'സമീറയെ അഭിനയിപ്പിക്കാൻ താൽപര്യമില്ലായിരുന്നു, അയാൾ നിർബന്ധിച്ചു, പക്ഷെ സിനിമ വൻ പരാജയമായി'; അശ്വിനി ദത്ത്!

സോഷ്യൽ മീഡിയയിലെ താരമാണ് സമീറ റെഡ്ഡി. സൗന്ദര്യത്തെ കുറിച്ചുള്ള പരമ്പരാഗതമായ കാഴ്ചപ്പാടുകൾ പൊളിച്ചടുക്കുന്ന സമീറയുടെ കാഴ്ചപ്പാടുകൾ എപ്പോഴും ആരാധകരുടെ കയ്യടി നേടാറുണ്ട്. ഇതാണ് ഞാൻ എന്ന് പറഞ്ഞുകൊണ്ട് നരച്ച മുടിയും മേക്കപ്പില്ലാത്ത മുഖവുമായി എത്തി സമീറ ആരാധകരെയും അമ്പരപ്പിച്ചിരുന്നു.

തന്റെ ചിത്രങ്ങളും വിശേഷങ്ങളും സമീറ ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്ക് ചില രസകരമായ റീൽ വീഡിയോകളും സമീറ പോസ്റ്റ് ചെയ്യാറുണ്ട്. വാരണം ആയിരം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സമീറ റെഡ്ഡി മലയാളികൾക്കും തെന്നിന്ത്യയൊട്ടാകെയുള്ളവർക്കും സുപരിചിതയാകുന്നത്.

മലയാളത്തിൽ ഒരു നാൾ വരും എന്ന മോഹൻലാൽ ചിത്രത്തിലും സമീറ ശ്രദ്ധേമായ വേഷം ചെയ്‌തിരുന്നു. 2013ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം വരദനായകയിലാണ് സമീറ അവസാനമായി അഭിനയിച്ചത്. രണ്ടാമത്തെ മകളെ ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് നടത്തിയ അണ്ടര്‍വാട്ടര്‍ ഫോട്ടോഷൂട്ടാണ് സമീറ റെഡ്ഡിയെ വീണ്ടും വാര്‍ത്തകളില്‍ ശ്രദ്ധേയയാക്കിയത്.

Sameera Reddy

തുടര്‍ന്ന് മകളുടെ ജനനവും ചിത്രങ്ങളും കുടുംബ വിശേഷങ്ങളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട് താരം. ഇപ്പോഴിതാ സമീറ റെഡ്ഡിയെ കുറിച്ച് നിർമാതാവ് അശ്വിനി ദത്ത് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തെലുങ്ക് സിനിമയിലെ പേരുകേട്ട ഒരു ഇന്ത്യൻ ചലച്ചിത്ര നിർമ്മാതാവാണ് അശ്വിനി ദത്ത്. 1974ലാണ് അദ്ദേഹം വൈജയന്തി മൂവീസ് എന്ന ചലച്ചിത്ര നിർമ്മാണ കമ്പനി സ്ഥാപിച്ചത്.

വൈജയന്തി മൂവീസ് ഇന്ന് തെലുങ്ക് സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ നിർമ്മാണ കമ്പനികളിലൊന്നാണ്. ഏകദേശം അഞ്ച് പതിറ്റാണ്ടോളം നീണ്ട കരിയറിൽ അദ്ദേഹം നാൽപ്പതിലധികം ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും തെലുങ്കിലും ചിലത് ഹിന്ദി, തമിഴ് ഭാഷകളിലുമായിട്ടാണ്.

ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കുന്നതിലും അദ്ദേഹം പ്രശസ്തനാണ്. ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രം സീതാരാമം വൈജയന്തി മൂവീസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്ക് എത്തിയത്. അടുത്തതായി ടോളിവുഡില്‍ നിന്ന് വരാന്‍ പോകുന്ന അത്ഭുത സിനിമ കല്‍ക്കി 2898 എഡി വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ​ദത്താണ് നിർമിക്കുന്നത് പ്രഭാസാണ് നായകൻ.

പ്രഭാസിന്റെ കരിയറില്‍ ഏറ്റവും നിര്‍ണായക ചിത്രമായിരിക്കും ഇത്. ഇതുവരെ കാണാത്ത കഥയും കഥാ സന്ദര്‍ഭവുമൊക്കെയാണ് ചിത്രത്തിന്റേത് എന്നാണ് റിപ്പോർട്ട്. അതേസമയം അടുത്തിടെ നൽ‌കിയൊരു അഭിമുഖത്തിലാണ് സമീറ റെഡ്ഡിയെ കുറിച്ച് അശ്വിനി ദത്ത് സംസാരിച്ചത്.

Sameera Reddy

'ജയ് ചിരഞ്ജീവ എന്ന ചിരഞ്ജീവി സിനിമയിൽ സമീറെയെ കാസ്റ്റ് ചെയ്യാൻ ത്രിവിക്രമാണ് പറഞ്ഞത്. എന്നാൽ നുവ്വേ നുവ്വേ എന്ന ചിത്രത്തിന്റെ തിരക്കിലായതിനാൽ ത്രിവിക്രം അമേരിക്കയിൽ സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ എത്തിയില്ല. ഞങ്ങൾ പ്രതീക്ഷിച്ച പോലെ സിനിമ വന്നില്ല. സമീറ റെഡ്ഡി അഭിനയിച്ച സിനിമകളെല്ലാം പരാജയമായതിനാൽ ആ നടിയെ ഈ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു.'

'പക്ഷെ ത്രിവിക്രം സമ്മതിച്ചില്ല. സമീറയെ തന്നെ അഭിനയിപ്പക്കണമെന്ന് നിർബന്ധിച്ചു. ജയ് ചിരഞ്ജീവി റിലീസിന് ശേഷം ദുരന്തമായി. തൽഫലമായി സമീറ റെഡ്ഡി കുറച്ച് കാലം തെലുങ്കിൽ നിന്നും വിട്ടുനിന്നുവെന്നാണ്', അശ്വിനി ദത്ത് പറഞ്ഞത്.

ജയ് ചിരഞ്ജീവയുടെ ഡയലോ​ഗുകൾ എഴുതിയത് ത്രിവിക്രമായിരുന്നു. നായികയായി അഭിനയിച്ചിരുന്ന കാലത്ത് തമിഴിൽ താരമൂല്യമുള്ള നടിയായിരുന്നു സമീറ റെഡ്ഡി. വാരാണം ആയിരം റിലീസിന് ശേഷം യുവാക്കളുടെ ഹ​രമായിരുന്നു സമീറ. നാൽപ്പത്തിനാലുകാരിയായ സമീറ 2014ലാണ് അക്ഷയ് വർധയെ വിവാ​ഹം ചെയ്തത്. 2002ൽ ഹിന്ദി സിനിമകളിൽ അഭിനയിച്ചുകൊണ്ടാണ് സമീറ സിനിമയിലേക്ക് പ്രവേശിച്ചത്.

More from Filmibeat

Read more about: sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X