അമ്മ പൊസസീവ് ആയിരുന്നു; അച്ഛൻ ചെയ്ത തെറ്റ് അതാണ്; സാവിത്രിയുടെ മകൾ പറഞ്ഞത്
പഴയ കാല നടി സാവിത്രിയെ മറക്കാൻ ഇന്നും സിനിമാ രംഗത്തിന് കഴിഞ്ഞിട്ടില്ല. അസാമാന്യ അഭിനയ പ്രതിഭയായിരുന്ന സാവിത്രി ഒരു കാലത്ത് തെലുങ്ക്. തമിഴ് സിനിമാ ലോകത്ത് പകരം വെക്കാനില്ലാത്ത നായിക നടിയായിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സാവിത്രിക്ക് ജീവിതത്തൽ പക്ഷെ പല പ്രതിസന്ധികളും നേരിടേണ്ടി വന്നു. കരിയറിലെ പതനം, വിവാഹബന്ധത്തിലെ വിള്ളൽ. മദ്യത്തിന് അടിമപ്പെട്ട നാളുകൾ തുടങ്ങി സാവിത്രിയുടെ ജീവിതത്തിൽ നടന്ന പല സംഭവങ്ങളും നേരത്തെ ചർച്ചയായതാണ്.
നടൻ ജെമിനി ഗണേശനെയാണ് സാവത്രി വിവാഹം ചെയ്തത്. ആദ്യ വിവാഹബന്ധം നിലനിൽക്കെയാണ് ജെമിനി ഗണേശൻ സാവിത്രിയെ വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ രണ്ട് മക്കളും ജനിച്ചു. എന്നാൽ ജെമിനി ഗണേശൻ മറ്റ് സ്ത്രീകളുമായി അടുക്കാൻ തുടങ്ങിയതോടെ സാവിത്രിയുമായി അസ്വാരസ്യമുണ്ടായി. ഭർത്താവുമായി അകന്ന സാവിത്രി പിന്നീട് മദ്യത്തിൽ അഭിയം തേടി. കടുത്ത മദ്യപാനിയായി മാറിയ സാവിത്രിയുടെ കരിയർ ഗ്രാഫിലും വീഴച സംഭവിച്ചു.

സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് മഹാനടി. സാവിത്രിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടിയുടെ മകൾ വിജയ ചാമുണ്ഡേശ്വരി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. പെരിയപ്പ അമ്മയുടെ നേരെ തോക്ക് ചൂണ്ടിയെന്നത് സത്യമാണ്. സിനിമയ്ക്ക് വേണ്ടി ഉണ്ടാക്കിയ സീനല്ല. ഇതേക്കുറിച്ച് പണ്ട് ഞാനും വീട്ടിൽ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. വീട്ടിൽ നിന്നിറങ്ങി പോയ അമ്മ അച്ഛന്റെ വീട്ടിലാണ് എത്തിയത്.
അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ബാബ്ജിയമ്മ അമ്മയെ ഉള്ളിലേക്ക് കയറ്റി. മറ്റൊരു വഴി ഇല്ലായിരുന്നു. ഒരു പെണ്ണും കൂടി വരട്ടെ എന്ന ആറ്റിറ്റ്യൂഡ് ആയിരുന്നില്ല. എന്തിനെയും അംഗീകരിക്കുന്നതായിരുന്നു അവരുടെ സ്വഭാവം. അവർക്ക് മറ്റൊരു വഴി ഇല്ലായിരുന്നു.

അച്ഛനും അമ്മയ്ക്കും ചുറ്റും അവരുടെ കാര്യങ്ങൾ നടക്കാൻ വേണ്ടി പുകഴ്ത്തുന്നവരായിരുന്നു. യഥാർത്ഥ സുഹൃത്താണെങ്ങിൽ നീ ചെയ്യുന്നത് തെറ്റാണ് എന്ന് പറയും. എന്നാൽ അമ്മയോട് ആരും അങ്ങനെ പറഞ്ഞില്ല. ഒരു ഘട്ടത്തിൽ അമ്മയ്ക്ക് സ്ട്രസ് ഈറ്റിംഗ് ഉണ്ടായിരുന്നു. ജോലിക്കാരും ബന്ധുക്കളുമെല്ലാം അമ്മയോട് പറഞ്ഞത് നീ തടി വെച്ചാലും കുഴപ്പമില്ല, മുഖം മതി.
കഴുത്തിന് താഴോട്ട് ആര് നോക്കുന്നു എന്നാണ് പറഞ്ഞത്. എന്നാൽ ഇതൊന്നും കഴിക്കരുതെന്ന് പറഞ്ഞില്ല. നല്ല ഉപദേശം കൊടുക്കുന്ന രണ്ട് മൂന്ന് പേർ അമ്മയ്ക്കടുത്തെത്താരിക്കാൻ പലരും ശ്രമിച്ചു. അച്ഛനെ പോലും അമ്മയിൽ നിന്ന് അകറ്റിയെന്നും വിജയ ചാമുണ്ഡേശ്വരി അന്ന് ചൂണ്ടിക്കാട്ടി.
അച്ഛൻ കുടുംബത്തോട് ഉത്തരവാദിത്തം കാണിച്ചിരുന്നു. അമ്മ അച്ഛനെ ആലോചിച്ച് മദ്യപാനിയാകാതെ കുട്ടികളെക്കുറിച്ച് ചിന്തിച്ച് ജീവിച്ചിരുന്നെങ്കിൽ നന്നായേനെ എന്നെനിക്ക് തോന്നുന്നു. അച്ഛൻ ചെയ്ത തെറ്റ് എന്തെന്നാൽ അത്രയും ആഴത്തിൽ അമ്മയെ സ്നേഹിക്കുമ്പോഴും മറ്റൊരു സ്ത്രീക്ക് പിറകെ പോയതാണെന്നും വിജയ ചാമുണ്ഡേശ്വരി അന്ന് അഭിപ്രായപ്പെട്ടു.
അച്ഛന്റെ കാര്യത്തിൽ അമ്മ പൊസസീവ് ആയിരുന്നെന്നും സാവിത്രിയുടെ മകൾ അന്ന് തുറന്ന് പറഞ്ഞു. സാവിത്രിയുടെ ബയോപിക്കായ മഹാനടി 2018 ലാണ് റിലീസ് ചെയ്യുന്നത്. സിനിമ മികച്ച വിജയം നേടി. നായികയായെത്തിയ കീർത്തി സുരേഷ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും നേടി.


Click it and Unblock the Notifications











