For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  താനും ആ നടിയെ പോലെ ആകുമായിരുന്നു, നാഗചൈതന്യ തന്റെ ഭാഗ്യം, സാമന്ത അന്ന് പറഞ്ഞത്

  |

  തെന്നിന്ത്യൻ സിനിമ ലോകത്തെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു താരങ്ങളായ നാഗചൈതന്യയുടേയും സാമന്തയുടേയും. നാലാം വിവാഹവാർഷികത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ‌ നേരത്തെ തന്നെ ഡിവോഴ്സ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇൻസ്റ്റഗ്രാമിൽ നിന്ന് നാഗചൈതന്യയുടെ കുടുംബ പേര് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചത്. കൂടാതെ സാമന്തയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലതും ഡിവോഴസിലേയ്ക്കായിരുന്നു വിരൽ ചൂണ്ടിയത്.

  കാലിൽ ചെറിയ നീര് വന്നു, ക്ഷീണം തോന്നി, അമ്മയാകുന്നെന്ന് അറിഞ്ഞ നിമഷത്തെ കുറിച്ച് മൃദുല

  11 വർഷത്തെ ബന്ധമാണ് താരങ്ങൾ അവസാനിപ്പിച്ചത്. നീണ്ടകാലത്തെ ബന്ധം അവസാനിപ്പിക്കുക എന്നത് അത്ര എളുപ്പമായ കാര്യമായിരുന്നില്ല. ബന്ധം വേർപിരിഞ്ഞതിന് ശേഷം നാഗചൈതന്യ മൗനം പാലിക്കുകയായിരുന്നു, സോഷ്യൽ മീഡിയയിലൊ മാധ്യമങ്ങളിലൊ നടൻ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മാസങ്ങൾക്ക് ശേഷമായിരുന്നു മാധ്യമങ്ങൾക്ക് മുന്നിൽ താരം എത്തിയത്.

  പ്രഗ്നന്റായിരിക്കുന്ന സമയത്ത് പ്രശ്നങ്ങൾ ഉണ്ടായിരുന്നു, ഉള്ളുരുകി ദേവിയെ വിളിച്ചു, അമ്പിളി പറയുന്നു

  സാമന്തയും നാഗ ചൈതന്യയും ചേർന്ന് എടുത്ത തീരുമാനമായിരുന്നു ഇത്. ഒരു കോമൺ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. പരസ്പരം ബഹുമാനിക്കുന്ന താരത്തിലുള്ള വാക്കുകളായിരുന്നു കുറ‌ിപ്പിലെ ഉള്ളടക്കം. "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു.

  വിവാഹമോചനത്തിന് ശേഷം സാമന്തയ്ക്ക് നേരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. എന്നാൽ അന്നൊന്നും ചായി പ്രതികരിച്ചിരുന്നില്ല. മൗനം പാലിക്കുകയായിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം വിവാഹമോചനത്തെ കുറിച്ച് നടൻ മനസ് തുറന്നിരുന്നു. സാമന്തയ്ക്ക് ബഹുമാനം നൽകി കൊണ്ട് വളരെ പക്വതയായിട്ടായിരുന്നു സംസാരിച്ചത്. രണ്ടുപേരുടെയും നല്ലതിന് വേണ്ടിയാണ് വേർപിരിയാൻ തീരുമാനിച്ചതെന്നായിരുന്നു നടൻ പറഞ്ഞത്. സമാന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിലെ മികച്ച തീരുമാനമാണ് ഇതെന്നും താരം പറഞ്ഞിരുന്നു.

  കുടുംബത്തിന് ഏറെ പ്രധാന്യം കൊടുക്കുന്ന ആളാണ് നാഗചൈതന്യ. അതിനാൽ തന്നെ തഭങ്ങളുടെ തീരുമാനം കുടുംബാംഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ നടന് ആശങ്കയുണ്ടായിരുന്നു. മകന്റെ ഈ ആശങ്കയെ കുറിച്ച് പിതാവും നടനുമായ നാഗാർജുന വെളിപ്പെടുത്തിയിരുന്നു. സാമന്തയും നാഗചൈതന്യയും തമ്മിലുള്ള പ്രശ്നങ്ങൾ നേരത്തെ തന്നെ നാഗാർജുനയ്ക്ക് അറിയാമായിരുന്നു. ബന്ധം പിരിയുന്ന കാര്യം അച്ഛനോടാണ് ആദ്യം പറയുന്നതെന്നും നാഗ ചൈതന്യ പറഞ്ഞിരുന്നത്. മാസങ്ങൾക്ക് ശേഷം ബോളിവുഡ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് നാഗ ചൈതന്യയും നാഗാർജുനയും മനസ് തുറന്നത്.

  നാഗചൈതന്യയുമായുള്ള ബന്ധം അവസാനിപ്പിക്കുക എന്നത് സാമന്തയ്ക്കും അത്ര എളുപ്പമായിരുന്നു. തന്നെ തകർത്തു കളയുമെന്ന് ഭയപ്പെട്ടിരുന്നുവെന്ന് സാം ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ''ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുന്നതായി'' സാം പറഞ്ഞു.

  Recommended Video

  സാമന്ത ഹാപ്പിയെങ്കിൽ താനും ഹാപ്പിയെന്ന് നാഗ ചൈന്യ | FilmiBeat Malayalam

  വിവാഹമോചനത്തിന് പിന്നാലെ താരങ്ങളുടെ പഴയ അഭിമുഖങ്ങൾ ചർച്ചയാവുകയാണ്. നാഗചൈതന്യയെ പോലെയുള്ള ഭർത്താവിനെ കിട്ടിയതിൽ താൻ ഭാഗ്യവതിയാണെന്ന് സാമന്ത പറഞ്ഞിരുന്നു കീർത്തി സുരേഷ് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ മഹനടി എന്ന ചിത്രത്തിന്റെ പ്രമോഷൻ വേളയിലായിരുന്നു ഭർത്താവിനെ പുകഴ്ത്തി രംഗത്ത് എത്തിയത്. സാവിത്രി നേരിട്ട അതേ അനുഭവത്തിലൂടെ ഞാനും കടന്നുപോകുമായിരുന്നു. പക്ഷേ, ഞാൻ അത് മനസ്സിലാക്കി അതിൽ നിന്ന് പുറത്തു കടന്നു, നാഗചൈതന്യയാണ് എന്നായിരുന്നു സാം അന്ന് പറഞ്ഞത്. ഞങ്ങളുടെ ബന്ധം നല്ലരീതിയിൽ അവസാനിക്കില്ലെന്ന് അറിയാമായിരുന്നു. കൂടാതെ നാഗചൈതന്യയെ പോലെയൊരു ഭർത്താവിനെ കിട്ടിയത് താൻ ഭാഗ്യമായി കരുതുന്നു എന്നും സാമന്ത അന്ന് പറഞ്ഞിരുന്നു. ഇത്രയും നല്ല രീതിയിൽ മുന്നോട്ട് പോയ ഇവർക്ക് എന്താണ് സംഭവിച്ചതെന്നാണ് ആരാധകർ ചോദിക്കുന്നത്.

  Read more about: naga chaitanya samantha
  English summary
  When Samantha Compared Herself With Late Actress Savitri And Said This About Ex-husband Naga Chaitanya,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X