നാഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ; ആവശ്യത്തോട് സമാന്ത അന്ന് നൽകിയ മറുപടി
സിനിമാ ലോകത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു നാഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. തെലുങ്ക് സിനിമാ മേഖലയിലെ ജനപ്രിയ താരങ്ങളുടെ പ്രണയവും വിവാഹവും ആരാധകർ വലിയ ആഘോഷമാക്കിയിരുന്നു.
നാല് വർഷത്തെ വിവാഹ ജീവിതത്തിനൊടുവിൽ ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു. യെ മ ചെസവ, മജിലി, ഓട്ടോനഗർ സൂര്യ, ഉൾപ്പെടെ നാല് സിനിമകളിൽ സമാന്തയും നാാഗചൈതന്യയും വിവാഹത്തിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിരുന്നു. ബിഗ് സ്ക്രീനിലെ ഇരുവരുടെയും കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

വിവാഹ മോചനത്തിന് ശേഷം രണ്ട് പേരും കരിയർ തിരക്കുകളിലേക്ക് നീങ്ങി. നാഗചൈതന്യ മൂന്ന് സിനിമകളിൽ വിവാഹ മോചനത്തിന് ശേഷം അഭിനയിച്ചു. ലാൽ സിംഗ് ഛദ്ദയാണ് നടന്റെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സിനിമ. ആമിർ ഖാൻ ചിത്രത്തിലെ നടന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. മറുവശത്ത് സമാന്ത തുടരെ സിനിമകളിൽ അഭിനയിച്ച് വരികയാണ്. ഖുശി, യശോദ, ശാകുന്തളം എന്നിവയാണ് സമാന്തയുടെ റിലീസ് ചെയ്യാനുള്ള സിനിമകൾ.

വിവാഹം ബന്ധം വേർപിരിഞ്ഞിട്ട് ഒരു വർഷത്തോട് അടുത്തെങ്കിലും സമാന്തയുടെയും നാഗചൈതന്യയുടെ പഴയ പ്രണയകാലം ഇപ്പോഴും ഗോസിപ്പ് കോളങ്ങളിൽ സജീവ ചർച്ച ആവാറുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കൽ നാഗചൈതന്യയെ പറ്റി സമാന്ത പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്.
സമൂഹമാധ്യമങ്ങളിൽ സജീവമായ സമാന്തയുടെ ഒരു പോസ്റ്റിന് താഴെ ആരാധകരിൽ ഒരാൾ കമന്റ് ചെയ്തു. നിങ്ങൾ നാഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ എന്നായിരുന്നു കമന്റ്. അന്ന് സമാന്തയും നാഗ ചെെതന്യയും വിവാഹ ബന്ധം വേർപെടുത്തിയിരുന്നില്ല.
കമന്റ് ശ്രദ്ധിച്ച സമാന്ത ഉടനെ മറുപടി നൽകി. അത് ബുദ്ധിമുട്ടാണ്. ഒരു കാര്യം ചെയ്യൂ നിങ്ങൾ നാഗചെെതന്യയോട് ചോദിക്കൂ എന്നാണ് സമാന്ത നൽകിയ മറുപടി. അന്ന് ഇരുവരും വിവാഹ മോചിതരാവുമെന്ന് ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

വിവാഹ മോചനത്തിന് ശേഷം താൻ ആകെ തകർന്നിരുന്നെന്ന് സമാന്ത തുറന്നു പറഞ്ഞിരുന്നു. വിവാഹ മോചനത്തോടെ താൻ തകർന്ന് മരിക്കുമെന്ന് കരുതി. എനിക്ക് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയിരുന്നില്ല. ഇന്ന് ഞാൻ എത്ര ശക്തയാണെന്നതിൽ സ്വയം അഭിമാനിക്കുന്നെന്നായിരുന്നു 2021 ഡിസംബറിൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞത്. 2017 ലാണ് സമാന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021 നവംബറോടെ ഇരുവരും വേർപിരിഞ്ഞു.
Recommended Video

വിവാഹ മോചനത്തിന് ശേഷം രണ്ടു പേരും ഒരുപാട് ദൂരം മുന്നോട്ട് പോയെന്നും മാധ്യമങ്ങൾ വീണ്ടും ഇതേ വിഷയം ചർച്ചയാക്കുന്നതിൽ അതൃപ്തിയുണ്ടെന്നും നാഗചൈതന്യ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോൾ നടി ശോഭിത ധുലിപാലയുമായി നടൻ പ്രണയത്തിലാണെന്ന് ഗോസിപ്പുണ്ട്. എന്നാൽ ഇതേപറ്റി ഇരു താരങ്ങളും പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications