For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ ബന്ധത്തില്‍ നിന്നും രക്ഷപ്പെട്ടതാണ്; ഡിവോഴ്‌സ് വാര്‍ത്തക്കിടയില്‍ സാമന്ത പറഞ്ഞ കാര്യങ്ങള്‍ വൈറല്‍

  |

  തെന്നിന്ത്യന്‍ സിനിമാലോകത്തെ ക്യൂട്ട് കപ്പിള്‍സ് എന്ന് അറിയപ്പെട്ടിരുന്ന താരദമ്പതിമാരാണ് നാഗചൈതന്യയും സാമന്ത അക്കിനേനിയും. 2017 ഒക്ടോബറിലാണ് ഇരുവരും വിവാഹിതരാവുന്നത്. നീണ്ട കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ശേഷം സന്തുഷ്ടരായി കഴിഞ്ഞെങ്കിലും ഇപ്പോള്‍ രണ്ടാളും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. വാര്‍ത്തയിലെ സത്യമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല.

  സ്റ്റൈലിഷായി രമ്യ പാണ്ഡ്യൻ, ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലെ നടിയുടെ ചിത്രങ്ങൾ കാണാം

  ആഴ്ചകളായി തെന്നിന്ത്യന്‍ മാധ്യമങ്ങള്‍ താരങ്ങളുടെ ഡിവോഴ്‌സ് ഉടനെ ഉണ്ടാവുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പങ്കുവെച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയില്‍ പണ്ട് തന്റെ പ്രണയങ്ങളെ കുറിച്ച് സാമന്ത പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്. പഴയ ബന്ധത്തില്‍ നിന്നും പുറത്ത് വന്നത് കൃത്യ സമയത്താണെന്നും നാഗചൈതന്യയുമായി ഇഷ്ടത്തിലായത് വലിയ ഭാഗ്യമാണെന്നും നടി പറഞ്ഞിരുന്നു. വിശദമായി വായിക്കാം...

  സാവിത്രിയെ പോലെ ഞാനും എന്റെ വ്യക്തി ജീവിതത്തില്‍ അത്തരമൊരു പ്രതിസന്ധിയില്‍ വീണ് പോവുമായിരുന്നു. പക്ഷേ ഭാഗ്യം തുണച്ചു. തുടക്കത്തില്‍ തന്നെ കാര്യങ്ങള്‍ മനസിലായതോടെ അതില്‍ നിന്നും പുറത്തേക്ക് വന്നു. മോശമായി അവസാനിക്കുമെന്ന് എനിക്ക് ഉറപ്പ് വന്ന സമയത്തായിരുന്നു ആ ബന്ധം ഉപേക്ഷിച്ചത്. പിന്നീട് എന്റെ ജീവിതത്തില്‍ നാഗചൈതന്യയെ പോലെ ഒരാളെ ലഭിച്ചത് വലിയ ഭാഗ്യമായാണ് കരുതുന്നത്. എല്ലാ കാര്യത്തിലും അദ്ദേഹമൊരു മുത്താണ്. എന്നുമായിരുന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സാമന്ത വെളിപ്പെടുത്തിയത്.

  നാഗചൈതന്യയുമായി ഇഷ്ടത്തിലാവുന്നതിന് മുന്‍പ് നടന്‍ സിദ്ധാര്‍ഥുമായി സാമന്ത പ്രണയത്തിലായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അന്ന് തെന്നിന്ത്യയിലൊട്ടാകെ ഈ പ്രണയകഥ വലിയ ചര്‍ച്ചയാക്കിയിരുന്നെങ്കിലും ഇരുവരും അക്കാര്യം സമ്മതിച്ചിരുന്നില്ല. നടി അഭിമുഖത്തില്‍ സൂചിപ്പിച്ച പ്രണയം സിദ്ധാര്‍ഥുമായിട്ടുള്ളതാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും അതാണെന്ന് ഉറപ്പിച്ച് പറയുകയാണ് ആരാധകര്‍. അതേ സമയം നാഗചൈതന്യയുമായിട്ടുള്ള ബന്ധം തകരുകയാണോ എന്ന ആശങ്കയും ആരാധകര്‍ പങ്കുവെക്കുന്നു.

  ആറ് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലാവുന്നത്. വിവാഹത്തിന് മുന്‍പും ശേഷവും ഇരുവരും ഒരുമിച്ച് നായിക-നായകന്മാരായി അഭിനയിച്ചിരുന്നു. സ്‌ക്രീനിലെ കെമിസ്ട്രി ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ താരങ്ങള്‍ക്ക് വലിയ പ്രേക്ഷക പിന്തുണയും ലഭിച്ചു. അങ്ങനെ ഇരിക്കുമ്പോഴാണ് 2017 ല്‍ ഇരുവരും വിവാഹിതരാവുമെന്ന വാര്‍ത്ത തരംഗമായത്. രണ്ട് മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍ ആണെങ്കിലും ഇരുകുടുംബത്തിന്റെയും സമ്മതം ലഭിച്ചതോടെയാണ് വിവാഹം തീരുമാനിച്ചത്.

  ക്രിക്കറ്റ് താരം ധോണി നടി ദീപിക പദുക്കോണിനെ ഭ്രാന്തമായി സ്‌നേഹിച്ചിരുന്നു; ആ പ്രണയം തകർന്നത് യുവരാജ് കാരണമോ?- വായിക്കാം

  2017 ഒക്ടോബര്‍ ഏഴിന് ഹൈദരാബാദില്‍ വെച്ച് വലിയ ആഘോഷത്തിലാണ് താരവിവാഹം നടത്തിയത്. ആഴ്ചകളോളം നീണ്ട ചടങ്ങുകള്‍ക്ക് ശേഷം ഹിന്ദു-ക്രിസത്യന്‍ ആചാരങ്ങള്‍ക്ക് അനുസരിച്ചാണ് വിവാഹം നടത്തിയത്. വിവാഹശേഷം സിനിമാലോകം ഒന്നടങ്കം പങ്കെടുത്ത വലിയൊരു വിരുന്നും സംഘടിപ്പിച്ചിരുന്നു. വിവാഹശേഷം ഹണിമൂണ്‍ ആഘോഷം മുതല്‍ നിത്യ ജീവിതത്തിലെ കാര്യങ്ങള്‍ വരെ സാമന്ത ആരാധകരുമായി പങ്കുവെച്ചിരുന്നു. അടുത്തിടെയാണ് നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി എന്ന പേര് സാമന്ത തന്റെ പേരില്‍ നിന്ന് മുറിച്ച് മാറ്റുന്നത്. ഇതോടെ താരങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകളും വന്നു.

  ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് വിവാഹം കഴിച്ചതാണ്; മാസങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹമെന്ന് സാന്ത്വനത്തിലെ ഹരി- വായിക്കാം

  English summary
  When Samantha Opens Up About Her Past Relationship And Naga Chaitanya Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X