താര കുടുംബത്തിലെ മരുമകളായ ശേഷം തീരുമാനമറിയിച്ച് ലാവണ്യ; സമാന്തയ്ക്ക് സംഭവിച്ചത് ആവർത്തിക്കരുതെന്ന് ആരാധകർ

തെലുങ്ക് സിനിമാ ലോകത്തെ നവ ദമ്പതികളാണ് വരുൺ തേജും ലാവണ്യ ത്രിപാദിയും. കഴിഞ്ഞ വർഷം നവംബർ മാസമാണ് ഇരുവരും വിവാഹിതരായത്. തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ സഹോദരന്റെ മകനാണ് വരുൺ തേജ്. വിവാഹ ദിനത്തിൽ നിറ സാന്നിധ്യമായി താര കുടംബം ഉണ്ടായിരുന്നു. ഏറെക്കാലമായി പ്രണയത്തിലായിരുന്നു വരുൺ തേജും ലാവണ്യ ത്രിപാദിയും. 2016 ലാണ് ഇരുവരും അടുക്കുന്നത്. ​ഗോസിപ്പുകൾ വന്നെങ്കിലും രണ്ട് പേരും മൗനം പാലിച്ചു.

മിസ്റ്റർ, അന്തരീക്ഷം 9000 കെഎംപിഎച്ച് എന്നീ സിനിമകളിൽ ലാവണ്യയും വരുൺ തേജും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹ ശേഷം ലാവണ്യ അഭിനയ രം​ഗം വിട്ടേക്കുമെന്നാണ് ആരാധകർ കരുതിയത്. എന്നാലിപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ലാവണ്യ. താൻ കരിയറിൽ തുടരുമെന്നാണ് ലാവണ്യ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വിവാഹത്തിന് മുമ്പ് അഭിനയിച്ച മിസ് പെർഫെക്ട് എന്ന വെബ് സീരീസിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടി.

Lavanya Tripathi, Samantha

വിവാഹശേഷം കരിയറിന്റെ കാര്യത്തിൽ ഒരു മാറ്റവും വന്നിട്ടില്ല. മെ​ഗാ കുടുംബത്തിലെ അം​ഗമായത് കൊണ്ട് ആരും എനിക്ക് നിയന്ത്രണങ്ങൾ വെച്ചിട്ടില്ല. കരിയറിൽ എനിക്ക് വേണ്ടത്രയും സ്വാതന്ത്ര്യം എനിക്കുണ്ട്. ഇതുവരെയും തനിക്കും വരുണിനും ഒരു മാറ്റവും വന്നിട്ടില്ലെന്നും ലാവണ്യ ത്രിപാദി വ്യക്തമാക്കി. ലാവണ്യയുടെ വാക്കുകൾ ആരാധകർ ചർച്ചയാക്കുന്നുണ്ട്. തെലുങ്ക് സിനിമാ ലോകത്തെ പ്രബലരാണ് വരുൺ തേജിന്റെ കുടുംബം.

ഇതേ പോലെ പ്രബലരായ അക്കിനേനി കുടുംബത്തിലേക്കായിരുന്നു നടി സമാന്ത മരുമകളായി എത്തിയത്. നാ​ഗ ചൈതന്യയുടെ ഭാര്യയായി സമാന്ത അക്കിനേനി കുടുംബത്തിലേക്ക് കടന്ന് വന്നപ്പോൾ ആരാധകർ സന്തോഷിച്ചു. വിവാഹ ശേഷം കരിയറിൽ തുടരാനായിരുന്നു സമാന്തയുടെയും തീരുമാനം. യഥാർത്ഥത്തിൽ വിവാഹ ശേഷമാണ് സമാന്തയ്ക്ക് പാൻ ഇന്ത്യൻ തലത്തിൽ പ്രശസ്തി വന്നത്. എന്നാൽ വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഇരുവരും പിരിയുകയാണുണ്ടായത്.

Lavanya Tripathi, Samantha

കരിയറിലെ തിരക്കുകൾ സമാന്തയുടെ വിവാഹ ജീവിതത്തെ ബാധിച്ചു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ. സമാന്തയുടെ സാഹചര്യം ലാവണ്യക്കും നേരിടേണ്ടി വരുമോ എന്നാണ് ആരാധകരുടെ ചോദ്യം. തെലുങ്കിൽ നായിക നടിമാർ വിവാഹ ശേഷം കരിയറിൽ തുടരുന്നത് പതിവല്ല. കഴിഞ്ഞ വർഷമാണ് വരുൺ തേജിന്റെ സഹോരി നിഹാരിക വിവാഹ മോചനം നേടിയത്. ആന്ധ്രയിലെ പ്രബല കുടുംബത്തിൽ നിന്നുള്ള ചൈതന്യ ജൊന്നലഗദ്ദയായിരുന്നു നിഹാരികയുടെ ഭർത്താവ്.

രണ്ട് വർഷം മാത്രമേ ഈ ബന്ധത്തിന് ആയുസുണ്ടായുള്ളൂ. വിവാഹവും വേർപിരിയലും തനിക്കൊരു പാഠമായിരുന്നെന്ന് നിഹാരിക കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ തുറന്ന് പറയുകയുണ്ടായി. താര കുടുംബത്തിലെ വിവാഹ മോചനങ്ങൾ എപ്പോഴും ജനശ്രദ്ധ നേടാറുണ്ട്. സമാന്ത-നാ​ഗ ചൈതന്യ വിവാഹ മോചനമാണ് ഇതിലേറ്റവും കൂടുതൽ ചർച്ചയായത്.

വിവാഹമോചന സമയത്ത് നാ​ഗ ചൈതന്യയുടെ പിതാവ് നാ​ഗാർജുന സമാന്തയ്ക്ക് വലിയ തുക ജീവനാംശമായി നൽകാമെന്ന് പറഞ്ഞെങ്കിലും നടി ഇത് വേണ്ടെന്ന് വെക്കുകയായിരുന്നു. വിവാഹ മോചനത്തിന് ശേഷം കരിയറിലേക്കാണ് ഇരുവരും ശ്രദ്ധ നൽകുന്നത്. നാ​ഗ ചൈതന്യ നടി ശോഭിത ധുലിപാലയുമായി പ്രണയത്തിലാണെന്ന് ​ഗോസിപ്പുകളുണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X