For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഞാൻ മരിച്ചു പോവുമെന്നാണ് കരുതിയത്'; വിവാഹ മോചനത്തിന് പിന്നാലെ സമാന്ത പറഞ്ഞത്

  |

  സിനിമാ ലോകത്ത് വൻ ചർച്ചാ വിഷയമായ സംഭവമായിരുന്നു നാ​ഗചൈതന്യയും സമാന്തയും തമ്മിലുള്ള വിവാഹ മോചനം. ഏറെക്കാലം പ്രണയിച്ചതിന് ശേഷം വിവാഹിതരായ താരങ്ങൾ 2021 ഓടെ നാല് വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

  ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയ താരങ്ങളുടെ വേർപിരിയൽ ആരാധകരെ ഒന്നടങ്കം വിഷമിപ്പിച്ചിരുന്നു. എന്താണ് വേർപിരിയലിന് കാരണമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നായിരുന്നു പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞത്.

  ബന്ധം വേർപെടുത്തിയ ശേഷം കരിയർ തിരക്കുകളിലേക്ക് നീങ്ങിയ രണ്ട് പേരുടെയും സിനിമകളും റിലീസായി. നാ​ഗചൈതന്യയുടെ മൂന്നോളം സിനിമകളാണ് വിവാഹ മോചനത്തിന് ശേഷം റിലീസ് ആയത്. എന്നാൽ സിനിമകളേക്കാളുപരി വിവാഹ മോചനത്തെ സംബന്ധിച്ചുള്ള ചോദ്യങ്ങളാണ് നടനെ തേടി വരുന്നത്. ഇത് തന്നെ ബോറടിപ്പിക്കുന്നുണ്ടെന്ന് അടുത്തിടെ നാ​ഗചൈതന്യ പറഞ്ഞിരുന്നു.

  ഇപ്പോഴിതാ വിവാ​ഹ മോചനത്തിന് പിന്നാലെ സമാന്ത പറഞ്ഞ വാക്കുകളാണ് വീണ്ടും ചർച്ചയാവുന്നത്. വിവാഹ മോചനത്തിന് ശേഷം തനിക്ക് തുടർന്ന് ജീവിക്കാൻ പറ്റില്ലെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ താനെത്ര ശക്തയാണെന്ന് ഈ ഘട്ടത്തിൽ സ്വയം ബോധ്യപ്പെട്ടെന്നും സമാന്ത പറഞ്ഞു. 2021 ഡിസംബറിൽ ഫിലിംഫെയറിന് നൽകിയ അഭിമുഖത്തിലായിരുന്നു സമാന്ത ഇക്കാര്യം തുറന്ന് പറഞ്ഞത്.

  രാഖി കെട്ടൽ വ്യത്യസ്തമാക്കി നയൻ‌താര; രക്ഷാബന്ധൻ ദിനത്തിൽ ബിസിനസ് പങ്കാളിയെ മറക്കാതെ താരം

  'നിങ്ങൾക്ക് ഒരു മോശം ദിവസമുണ്ടാവുന്നതിൽ കുഴപ്പമില്ല. അതിനെ പറ്റി സംസാരിക്കുക. മനസ്സിലാക്കുക. നിങ്ങൾ കടന്നു പോവുന്നതെന്തെന്ന് സ്വയം മനസ്സിലാക്കിയാൽ പകുതി പണി കഴിഞ്ഞു. പ്രശ്നം അം​ഗീകരിക്കാതെ പൊരുതുമ്പോൾ അത് ഒരിക്കലും അവസാനിക്കില്ല.എന്നാൽ നിങ്ങൾ ഇതാണ് എന്റെ പ്രശ്നമെന്ന് അം​ഗീകരിക്കുമ്പോൾ അടുത്തതെന്ത്, എനിക്കിനിയും ജീവിക്കണമെന്ന് ആലോചിക്കും,' സമാന്ത പറഞ്ഞു.

  ഇവരാണ് എൻ്റെ വീടിൻ്റെ ഐശ്വര്യം, വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി ബഷീർ ബഷി

  'വ്യക്തി ജീവിതത്തിൽ അഭിമുഖീകരിച്ച പ്രശ്നങ്ങളോടൊപ്പം തന്നെ എനിക്ക് ജീവിക്കണമെന്ന് എനിക്കറിയാം. ഞാനെത്ര ശക്തയാണെന്ന് തിരിച്ചറിഞ്ഞത് എനിക്ക് ആശ്ചര്യമായിരുന്നു. ഞാൻ അശക്തയാണെന്നായിരുന്നു കരുതിയിരുന്നത്'

  'വേർപിരിയലോടെ ഞാൻ തകർന്ന് മരിക്കുമെന്ന് കരുതി. എനിക്ക് ഇത്രയും ശക്തയാവാൻ കഴിയുമെന്ന് കരുതിയിരുന്നില്ല. ഇന്ന് ഞാൻ എത്ര ശക്തയാണെന്നതിൽ സ്വയം അഭിമാനിക്കുന്നു. കാരണം ഞാനിത്ര ശക്തയാണെന്ന് എനിക്ക് അറിയില്ലായിരുന്നു,' സമാന്ത പറഞ്ഞു.

  അവളുടെ മുന്നിൽ അവൻ ചെറിയൊരു പയ്യൻ; പ്രിയങ്കയ്ക്കും നിക്കിനുമെതിരെ വിവാദ പരാമർശം

  2021 നവംബറിലാണ് സമാന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞത്. 2017 ലായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. വിവാഹ മോചനത്തിന് ശേഷം നാ​ഗചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് ​ഗോസിപ്പുണ്ട്. ഇതേപറ്റി ഇരുതാരങ്ങളും പ്രതികരിച്ചിട്ടില്ല.

  അതേസമയം സമാന്ത പൂർണമായും കരിയറിന്റെ തിരക്കുകളിലാണ്. ശാകുന്തളം, യശോദ, ഖുശി എന്നിവയാണ് സമാന്തയുടെ പുറത്തിറങ്ങാനുള്ള സിനിമകൾ. ഇതിന് പുറമെ ബോളിവുഡ് അരങ്ങേറ്റത്തിനും സമാന്ത തയ്യാറെടുക്കുന്നുണ്ട്. ഫാമിലി മാൻ സീസൺ 2 സീരീസ്, പുഷ്പ 2 വിലെ ഡാൻസ് നമ്പർ എന്നിവയ്ക്ക് ശേഷമാണ് സമാന്തയുടെ പ്രശസ്തി കുത്തനെ ഉയർന്നത്.

  Read more about: samantha naga chaitanya
  English summary
  when samantha talked about her separation with naga chaitanya; said never understanded her own strength
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X