തെലുങ്കിൽ പാട്ട് പാടി പ്രിയ വാര്യർ, വാങ്ങിയത് വൻ പ്രതിഫലം

ഒറ്റ കണ്ണിറുക്കത്തിലൂടെ ലോക സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധനം ചെയ്ത ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ സിനിമയിൽ എത്തിയ നടി, ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഒറ്റ കണ്ണിറുക്കത്തിലൂടെ ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടാന്‍ നടിക്ക് കഴിഞ്ഞിരുന്നു. ചിത്രം പ്രതീക്ഷിച്ചത് പോലെ വിജയം നേടിയിരുന്നില്ലെങ്കിലും പ്രിയ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

Priya Prakash Varrier

അഭിനേത്രി മാത്രമല്ല മികച്ച ഗായിക കൂടിയാണ് പ്രിയ. നടി രജിഷ വിജയൻ ചിത്രമായ ഫൈനൽസിലൂടെയാണ് പ്രിയ പിന്നണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിത തെലുങ്ക് സിനിമയിലും നടി ഗാനം ആലപിച്ചിരിക്കുകയാണ്. യുവ സംഗീതസംവിധായകനാണ് ചിത്രത്തിലേയ്ക്ക് ഗാനം ഒരുക്കിയിരിക്കുന്നത്. എന്നാൽ ഈ ഗാനം ആലപിക്കുന്നതിനായി ഒരു കോടി രൂപയാണ് പ്രതിഫലമായി ചോദിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാക്ഷി പോസ്റ്റ് എന്ന മാധ്യമമാണ് റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. പ്രിയ ആലപിക്കുന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകര്യതയായിരുന്നു നേരത്തെ ലഭിച്ചത്.

അഡാറ് ലവ് മാത്രമാണ് പ്രിയയുടേതായി പുറത്തിറങ്ങിയ ചിത്രം. ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ അന്യഭാഷ ചിത്രങ്ങളിൽ നിന്ന് നിരവധി ഓഫറുകൾ നടിയ്ക്ക് ലഭിച്ചിരുന്നു. ബോളിവുഡിൽ ചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് പ്രിയ. ശ്രീദേവി ബംഗ്ലാവാണ് നടിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ഗ്ലാമറസ് ലുക്കിലാണ് പ്രിയ എത്തുന്നത്. പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ സിനിമയുടെ പേര് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നടി ശ്രീദേവിയുടെ വിയോഗത്തിന് പിന്നാലെയായിരുന്നു ചിത്രം പ്രഖ്യാപിച്ചത്. അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ കഥയാണിതെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ശ്രീദേവി എന്നതാണ് ചിത്രത്തിലെ പ്രിയയുടെ കഥാപാത്രത്തിന്റെ പേര്. കൂടാതെ ചെക്ക് എന്ന തെലുങ്ക് സിനിമയിലും പ്രിയ അഭിനയിക്കുന്നുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X