അല്‍പ്പം ഗ്ലാമറായാല്‍ കാഴ്ചപ്പാട് മാറും, സായി പല്ലവി കുഞ്ഞുടുപ്പിടില്ല എന്ന് വാശിപിടിക്കാന്‍ കാരണം

ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് തന്റേതായ നിബന്ധനകള്‍ ഒരുപാടുള്ള നടിയാണ് സായി പല്ലവി. ഗ്ലാമര്‍ വേഷങ്ങള്‍ ധരിക്കുകയോ, നായകനൊപ്പം അമിതമായി ഇഴുകിച്ചേര്‍ന്ന് അഭിനയിക്കുകയോ ചെയ്യില്ല. വളര്‍ത്തി വലുതാക്കിയ അച്ഛനും അമ്മയ്ക്കുമൊപ്പമിരുന്ന് എനിക്ക് തല താഴ്ത്താതെ കാണാന്‍ കഴിയുന്ന സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് തുടക്കത്തിലേ സായി പല്ലവി വ്യക്തമാക്കിയതാണ്. ഇതേ ചൊല്ലി പലപ്പോഴും സായി പല്ലവി വിവാദത്തില്‍ പെട്ടിട്ടുണ്ട്.

തന്റെ രീതികളില്‍ നിന്ന് മാറി അഭിനയിക്കാന്‍ തയ്യാറാവാത്ത സായി പല്ലവി കടും പിടുത്തക്കാരിയാണെന്നും, സായി പല്ലവിയുടെ വാശി കാരണം സിനിമ ഷൂട്ടിങ് തടസ്സപ്പെടുന്നു എന്നൊക്കെയാണ് പാപ്പരാസികള്‍ പറഞ്ഞു നടന്നത്. എന്നാല്‍ സായി പല്ലവിയെ നായികയാക്കിയ സംവിധായകരാരും നടിയെ കുറിച്ച് മോശം അഭിപ്രായം പറയില്ല. വ്യക്തമായ കാഴ്ചപ്പാടുകളുള്ള പെണ്‍കുട്ടിയാണ് സായി പല്ലവി.

saipallavi

Recommended Video

2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി

അതുകൊണ്ട് മാത്രമല്ല, ഗ്ലാമര്‍ വേഷങ്ങളില്‍ സായി പല്ലവി സിനിമ ചെയ്യാതിരിക്കാന്‍ മറ്റൊരു കാരണം കൂടെയുണ്ട്. ഫിദ എന്ന തെലുങ്ക് സിനിമയില്‍ ഒരു രംഗത്ത് സായി പല്ലവി സ്ലീവ് ലസ്സ് ടോപ്പ് ധരിക്കുന്നുണ്ട്. ഫിദയില്‍ സായി പല്ലവി ധാവണിയും ചുരിദാറുമാണ് കൂടുതലായി ധരിക്കുന്നത്. ഒന്ന് രണ്ട് രംഗങ്ങളില്‍ പശ്ചാത്യ വേഷം ധരിക്കുന്നുണ്ട്. അതിലൊന്നാണ് ഒരു കറുത്ത സ്ലീവ് ലസ്സ് ടോപ്പാണ്. എന്നാല്‍ അത് കഥയ്ക്ക് വളരെ അനിവാര്യമായിരുന്നു. നാടന്‍ പെണ്‍കുട്ടി എന്ന ഇമേജില്‍ നിന്ന് താന്‍ മാറി എന്ന് നായകനെ ബോധ്യപ്പെടുത്തുന്ന ഒരു രംഗമായിരുന്നു അത്.

അന്ന് ആ വേഷം സായി പല്ലവിയെ കൊണ്ട് ധരിപ്പിക്കാന്‍ സംവിധായകന്‍ നന്നേ പ്രയാസപ്പെട്ടിരുന്നു. ഇനിയൊരിക്കലും സ്ലീവ് ലസ്സ് വേഷം ധരിച്ച് അഭിനയിക്കില്ല എന്ന് നടി അന്ന് പറഞ്ഞതാണ്. അത്തരം കുഞ്ഞുടുപ്പുകളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. അഭിനയിക്കുമ്പോള്‍ അത്തരം വേഷം ധരിച്ചാല്‍ എന്റെ ശ്രദ്ധ അഭിനയത്തിലായിരിക്കില്ല, മറിച്ച് ഉടുത്തിരിയ്ക്കുന്ന വേഷത്തിലായിരിക്കും. അഭിനയം നന്നാവണം എന്നതും തന്റെ വിശ്വാസങ്ങള്‍ നിലനിര്‍ത്തണമെന്നതും സായി പല്ലവിയ്ക്ക് നിര്‍ബന്ധമാണ്.

അല്‍പം ഗ്ലാമറായ വേഷം ധരിക്കാന്‍ ആവശ്യപ്പെട്ടാല്‍ സായി പല്ലവി ആളുകളുടെ കാഴ്ചപ്പാടിനെ കുറിച്ച് പറയും. ഒരിക്കല്‍ നമ്മള്‍ കുഞ്ഞുടുപ്പിട്ട് തുടങ്ങിയാല്‍ ആളുകള്‍ നമ്മളെ വിലയിരുത്തുന്നത് മറ്റൊരു തരത്തിലാണെന്ന് സായി പല്ലവി പറയുന്നു. ശരീര ഭാഗം കാണിച്ച് തനിക്ക് സിനിമയില്‍ അവസരം വേണ്ട, കഴിവിനൊത്ത വേഷം മതി എന്നാണ് സായി പല്ലവിയുടെ രീതി. എത്ര മികച്ച വേഷം ലഭിച്ചാലും അതില്‍ കുഞ്ഞുടുപ്പ് ഇടേണ്ടി വന്നാല്‍ സിനിമ ഉപേക്ഷിക്കുമെന്ന് പല്ലവി ഇതിനോടകം വ്യക്തമാക്കിയതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X