നമ്മളാണെങ്കിൽ വിരട്ടും; എന്നാൽ ശ്രീദേവിയെ തൊടാൻ പോലും പേ‌ടി; ഭാനുപ്രിയ ഓ‌ടി വന്നു; സുഹാസിനിയുടെ വാക്കുകൾ

തെലുങ്ക് സിനിമാ ലോകത്തിന്റെ അഭിമാനമാണ് ന‌ടൻ ചിരഞ്ജീവി. പതിറ്റാണ്ടുകളായി നായക നടനായി തുടരുന്ന ചിരഞ്ജീവിക്കുള്ള ആരാധക വൃന്ദം വളരെ വലുതാണ്. ആക്ഷൻ രം​ഗങ്ങളും ​ഡാൻസുമെല്ലാമായി ആരാധകർക്ക് ഉത്സവ പ്രതീതിയുണ്ടാക്കുന്ന സിനിമകളുമായാണ് ചിരഞ്ജീവി പ്രേക്ഷകർക്ക് മുമ്പിലെത്താറ്. അതേസമയം നടന് നേരെ വിമർശനങ്ങളും ചിലപ്പോൾ വരാറുണ്ട്. 59 കാരനാണ് ചിരഞ്ജീവി. പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളല്ല നടനിപ്പോൾ ചെയ്യുന്നതെന്നാണ് വിമർശനം.

എൺപതുകളിലെ നായികമാർക്കൊപ്പം നായകനായി അഭിനയിച്ച ചിരഞ്ജീവി ഇന്നത്തെ തലമുറയിലെ നടിമാരുടെ നായകനായുമെത്തുന്നു. എൺപതുകളിൽ ഒട്ടുമിക്ക മുൻനിര നായിക നടിമാർക്കൊപ്പവും ചിരഞ്ജീവി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തെക്കുറിച്ച് നടി സുഹാസിനി പറഞ്ഞ വാക്കുകളാണ് ശ്ര​ദ്ധ നേടുന്നത്. ഒരു അഭിമുഖത്തിൽ നടി ഭാനുപ്രിയക്കൊപ്പം സംസാരിക്കവെയാണ് സുഹാസിനി ചിരഞ്ജിവിയെക്കുറിച്ച് സംസാരിച്ചത്.

suhasini  chiranjeevi

അക്കാലത്ത് ഞാനും നിങ്ങളും ചിരഞ്ജീവിക്കൊപ്പം ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. അദ്ദേഹം നമ്മളെ രണ്ട് പേരെയും വിരട്ടും. അങ്ങനെ അഭിനയിക്ക്, ഇങ്ങനെ അഭിനയിക്ക്, ഇങ്ങനെ കൈ വെക്ക് എന്നെല്ലാം പറയും. ഊട്ടിയിൽ ഷൂട്ടിം​ഗുള്ളപ്പോൾ ഒരു ദിവസം നിങ്ങളെന്റെ അടുത്തേക്ക് ഓടി വന്നു. ഒരു നായികയെ കണ്ട് ചിരഞ്ജീവി സർ ഭയന്ന് അഭിനയിക്കുന്നു എന്ന് പറഞ്ഞു. ശ്രീദേവിയായിരുന്നു ആ നടി.

ആദ്യമായി ശ്രീദേവിക്കൊപ്പം അഭിനയിക്കുകയാണ് അദ്ദേഹം. ഇങ്ങനെ കൈ പിടിച്ചോട്ടെ, ഇങ്ങനെ കൈ വെച്ചോട്ടെ എന്നെല്ലാം ശ്രീദേവിയോട് ചിരഞ്ജീവി ചോദിച്ച് കൊണ്ടിരുന്നെന്നും സുഹാസിനി ഓർത്തു. നമ്മളെയെല്ലാം എത്ര വിരട്ടുന്നു. ശ്രീദേവിക്കൊപ്പം പേടിച്ച് അഭിനയിക്കുന്നത് കണ്ടോ എന്ന് എന്നോട് നിങ്ങളന്ന് പറഞ്ഞിരുന്നെന്നും അന്ന് സുഹാസിനി ഭാനുപ്രിയയെ ഓർമ്മിപ്പിച്ചു. മുമ്പൊരിക്കൽ സുഹാസിനി അവതാരകയായെത്തിയ ഷോയിലാണ് നടി ഭാനുപ്രിയയോട് ഇക്കാര്യങ്ങൾ സംസാരിച്ചത്.

Sridevi  Bhanupriya  Chiranjeevi

തെലുങ്ക്, തമിഴ് സിനിമകളിലെ വിജയ​ഗാഥയ്ക്ക് ശേഷമാണ് ശ്രീദേവി ബോളിവുഡിലേക്ക് ക‌ടക്കുന്നത്. അപ്പോഴും ഇടയ്ക്ക് നടി തെലുങ്ക് ചിത്രങ്ങളിൽ സാന്നിധ്യം അറിയിക്കുന്നുണ്ടായിരുന്നു. ചിരഞ്ജീവി, നാ​ഗാർജുന തു‌ടങ്ങിയ സൂപ്പർതാരങ്ങൾക്കൊപ്പം ശ്രീദേവി അഭിനയിച്ചു. ഹിന്ദിയിൽ തിരക്കേറിയതോടെയാണ് നടി തെന്നിന്ത്യൻ സിനിമകളിൽ സജീവമല്ലാതായത്.

അക്കാലത്ത് ഭാനുപ്രിയ തുടരെ തെലുങ്ക് ചിത്രങ്ങൾ ചെയ്തിരുന്നു. ശ്രീദേവിയെ പോലെ വലിയ തരം​ഗം സൃഷ്ടിക്കാൻ ഭാനുപ്രിയക്കും കഴിഞ്ഞു. ഇന്ന് അഭിനയ രം​ഗത്ത് ഭാനുപ്രിയ സജീവമല്ല. പ്രാധാന്യമില്ലാത്ത സിനിമകൾ ചെയ്യാൻ ഇന്ന് ഭാനുപ്രിയ താൽപര്യപ്പെടുന്നില്ല. മലയാളത്തിൽ രാജശിൽപ്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ തു‌ടങ്ങിയവയാണ് ഭാനുപ്രിയയുടെ ശ്രദ്ധേയ മലയാള സിനിമകൾ.

തമിഴിലും തെലുങ്കിലുമാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. ഡാൻസിലെ മികവ് ഭാനുപ്രിയക്ക് കരിയറിൽ വലിയ ഗുണം ചെയ്തിട്ടുണ്ട്. ഭാനുപ്രിയയെക്കുറിച്ച് അടുത്തിടെ നടി കുട്ടി പത്മിനി സംസാരിക്കുകയുണ്ടായി. മേക്കപ്പിൽ ഭാനുപ്രിയ വലിയ ശ്രദ്ധ നൽകിയിരുന്നു. വളരെ ഭംഗിയായി മേക്കപ്പ് ചെയ്യുന്ന നടിയായിരുന്നു ഭാനുപ്രിയയെന്ന് കുട്ടി പത്മിനി അന്ന് പറഞ്ഞു. ശ്രീദേവി ബോളിവുഡിലേക്ക് ശ്രദ്ധ കൊടുത്തപ്പോൾ തെന്നിന്ത്യയിൽ നടിയു‌ടെ സ്ഥാനത്തേക്ക് പകരമെത്തിയത് ഭാനുപ്രിയയാണെന്നും അന്ന് കുട്ടി പത്മിനി പറഞ്ഞു.

More from Filmibeat

Read more about: chiranjeevi sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X