നീ ഇത് ചെയ്യില്ല, വീട്ടിലിരിക്കെന്ന് എല്ലാവരും പറഞ്ഞു, പക്ഷെ ഞാൻ കേട്ടില്ല; എന്റെ തെറ്റല്ല: സമാന്ത പറഞ്ഞത്

നാ​ഗ ചൈതന്യയുടെ രണ്ടാം വിവാഹമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ സജീവ ചർച്ച. നിരവധി പേരാണ് നാ​ഗ ചൈതന്യക്കും ശോഭിത ധുലുപാലയ്ക്കും ആശംസകൾ അറിയിച്ചത്. എന്നാൽ സമാന്തയുടെ ആരാധകർ നിരാശരാണ്. നാ​ഗ ചൈതന്യയും സമാന്തയും പിരിഞ്ഞിട്ട് ഏറെക്കാലമായെങ്കിലും ഇവർ വീണ്ടും ഒരുമിക്കുമെന്ന് കരുതിയവർ ഏറെയാണ്. പ്രത്യേകിച്ചും സമാന്ത ജീവിതത്തിലെ ഏറ്റവും കഠിനകരമായ വർഷങ്ങളിലൂടെ ക‌ടന്ന് പോകുമ്പോൾ. എന്നാൽ താരങ്ങൾ എന്നന്നേക്കുമായി രണ്ട് ദിശകളിലേക്ക് പിരിഞ്ഞു.

വിവാഹമോചനം സമാന്തയ്ക്ക് വലിയ ആഘാതമായിരുന്നു. ഇങ്ങനെയൊരു വേർപിരിയൽ നടി പ്രതീക്ഷിച്ചിരുന്നില്ല. കരിയറിലെ തിരക്കുകൾ കുറച്ച് അമ്മയായി നാഗ ചൈതന്യക്കൊപ്പം കുടുംബ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സമാന്ത. എന്നാൽ ഇതിനിടെ താരത്തിന്റെ ജീവിതം മാറി മറിഞ്ഞു. നാ​ഗ ചൈതന്യ സമാന്തയിൽ നിന്നും അകന്നു.

Samantha

വിവാഹമോചനത്തിന് ശേഷം മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചു. ഇതും അതിജീവിച്ച നടിയുടെ ജീവിതത്തിൽ കഴിഞ്ഞ ദിവസം മറ്റൊരു ദുഖവുമുണ്ടായി. പിതാവ് ജോസഫ് പ്രഭു അന്തരിച്ചു. അച്ഛൻ മരിച്ച വിഷമത്തിലിരിക്കെയാണ് മുൻ ഭർത്താവ് നാ​ഗ ചൈതന്യ രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്. മാനസികമായ തകർക്കുന്ന ഒന്നിലേറെ സംഭവങ്ങളുണ്ടായിട്ടും ഇതിനെയൊക്കെ അതിജീവിക്കാൻ സമാന്തയ്ക്ക് സാധിച്ചെന്നത് ശ്രദ്ധേയമാണ്.

നാ​ഗ ചൈതന്യയുമായി പിരിഞ്ഞതിന് പിന്നാലെ സമാന്തയെ കണ്ടത് പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലെ ഡാൻസ് നമ്പറിലാണ്. ഊ അണ്ടാവ എന്ന ​ഗാനം വൻ ഹിറ്റായി. അന്ന് ഈ ഡാൻസ് നമ്പർ ചെയ്യുന്നതിൽ നിന്നും സമാന്തയെ പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചിരുന്നു. ഇതേക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്.

Samantha

വിവാഹമോചനമെന്ന് പുറത്തറിയിച്ച ശേഷമായിരുന്നു ഇത്. അന്ന് എന്റെ എല്ലാ സുഹൃത്തുക്കളും വെൽ വിഷേർസും ബന്ധുക്കളും എന്നെ പിന്തിരിപ്പിക്കാൻ നോക്കി. നീ വീട്ടിലിരിക്ക്, ഇപ്പോൾ ഐറ്റം ഡാൻസ് ചെയ്യില്ല എന്ന് പറഞ്ഞു. ഡിവോഴ്സായെന്ന് പ്രഖ്യാപിച്ചതേയുള്ളൂ എന്നും പറഞ്ഞു. പൊതുവെ എന്നെ പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തുക്കൾ പോലും ഐറ്റം സോങ് ചെയ്യേണ്ടെന്ന് പറഞ്ഞു. പക്ഷെ താൻ ചെയ്യാൻ തീരുമാനിച്ചെന്ന് സമാന്ത വ്യക്തമാക്കി.

എന്തിനാണ് ഞാൻ ഒളിക്കുന്നത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഒളിച്ചിരുന്ന് ട്രോളുകൾ അവസാനിച്ചിട്ട് കുറ്റം ചെയ്ത ഒരാളെ പോലെ പതിയെ തിരിച്ച് വരാൻ ഞാൻ തയ്യാറായിരുന്നില്ല. എന്റെ വിവാഹ ജീവിതത്തിൽ ഞാൻ നൂറ് ശതമാനം നൽകി. പക്ഷെ അത് വർക്കൗട്ടായില്ല. പക്ഷെ ചെയ്യാത്ത തെറ്റിന് കുറ്റബോധം തോന്നാൻ തനിക്ക് വയ്യെന്നും സമാന്ത അന്ന് പറഞ്ഞു.

ഫാമിലി മാൻ എന്ന സീരീസിൽ സമാന്ത ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ചതാണ് വിവാഹ ജീവിതത്തെ ബാധിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സമാന്തയോ നാ​ഗ ചൈതന്യയോ ഇതേക്കുറിച്ച് പ്രതികരിച്ചില്ല. അതേസമയം സമാന്തയേക്കാൾ കൂടുതൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ ശോഭിത ധുലിപാല അഭിനയിച്ചിട്ടുണ്ട്. അതിനാൽ സമാന്തയുമായി പിരിയാൻ കാരണം ഇതാണെന്ന് പറയാൻ പറ്റില്ലെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X