'എല്ലാവരും താരപ്പകിട്ടിൽ മയങ്ങില്ല, പരാജയത്തിൽ നിന്നും രക്ഷപ്പെട്ടു'; ബാലയ്യയുടെ നായിക വേഷം നിരസിച്ച സാക്ഷി!

ടോളിവുഡിൽ വലിയ തോതിൽ ആഘോഷിക്കപ്പെടുന്ന നടന്മാരിൽ ഒരാളാണ് തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണ. എന്നാൽ സോഷ്യൽ മീഡിയയിൽ സ്ഥിരം ട്രോളുകൾക്ക് പാത്രമാകാറുമുണ്ട് താരം. അദ്ദേഹത്തിന്റെ സിനിമകളിലെ അതിനാടകീയത നിറഞ്ഞ രം​ഗങ്ങളാണ് അതിന് കാരണം. പല പരിപാടികളിലും ബാലയ്യ നടത്തുന്ന പരാമർശങ്ങളും പ്രവൃത്തികളും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.

മലയാളികൾക്കിടയിൽ ഒരു കോമഡി കഥാപാത്രമാണ് ബാലയ്യയെങ്കിലും തെലുങ്കിൽ അറുപത്തിമൂന്നാം വയസിലും സ്റ്റാർഡം വെച്ച് ആളുകളെ തിയേറ്ററിലേക്ക് എത്തിക്കുന്ന നടനാണ് ബാലകൃഷ്ണ. മുതിർന്ന നടനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ.ടി രാമറാവുവിൻ്റെ ആറാമത്തെ മകനായ ബാലകൃഷ്ണ 14ആം വയസ്സിൽ തത്തമ്മ കാല എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Nandamuri Balakrishna

നൃത്ത വൈദഗ്ധ്യത്തിന് പേരുകേട്ട ബാലകൃഷ്ണ നൂറിലധികം ചിത്രങ്ങളിൽ വ്യത്യസ്ത വേഷങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു. തെലുങ്ക് സിനിമാലോകത്ത് നന്ദമുരി കുടുംബത്തിന് വലിയൊരു ആരാധക വൃന്ദമുണ്ട്. അതുകൊണ്ട് കൂടിയാണ് ബാലകൃഷ്ണ തൻ്റേതായ രീതിയിൽ തുടർച്ചയായ വിജയങ്ങൾ നേടുകയും സൂപ്പർസ്റ്റാർ പട്ടം കരസ്ഥമാക്കുകയും ചെയതത്.

ഇദ്ദേഹം ചെയ്ത സിനിമകളിൽ ഭൂരിഭാ​ഗവും തെലുങ്കിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളാണ്. ബാലയ്യയുടെ നായികവേഷം സിനിമയിലേക്ക് കടന്ന് വരുന്ന ഏതൊരു പുതിയ തെലുങ്ക് നായികയുടെ സ്വപ്നമാണ്. മലയാളത്തിന്റെ സ്വന്തം ഹണി റോസും ബാലയ്യയ്ക്കൊപ്പം സിനിമ ചെയ്തിട്ടുണ്ട്. ഒരിക്കൽ ബാലയ്യയ്ക്കൊപ്പം താര നായികയായി അഭിനയിക്കാൻ അവസരം ലഭിച്ചിട്ടും താനത് ചെയ്യില്ലെന്ന് പറഞ്ഞ് ഓഫർ നിരസിച്ച നായികയാണ് സാക്ഷി ശിവാനന്ദ്.

കൃഷ്ണ ബാബു എന്ന സിനിമയിലെ നായിക വേഷം ചെയ്യാൻ വേണ്ടിയാണ് അണിയറപ്രവർത്തകർ സാക്ഷി ശിവാനന്ദിനെ സമീപിച്ചത്. എന്നാൽ നടി ആ ഓഫർ നിരസിച്ചതോടെ ആ സ്ഥാനത്ത് നടി റാസിയെ നായികയാക്കി അണിയറപ്രവർത്തകർ സിനിമ ചെയ്തു. ഈ ചിത്രം പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്ന് മാത്രമല്ല വൻ ദുരന്തമായും മാറി.

ഒരു വമ്പൻ ഫ്ലോപ്പിൽ നിന്ന് സാക്ഷി ശിവാനന്ദ് രക്ഷപെട്ടുവെന്നാണ് പിന്നീട് സിനിമയുടെ പിന്നാമ്പുറ കഥയറിഞ്ഞപ്പോൾ ആരാധകർ ഒന്നടങ്കം പറഞ്ഞത്. സാക്ഷി ശിവാനന്ദ് മലയാളികൾക്കും സുപരിചിതയായ നടിയാണ്. നാൽപ്പത്തിയാറുകാരിയായ സാക്ഷി ഇന്ദ്രപ്രസ്ഥം, മഞ്ജീരധ്വനി അടക്കമുള്ള മലയാള സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

Nandamuri Balakrishna

തെലുങ്കിന് പുറമെ തമിഴിലും ശ്രദ്ധേയ സിനിമകളുടെ ഭാ​ഗമായിട്ടുണ്ട് സാക്ഷി. 2014ലാണ് സാക്ഷി അഭിനയിച്ച ഒരു സിനിമ അവസാനമായി പുറത്തിറങ്ങിയത്. ശേഷം താരം അഭിനയത്തിൽ നിന്നും ബ്രേക്ക് എടുത്തു. ഭ​ഗവന്ത് കേസരിയാണ് ബാലയ്യയുടെ ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ. ചിത്രത്തിന്റെ പ്രമോഷനെത്തിയപ്പോൾ തന്റെ വി​ഗിനെ കുറിച്ച് അടക്കം ബാലയ്യ വെളിപ്പെടുത്തിയത് വൈറലായിരുന്നു.

പല സിനിമകളിലും പല തരത്തിലുള്ള വി​ഗാണ് ബാലയ്യ ധരിക്കാറുള്ളത്. ഒരു സിനിമയ്ക്ക് തന്നെ മൂന്നോ നാലോ എണ്ണം വെയ്ക്കാറുണ്ട്. ബാലയ്യയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിൽ വിഗ്ഗുകൾക്ക് മാത്രം ചെലവായത് 50ലക്ഷത്തോളം രൂപയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. മൂന്ന് വി​ഗാണ് നടൻ ഈ സിനിമയ്ക്ക് ഉപയോ​ഗിച്ചതെന്നും വാർത്തകളുണ്ടായിരുന്നു.

2017ൽ വി​ഗുകൾ ഒഴിവാക്കി ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ ബാലയ്യ തയ്യാറെടുക്കുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഹണി റോസ് വീര സിംഹ റെഡ്ഡി എന്ന ഹിറ്റ് ചിത്രത്തിലാണ് ബാലയ്യയുടെ നായികയായി അഭിനയിച്ചത്. സിനിമയുടെ വിജയം നടിക്ക് തെലുങ്കില്‍ പ്രേക്ഷക പ്രീതി വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ബാലകൃഷ്ണയുടെ 109ആം സിനിമയിലും ഹണി റോസിന് റോളുണ്ടെന്നാണ് റിപ്പോർ‌ട്ട്.

More from Filmibeat

Read more about: nandamuri balakrishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X