ബാലയ്യയെ പോലെ പ്രായമുള്ള നടനെ പ്രണയിക്കണം! സിനിമ വേണ്ടെന്ന് കീര്‍ത്തി തീരുമാനിച്ചതിന് പിന്നിലെ കാരണമിത്
മഹാനടി എന്ന സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ചവച്ചാണ് നടി കീര്‍ത്തി സുരേഷ് ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടിക്കുള്ള അംഗീകാരം നേടുന്നത്. പിന്നീട് താരമൂല്യത്തില്‍ ഉയര്‍ച്ചയിലേക്ക് എത്തിയ നടിയ്ക്ക് സിനിമയില്‍ നല്ല അവസരങ്ങളാണ് ലഭിച്ചു കൊണ്ടിരുന്നത്.
എന്നാല്‍ കരിയറില്‍ വലിയ നഷ്ടങ്ങള്‍ കീര്‍ത്തി വരുത്തിയതിനെ കുറിച്ചുള്ള ചില വിവരങ്ങളാണ് പുറത്തുവരുന്നത്. മണ്ണിരത്‌നം സംവിധാനം ചെയ്ത പൊന്നിന്‍ സെല്‍വന്‍ ആണ് കീര്‍ത്തി നഷ്ടപ്പെടുത്തിയ സിനിമകളില്‍ ഒന്ന്.

അതേസമയം ഇപ്പോള്‍ തെലുങ്കില്‍ മുതിര്‍ന്ന നടനായ നന്ദമൂരി ബാലകൃഷ്ണയുടെ നായികയായി അഭിനയിക്കാനുള്ള അവസരവും കീര്‍ത്തി സുരേഷ് വേണ്ടെന്ന് വെച്ചിരിക്കുകയാണ്. ഇതോടെ കഴിഞ്ഞകാലങ്ങളില്‍ നടി നഷ്ടപ്പെടുത്തിയ സിനിമയെ കുറിച്ചും അതിന്റെ കാരണങ്ങളെപ്പറ്റിയുമുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുകയാണ്.
മണിരത്നം സംവിധാനം ചെയ്ത് സൂപ്പര്‍ ഹിറ്റ് മൂവിയാണ് പൊന്നിയന്‍ സെല്‍വന്‍. ഐശ്വര്യ റായി, തൃഷ തുടങ്ങി പ്രമുഖ നടിമാരും പിന്നെ ഇന്ത്യയിലെ സൂപ്പര്‍താരങ്ങളും ഒക്കെ അണിനിരന്ന സിനിമ രണ്ട് ഭാഗങ്ങളിലായിട്ടാണ് നിര്‍മ്മിച്ചത്. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം അവതരിപ്പിക്കാനുള്ള അവസരം കീര്‍ത്തിക്കായിരുന്നു ലഭിച്ചത്. എന്നാല്‍ രജനീകാന്തിനൊപ്പം അണ്ണാത്തെ എന്ന സിനിമയില്‍ അഭിനയിക്കാന്‍ ഏറ്റെടുത്ത കീര്‍ത്തിക്ക് ഷെഡ്യൂളിന്റെ പ്രശ്‌നം വന്നതിനാല്‍ പൊന്നിയന്‍ സെല്‍വന്‍ ഉപേക്ഷിക്കേണ്ടതായി വന്നു.
പൊന്നിയിന്‍ സെല്‍വന്‍ കൂടാതെ, നാനി നായകനായിട്ടെത്തിയ 'ശ്യാം സിംഹ റോയ്', അജയ് ദേവ്ഗണിന്റെ മൈതാനം തുടങ്ങിയ പ്രധാനപ്പെട്ട പ്രോജക്റ്റുകളും കീര്‍ത്തിക്ക് നഷ്ടമായി. തന്റെ അഭിനയ മികവ് പ്രകടിപ്പിക്കാന്‍ കീര്‍ത്തിയ്ക്ക് സാധിക്കുന്ന ശ്രദ്ധേയമായ വേഷമായിരുന്നു ശ്യാം സിംഹ റോയില്‍ ഉണ്ടായിരുന്നത്. അതുപോലെ ബോളിവുഡിലെ പ്രമുഖനായ അജയ് ദേവ്ഗണിന്റെ സ്പോര്‍ട്സ് ഡ്രാമ ചിത്രത്തിലെയും നല്ലൊരു വേഷമാണ് കീര്‍ത്തി സുരേഷിന് നഷ്ടപ്പെട്ടത്.
ഇത്രയും വലിയ സിനിമകള്‍ നഷ്ടപ്പെടുത്തിയിട്ട് കീര്‍ത്തി അഭിനയിച്ച സിനിമകള്‍ കാര്യമായി വിജയിച്ചില്ലെന്നതാണ് മറ്റൊരു കാര്യം. എന്നാല്‍ മന:പൂര്‍വ്വമല്ലെങ്കിലും സിനിമ വേണ്ടെന്ന തീരുമാനത്തിലേക്ക് നടി എത്തുകയായിരുന്നു. ഇതിനിടയിലാണ് തെലുങ്കില്‍ നിന്നും മറ്റൊരു പ്രോജക്ട് കൂടി നടി വേണ്ടെന്ന് വെച്ചതായിട്ടുള്ള റിപ്പോര്‍ട്ട് വരുന്നത്.

തെലുങ്കിലെ പ്രമുഖ സംവിധായകനായ കൃഷ്ണ വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ സിനിമയില്‍ നായികയായി കീര്‍ത്തിയെ ക്ഷണിച്ചിരുന്നു. സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ (ബാലയ്യ) നായകനാവുന്ന ചിത്രത്തിലെ നായിക വേഷം കീര്‍ത്തി സുരേഷ് നിരസിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.
ഈ സിനിമ വളരെ ആവേശകരമായൊരു അവസരമാണെന്ന് അറിഞ്ഞിട്ടും നടി വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ബാലയ്യയെപ്പോലുള്ള ഒരു മുതിര്‍ന്ന നടനെ പ്രണയിക്കണമെന്ന ആശയത്തില്‍ കീര്‍ത്തിയ്ക്ക് അസ്വസ്ഥതയുണ്ടെന്നും അതാണ് സിനിമ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്നുമാണ് സൂചന. തന്റെ കംഫര്‍ട്ട് ലെവലിനും വ്യക്തിഗത മുന്‍ഗണനകള്‍ക്കും അനുസൃതമായ വേഷങ്ങള്‍ തിരഞ്ഞെടുക്കാറുള്ള കീര്‍ത്തിയെ പ്രശംസിക്കുകയാണ് ആരാധകര്‍.
എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍ നല്ല സിനിമകള്‍ നഷ്ടപ്പെടുത്തുന്ന പ്രൊഫഷണലിസമുള്ള അഭിനേത്രിയ്ക്ക് യോജിച്ചതല്ലെന്നാണ് ആരാധകര്‍ പറയുന്നത്. നടിയുടെ ചില തീരുമാനങ്ങള്‍ നിരാശ നല്‍കിയെന്നും അവസരങ്ങളിലൂടെ വളരാന്‍ ശ്രമിക്കുകയാണ് വേണ്ടെന്നും ആരാധകര്‍ പറയുന്നു.


Click it and Unblock the Notifications