയം എന്ന സിനിമയില്‍ നായികയായി അഭിനയിച്ച് സദ അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് ജയം എന്ന ചിത്രം തമിഴിലും എടുത്തപ്പോള്‍ സദ തന്നെ നായികയായി. എന്നാല്‍ 2005 ല്‍ പുറത്തിറങ്ങിയ അനന്യന്‍ എന്ന സിനിമയാണ് സദയുടെ കരിയര്‍ തന്നെ മാറ്റി മറിച്ചത്. വിക്രം നായകനായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു അന്യന്‍.
തെന്നിന്ത്യയിലാകെ വിജയമായി മാറിയ ചിത്രത്തില്‍ നന്ദിനി കൃഷ്ണ എന്ന നായിക വേഷമാണ് സദ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന് വലിയ ജനപ്രീതി ലഭിച്ചതോടെ തെലുങ്കിലും തമിഴിലുമൊക്കെ നായികയാവാനുള്ള നിരവധി അവസരവും നടിയെ തേടി എത്തി. 2008 ല്‍ മലയാള സിനിമയിലേക്കും നടി ചുവടുറപ്പിച്ചിരുന്നു.
ജയറാമിന്റെ നായികയായി നോവല്‍ എന്ന ചിത്രത്തിലായിരുന്നു സദ അഭിനയിച്ചത്. എന്നാല്‍ പരാജയപ്പെടുകയും സദയുടെ കഥാപാത്രം കാര്യമായി ശ്രദ്ധിക്കപ്പെടാതെ പോവുകയും ചെയ്തിരുന്നു. ഇപ്പോള്‍ തെലുങ്കിലും തമിഴിലുമൊക്കെ സിനിമകള്‍ ചെയ്യുന്നതിനൊപ്പം ഇടയ്ക്ക് ബോളിവുഡിലും നടി അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications











