തെലുങ്കിലെ നടൻമാരുടെ മുന്നിൽ ഈ ധൈര്യമുണ്ടോ; ശരീര ഭം​ഗിയെക്കുറിച്ചുള്ള പരാമർശം ഇഷ്ടപ്പെടാതെ ശ്രിയ ശരൺ

തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശ്രിയ ശരൺ. അസിൻ, നയൻതാര, തൃഷ തുടങ്ങിയ നടിമാരുടെ കൂടെ കരിയറിൽ ഒരു കാലത്ത് തരം​ഗം സൃഷ്ടിക്കാൻ ശ്രിയ ശരണിന് കഴിഞ്ഞു. അന്നും ഇന്നും നിരവധി ആരാധകരും ശ്രിയ ശരണിനുണ്ട്. തമിഴിൽ രജിനികാന്ത്, വിജയ്, ധനുഷ് തുടങ്ങിയ മിക്ക സൂപ്പർ സ്റ്റാറുകളുടെ കൂടെയും അഭിനയിച്ച ശ്രിയ പോക്കിരിരാജ, കാസനോവ എന്നീ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

തെലുങ്കിലാണ് കൂടുതൽ ആരാധക വൃന്ദം ശ്രിയ സൃഷ്ടിക്കാനായത്. മുൻ‌നിര നായിക നടിയായിരുന്നെങ്കിലും സ്ഥിരം കണ്ട് വരുന്ന നായികാ വേഷങ്ങളായിരുന്നു ശ്രിയയെ തേടി അക്കാലത്ത് വന്നത്. അതിനാൽ തന്നെ പുതുമുഖങ്ങളുടെ വരവോടെ ഒരു ഘട്ടത്തിൽ ശ്രിയക്ക് അവസരങ്ങളും കുറഞ്ഞു. താരറാണിയെന്ന ലേബൽ ഇല്ലെങ്കിലും ഇന്നും ശ്രിയ സിനിമാ ലോകത്ത് സാന്നിധ്യം അറിയിക്കുന്നുണ്ട്.

വിവാഹത്തിനും പ്രസവത്തിനും ശേഷവും ശ്രിയ കരിയർ‌ ഉപേക്ഷിച്ചില്ല. കരിയറിനെ ബാധിക്കുമെന്നതിനാൽ ​ഗർഭിണിയാണെന്ന വിവരവും സോഷ്യൽ മീഡിയയിലൂടെ ശ്രിയ പുറത്ത് വിട്ടിരുന്നില്ല. മകൾ ജനിച്ച് മാസങ്ങൾക്ക് ശേഷമാണ് നടി അമ്മയായ വിവരം അറിയിക്കുന്നത്. റഷ്യൻ പൗരനായ ആൻഡ്രി കെസ്ചേവാണ് ശ്രിയ ശരണിന്റെ ഭർത്താവ്.

Shriya Saran

സിനിമകളിൽ അതീവ ​ഗ്ലാമറായി അഭിനയിച്ചിരുന്ന നടിയാണ് ശ്രിയ. കന്തസ്വാമി, ശിവാജി തുടങ്ങിയ സിനിമകളിൽ ശ്രിയ ശരണിന്റെ ശരീര ഭം​ഗി ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 40 കാരിയായ ശ്രിയ ഇന്നും അഴക് കാത്ത് സൂക്ഷിക്കുന്നു.

മുമ്പൊരിക്കൽ തന്റെ ശരീര ഭം​ഗിയെക്കുറിച്ച് വന്ന ചോദ്യം ശ്രിയ ശരണിനെ അലോസരപ്പെടുത്തിയിരുന്നു. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ടിവി 9 എന്ന തെലുങ്ക് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അമ്മയായ ശേഷവും ഇപ്പോഴും എങ്ങനെ ഈ ശരീര ഭം​ഗി കാത്തുസൂക്ഷിക്കുന്നതെന്ന് അവതാരക ചോദിച്ചത്. എന്നാൽ ഈ ചോദ്യം ശ്രിയക്ക് ഇഷ്ടമായില്ല. അനിഷ്ടം നടി പ്രകടിപ്പിക്കുകയും ചെയ്തു. തെലുങ്ക് ഇൻഡ്സ്ട്രിയിലെ നടൻമാരോട് ഈ ചോദ്യം ചോദിക്കുകയാണെങ്കിൽ ഞാനിതിന് മറുപടി നൽകാമെന്ന് ശ്രിയ പറഞ്ഞു.

Shriya Saran

ഇത് കേട്ട് ഞാൻ‌ നിങ്ങളെ പുകഴ്ത്തിയതാണെന്ന് അവതാരക വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും ശ്രിയ വിട്ടില്ല. ഇത് കോംപ്ലിമെന്റാണോ, അമ്മയായെങ്കിലും സുന്ദരിയാണെന്ന് പറയുന്നതാണോ പ്രശംസയെന്നായിരുന്നു ശ്രിയയുടെ മറുചോദ്യം. നടിമാർക്ക് മാത്രമല്ല നടൻമാർക്കും രൂപത്തിൽ മാറ്റം വരുന്നുണ്ട്. അത് ചോദിക്കാനുള്ള ധൈര്യം നിങ്ങൾക്കില്ലെന്നും ശ്രിയ തുറന്നടിച്ചു.

ദൃശ്യം 2 ആണ് ശ്രിയയുടെ ഒടുവിൽ പുറത്തിറങ്ങിയതിൽ വൻ ഹിറ്റായ സിനിമ. സിനിമ വൻ വിജയമായിരുന്നു. മലയാള ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്. അജയ് ദേവ്​ഗണാണ് സിനിമയിൽ നായകനായത്. കസ്ബ എന്ന കന്നഡ സിനിമയിലും നടി പ്രധാന വേഷം ചെയ്തു.

വിവാഹ ശേഷവും അഭിനയ രം​ഗത്ത് തുടർന്നതിനെക്കുറിച്ച് അടുത്തിടെ ശ്രിയ സംസാരിച്ചിരുന്നു. കജോൾ, കരീന കപൂർ തുടങ്ങിയവരാണ് ഇത്തരമൊരു മാറ്റത്തിന് തുടക്കം കുറിച്ചതെന്ന് നടി അഭിപ്രായപ്പെട്ടു. വിവാഹ ശേഷവും സ്ത്രീകൾ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം സിനിമ ഇന്ന് ഒരുപാട് മാറിയെന്നും സിനിമയുടെ നല്ല കാലഘട്ടമാണിതെന്നും ശ്രിയ ശരൺ വ്യക്തമാക്കി.

സിനിമകളിൽ സജീവമായിക്കൊണ്ടിരിക്കുകയാണ് ശ്രിയ. വിവാഹം കരിയറിന് ഒരു തടസ്സമല്ലെന്ന് ശ്രിയ ശരൺ തെളിയിച്ചു. ശ്രിയയെ പോലെ തന്നെ നയൻതാര, കാജൽ അ​ഗർവാൾ തുടങ്ങിയ നടിമാരും വിവാഹ ശേഷവും കരിയറിന് കോട്ടം തട്ടില്ലെന്ന് തെളിയിച്ചു. സിനിമാ രം​ഗത്തെ ഈ മാറ്റത്തെ പ്രേക്ഷകരും സ്വീകരിക്കുന്നെന്നതും ശ്രദ്ധേയമാണ്.

More from Filmibeat

Read more about: shriya saran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X