ശോഭന്‍ ബാബു തന്നെ എന്നും മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകും! നടി റൂമിലേക്ക് വരുന്നത് ഇഷ്ടപ്പെട്ടില്ല; ജയകുമാര്‍

ഒരു കാലത്ത് തെലുങ്ക് സിനിമയില്‍ സൂപ്പര്‍താരമായിരുന്നു നടന്‍ ശോഭന്‍ ബാബു. ഒത്തിരിയധികം ആരാധികമാരുള്ള നടന്‍ കൂടിയായിരുന്നു അദ്ദേഹം. അക്കാലത്ത് സ്ത്രീകള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനാവാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. നടന്റെ സൗന്ദര്യവും പ്രശംസിക്കപ്പെട്ടിരുന്നു. നടന്റെ വിയോഗമുണ്ടാക്കിയ വേദന ഇപ്പോഴും ആരാധകര്‍ക്കിടയിലുണ്ട്.

എന്നിരുന്നാലും ഇപ്പോഴും നടനെ കുറിച്ചുള്ള കഥകള്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്. ശോഭന്‍ ബാബുവുമായി സൗഹൃദം സ്ഥാപിക്കാന്‍ പല നായികമാരും ശ്രമിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടയില്‍ ശോഭന്‍ ബാബു പുരാണ സിനിമകളില്‍ അഭിനയിക്കുമ്പോഴുണ്ടായ സംഭവത്തെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകള്‍ വന്നിരിക്കുകയാണ്.

shoban-babu

വെള്ളിത്തിരയില്‍ നായകനായും വില്ലനായിട്ടുമൊക്കെ അഭിനയിച്ചിട്ടുള്ള ശോഭന്‍ ബാബു പുരാണ സിനിമകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വീരാഭിമന്യു, സമ്പൂര്‍ണ രാമായണം, കുരുക്ഷേത്രം തുടങ്ങിയ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. ഇതില്‍ സമ്പൂര്‍ണ രാമായണത്തിന്റെ ചിത്രീകരണത്തിനിടയില്‍ നടന്ന ചില ഞെട്ടിപ്പിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത എഴുത്തുകാരന്‍ ജയകുമാര്‍.

ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഔട്ട്ഡോറില്‍ നടക്കുകയാണ്. ലൊക്കേഷനോട് അടുത്തുള്ള ഒരു ഹോട്ടലിലാണ് താരങ്ങള്‍ക്ക് താമസം ഒരുക്കിയത്. ഡിസംബര്‍ മാസമായിരുന്നു. തണുപ്പ് കൂടുതലുമാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായ ശേഷം സിനിമാ യൂണിറ്റിലെ ചിലര്‍ ഹോട്ടലിന് സമീപം ഫയര്‍ ക്യാമ്പ് ചെയ്യാറുണ്ടായിരുന്നു. ശോഭന്‍ ബാബു നായകനാണെങ്കിലും നിശബ്ദനായി വന്ന് ഞങ്ങളോടൊപ്പം ഫയര്‍ ക്യാമ്പില്‍ പങ്കെടുത്തു.

കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വിളിച്ച് എന്റെ മുറിയിലേക്ക് വരാന്‍ പറഞ്ഞു. റൂമില്‍ പോയി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ എന്നോട് ഒരു പാട്ട് പാടാന്‍ പറഞ്ഞു. ഞാനൊരു പാട്ട് പാടുകയും ചെയ്തു. എന്റെ പാട്ട് നന്നായതിനാല്‍ വീണ്ടും വീണ്ടും പാടാന്‍ ആവശ്യപ്പെട്ടു.

അതിന് മുന്‍പൊന്നും ശോഭന്‍ ബാബു ക്യാമ്പ് ഫയറിലേക്ക് വന്നിരുന്നില്ലെങ്കിലും അന്ന് മുതല്‍ അദ്ദേഹം ദിവസവും വരാന്‍ തുടങ്ങി. അദ്ദേഹം എന്തിനാണ് ദിവസവും വന്ന് എന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ടുപോകുന്നതെന്ന് ഓര്‍ത്ത് ഞാന്‍ അത്ഭുതപ്പെട്ടിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതിന് പിന്നിലെ യഥാര്‍ത്ഥ സംഭവം അറിയുന്നത്.

shoban-babu

സമ്പൂര്‍ണ രാമായണത്തില്‍ നായികയായി എത്തിയ ചന്ദ്രകല ശോഭന്‍ ബാബുവിന്റെ തൊട്ടടുത്ത മുറിയിലായിരുന്നു. അവര്‍ റൂമിലിരുന്ന് ബോറടിച്ചെന്ന് പറഞ്ഞ് ദിവസവും ശോഭന്‍ ബാബുവിന്റെ മുറിയില്‍ പോയിരുന്ന് സംസാരിക്കും. സ്ഥിരമായി അങ്ങനെ ചെയ്യുന്നത് നല്ലതല്ലെന്ന് തോന്നിയതോടെയാണ് അദ്ദേഹം നടിയെ ഒഴിവാക്കാന്‍ വേണ്ടി ഞങ്ങളുടെ കൂടെ ക്യാമ്പ് ഫയറിന് വന്നതെന്നാണ്' ജയകുമാര്‍ പറയുന്നത്.

നായികമാരുടെ കാര്യത്തില്‍ ശോഭന്‍ ബാബു വളരെ സംയമനം പാലിക്കാറുണ്ടായിരുന്നു. എന്നാല്‍ ജയലളിതയുടെ കാര്യത്തില്‍ അദ്ദേഹത്തിന് അത് സാധിച്ചില്ല. അവരെ പ്രണയിക്കാതിരിക്കാന്‍ താരത്തിന് കഴിയാതെ വരികയായിരുന്നു.

ഡോക്ടര്‍ ബാബു എന്ന ചിത്രത്തിലാണ് ജയലളിതയും ശോഭന്‍ ബാബുവും അഭിനയിച്ചത്. അവരൊരു രാജ്ഞിയെ പോലെയാണ് അന്ന് സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്. രണ്ടു കാറുകള്‍ അവരെ പിന്തുടര്‍ന്ന് വരും. ഒരു കാറില്‍, നിന്നും ജയലളിത ഇറങ്ങി വരുമ്പോള്‍ കൂടെ ഒരു കൂളറും ഐസ് ബോക്‌സുമൊക്കെ ഉണ്ടാവുമായിരുന്നു.

മറ്റൊരു കാറില്‍ മേക്കപ്പ് ജോലിക്കാരാണ് ഉണ്ടാവുക. ജയലളിത വന്ന് കഴിയുമ്പോള്‍ ശോഭന്‍ ബാബു അവരുടെ അടുത്തിരിക്കും. അന്ന് ജയലളിതയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടയായ അറിയാതെ അവരുമായി പ്രണയത്തിലാവുകയായിരുന്നു. ഇക്കാര്യം അദ്ദേഹം തന്നെയാണ് മുന്‍പ് പറഞ്ഞിട്ടുള്ളത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X