മകള്‍ ഡിവോഴ്‌സായെന്ന് അദ്ദേഹം വിശ്വസിച്ചില്ല; വളരെ വൈകാരികമായിരുന്നു, സാമന്തയുടെ പിതാവിന്റെ പോസ്റ്റ് വൈറല്‍

നടി സാമന്ത റുത് പ്രഭു തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലൂടെ കടന്നു പോവുകയാണ്. ഇതിനിടെ നടിയുടെ പിതാവ് ജോസഫ് പ്രഭുവിന്റെ വേര്‍പാടുണ്ടായെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ദിവസങ്ങള്‍ക്കു മുന്‍പ് ഒരു അഭിമുഖത്തില്‍ പിതാവിനെ കുറിച്ച് നടി പറഞ്ഞിരുന്നു.

പിന്നാലെ തന്റെ പിതാവിന്റെ വിയോഗം ഉണ്ടായതായി സാമന്ത തന്നെയാണ് വെളിപ്പെടുത്തിയത്. 'വീണ്ടും നമുക്ക് കാണാം ഡാഡ്' എന്ന് പറഞ്ഞാണ് നടി എത്തിയിരിക്കുന്നത്. താരപിതാവിന്റെ വിയോഗത്തിന് കാരണമെന്താണെന്ന് ഇനിയും വ്യക്തമല്ല. സാമന്തയുടെ ജീവിതത്തില്‍ ഏറ്റവും വലിയ പിന്തുണ നല്‍കി കൂടെ നിന്നത് പിതാവായിരുന്നു. മകളുടെ വിവാഹമോചനം ഉണ്ടായത് അദ്ദേഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേക്കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

samantha-prabhu

തെലുങ്ക് ആംഗ്ലോ-ഇന്ത്യന്‍ വംശജനായ ജോസഫ് പ്രഭുവിന്റെയും നിനെറ്റ് പ്രഭുവിന്റെയും മകളായി ചെന്നൈയിലാണ് സാമന്ത ജനിക്കുന്നത്. ഇന്ന് കാണുന്ന സാമന്തയിലേക്കുള്ള നടിയുടെ യാത്ര എളുപ്പമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പിതാവായിരുന്നു. അടുത്തിടെ, പിതാവ് ജോസഫ് പ്രഭുവുമായുള്ള തന്റെ ബന്ധം വഷളായതിനെ കുറിച്ചും അത് തന്റെ ആത്മാഭിമാനബോധത്തെ എങ്ങനെ ബാധിച്ചുവെന്നും സാമന്ത തുറന്നു പറഞ്ഞിരുന്നു.

ഞാന്‍ അത്ര മിടുക്കിയല്ലെന്ന് എന്നോട് അച്ഛന്‍ പറഞ്ഞിരുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ നിലവാരം കുറവായത് കൊണ്ടാണ് എനിക്ക് ഒന്നാം റാങ്ക് കിട്ടുന്നതെന്നും പിതാവ് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഏതൊരു കുട്ടിയോട് പറഞ്ഞാലും അവരുടെ ഉള്ളില്‍ സ്വയം താനൊരു മിടുക്കിയല്ലെന്നും മിടുക്കനല്ലെന്നുമുള്ള തോന്നലുണ്ടാവും. ഞാനും വളരെക്കാലം അങ്ങനെയാണ് വിശ്വസിച്ചത്.

samantha

എന്റെ ജീവിതകാലം മുഴുവന്‍ ഈ മൂല്യനിര്‍ണ്ണയത്തിന് വേണ്ടി എനിക്ക് പോരാടേണ്ടി വന്നു. മിക്ക ഇന്ത്യന്‍ മാതാപിതാക്കളും അങ്ങനെയാണെന്ന് ഞാന്‍ കരുതുന്നു. അവര്‍ നമ്മളെ സംരക്ഷിക്കുകയാണെന്ന് അവര്‍ കരുതുന്നു. എന്നാല്‍ പിന്നീട് തന്റെ ആത്മാഭിമാനം വളര്‍ത്താന്‍ പിതാവിന്റെ ഈ സംസാരത്തിലൂടെ സാധിച്ചുവെന്നും' നടി അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

മകള്‍ സാമന്തയുടെ കാര്യത്തില്‍ എന്നും ആകുലതയുള്ള പിതാവായിരുന്നു ജോസഫ് പ്രഭു. നാഗ ചൈതന്യയുമായിട്ടുള്ള സാമന്തയുടെ വിവാഹമോചനം അദ്ദേഹത്തെ വല്ലാതെ തളര്‍ത്തി. സാമന്തയും നാഗ ചൈതന്യയും തമ്മിലുള്ള വിവാഹം 2021 ഒക്ടോബറിലാണ് നടക്കുന്നത്. ഇത് കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം സാമന്തയുടെ പിതാവ് ജോസഫ് പ്രഭു ഫേസ്ബുക്കില്‍ മകളുടെ വിവാഹത്തിന് എടുത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.

അവരുടെ വേര്‍പിരിയലുമായി പൊരുത്തപ്പെടാന്‍ തനിക്ക് വളരെയധികം സമയമെടുത്തെന്നും തന്റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനുള്ള പ്രതീക്ഷയിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X