Don't Miss!
- News
സംസ്ഥാനത്ത് ഫെബ്രുവരി 1 മുതൽ മേയ് 31 വരെ വൈദ്യുതി നിരക്ക് കൂടും
- Automobiles
വേറെ നിവൃത്തിയില്ലെന്ന് മഹീന്ദ്ര, XUV700 എസ്യുവിക്ക് വില കൂട്ടി
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Technology
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
കുഞ്ഞ് ജനിച്ച് കഴിഞ്ഞാൽ അതായിരിക്കും എന്റെ ലോകം, അമ്മയാവുന്നതിനെ കുറിച്ച് സാമന്ത പറഞ്ഞത്...
കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്തെ കുറിച്ചാണ്. നടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന് പേര് മാറ്റിയതിനെ പിന്നാലെയാണ് വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്. നാഗചൈതന്യയുടെ കുടുംബ പേരാണ് സാമന്ത പേരിൽ നിന്ന് ഒഴിവാക്കിയത്. ഇത് പ്രേക്ഷകരേയും സിനിമാ ലോകത്തേയും ഒന്നടങ്കം ഞെട്ടിച്ചിരുന്നു പേര് മാറ്റിയതിനെ കുറിച്ചോ വിവാഹമോചനത്തെ കുറിച്ചോ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
മൂന്ന് വർഷം മുമ്പത്തെ ആ ചിത്രം, ഓർമ പങ്കുവെച്ച് പേളിയും ശ്രീനീഷും
അതേസമയം സാമന്തയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ വലിയ ചർച്ചയായിരുന്നു. നടിയുടെ പല പോസ്റ്റുകളും വിരൽ ചൂണ്ടിയത് വിവാഹമോചനത്തെ ചുറ്റിപ്പറ്റിയായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ നടി അന്ന് തയ്യാറായിരുന്നില്ല. പ്രചരിക്കുന്ന വാർത്തകളോട് മൗനം പാലിക്കുകയായിരുന്നു നാഗ ചൈതന്യയും. എന്നാൽ സാമന്തയെ പോലെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നില്ല നാഗ ചൈതന്യ.
നേരം പോക്കിന് പ്രണയിച്ചു, വീട്ടുകാർ പിടിച്ച് കെട്ടിച്ചു, ആ പ്രണയത്തെ കുറിച്ച് നടിയുടെ പിതാവ്

നാലാം വിവാഹവാർഷികം അടുക്കുമ്പോഴായിരുന്നു സാമന്തയും നാഗചൈതന്യയും വേർപിരിയുന്നതിനെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തിയത് . താരങ്ങളുടെ വെളിപ്പെടുത്ത ആരാധകര ഞെട്ടിപ്പിച്ചിരുന്നു. ഇരുവരും ഒന്നിച്ച് ചേർന്ന് എടുത്ത തീരുമാനമാണ് വിവാഹമോചനമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. സാമന്തയും നാഗചൈതന്യയും ഒരുപോലത്തെ പോസ്റ്റുകളായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. കൂടാതെ നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാർജുനയും വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു.

വിവാഹമോചനത്തെ കുറിച്ച് സാമന്തയും നാഗചൈതന്യയും പറഞ്ഞത് ഇങ്ങനെയാണ്... "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

വിവാഹമോചനത്തെ കുറിച്ചുളള വാർത്തകൾ സോഷ്യൽ പ്രചരിക്കുമ്പോൾ സിനിമാ കോളങ്ങളിൽ ഇടം പിടിക്കുന്നത് സമാന്തയുടേയും നാഗചൈതന്യയുടേയും പഴയ അഭിമുഖങ്ങളാണ്. താരങ്ങൾ കുഞ്ഞിനായി കാത്തിരിക്കുമ്പോഴാണ് വേർപിരിയൽ വാർത്ത എത്തുന്നത്. ഇപ്പേൾ സോഷ്യൽ മീഡിയയും സിനിമാ കോളങ്ങളിലും വൈറലാവുന്നത് സാമന്തയുടെ ഒരു പഴയ അഭിമുഖമാണ്. നടി കുഞ്ഞിനെ കുറിച്ചാണ് അഭിമുഖത്തിൽ പറയുന്നത്. കുഞ്ഞിനെ കുറിച്ചും മറ്റുമൊക്കെ താനും നാഗചൈതന്യയും നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നാണ് സാമന്ത പറയുന്നത്. കുഞ്ഞ് വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്. കുഞ്ഞ് വരുമ്പോൾ കുട്ടിയെ ചുറ്റിപ്പറ്റിയാകും തന്റെ ലോകമെന്നും സാമന്ത പറയുന്നു. ഇത്രയും ശക്തമായി ഇരുവരും മുന്നോട്ട് പോകുമ്പോഴായിരുന്നു വേർപിരിയുന്നത്.
Recommended Video

11 വർഷത്തെ ബന്ധമാണ് സാമന്തയും നാഗചൈതന്യയും അവസാനിപ്പിച്ചിരിക്കുന്നത്. 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. പിന്നീട് 7 വർഷത്തിന് ശേഷമാണ് താരങ്ങൾ വിവാഹം കഴിക്കുന്നത്. 2017 ഒക്ടോബർ 6 ന് ആയിരുന്നു ഇവരുടെ വിവാഹം. ഹിന്ദു- ക്രിസ്തീയ ആചാരവിധി പ്രകാരം ഗോവയിൽ വെച്ചാണ് താരവിവാഹം നടന്നത്. വിവാഹത്തിന് തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം എത്തിയിരുന്നു, നാഗചൈതന്യയുടെ മുത്തശ്ശി നൽകിയ സാരി അണിഞ്ഞു കൊണ്ടായിരുന്നു നടി വിവാഹത്തിന് എത്തിയത്. ഇന്നും സോഷ്യൽ മീഡിയയിലും സിനിമാകോളങ്ങളിലും സാം നാഗചൈതന്യ വിവാഹം ചർച്ചാ വിഷയമാണ്.
-
ഐശ്വര്യ റായും അഭിഷേക് ബച്ചനും തമ്മിൽ പ്രശ്നങ്ങൾ? തെളിവുകൾ നിരത്തി ആരാധകർ; ചിത്രങ്ങൾ വൈറൽ!
-
ഒരാൾ കിടന്ന ഉടനെ ഉറങ്ങും, ഒരാൾ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത സുരേഷ്
-
'സൂര്യയുടെ അടുത്ത പത്ത് സിനിമയുടെ കഥയും രാജുവേട്ടൻ അറിഞ്ഞ് കഴിഞ്ഞൂ മക്കളെ'; വൈറലായി താരദമ്പതികളുടെ ചിത്രം!