അവസാന നാളുകളിൽ സാവിത്രിയെ പോയി കണ്ടില്ല; ജീവിതമങ്ങനെയാകാൻ കാരണം; എനിക്ക് ദേഷ്യം തോന്നി; നടിയുടെ വാക്കുകൾ

തെന്നിന്ത്യൻ സിനിമാ ലോകത്തിന് മറക്കാൻ പറ്റാത്ത നടിയാണ് അന്തരിച്ച സാവിത്രി. ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളുടെ കാലഘട്ടത്തിൽ തെലുങ്ക്, തമിഴ് സിനിമാ ലോകത്തെ താര റാണിയായിരുന്നു സാവിത്രി. കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരി. അഭിനയ മികവ് കൊണ്ട് സാവിത്രി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. വളരെ പെട്ടെന്നായിരുന്നു കരിയറിൽ സാവിത്രിയുടെ വളർച്ച. പ്രശസ്തിക്കൊപ്പം പണവും കുമിഞ്ഞ് കൂടി. ഒന്നിലേറെ ബം​ഗ്ലാവുകൾ പണിതു. വിലപിടിപ്പുള്ള കല്ലുകൾ പതിച്ച ആഭരണങ്ങളും കാറുകളുമെല്ലാം സാവിത്രിക്കുണ്ടായിരുന്നു.

‌സിനിമാ ലോകത്തെ പകരം വെക്കാനില്ലാത്ത സാന്നിധ്യം. എന്നാൽ ന‌ടിയുടെ ജീവിതത്തിൽ പിന്നീടുണ്ടായ സംഭവങ്ങൾ നിരാശാജനകമാണ്. സിനിമാ ലോകത്തെ ഏവർക്കും പാഠമാണ് സാവിത്രിയുടെ ജീവിതം. താരമായിരുന്നപ്പോൾ ഏവരും ഭവ്യതയോടെ കണ്ട സാവിത്രിയെ താര പ്രഭ നഷ്ടപ്പെട്ടപ്പോൾ പ്രൊഡക്ഷൻ ബോയ്സ് പോലും വകവെച്ചില്ല.

Savitri

ഒട്ടനവധി പേർക്ക് സഹായം ചെയ്തെങ്കിലും പലരും ഇത് മറന്നു. ചിലർ നടിയെ കബളിപ്പിച്ച് പണം കൈക്കലാക്കി. ഇപ്പോഴിതാ സാവിത്രിയെക്കുറിച്ച് അന്തരിച്ച പഴയ കാല ന‌ടി കൃഷ്ണ കുമാരി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സാവിത്രിക്കൊപ്പം സിനിമകളിൽ കൃഷ്ണ കുമാരി അഭിനയിച്ചിട്ടുണ്ട്. തനിക്ക് മൂത്ത സഹോദരിയെ പോലെയായിരുന്നു സാവിത്രിയെന്ന് കൃഷ്ണ കുമാരി അന്ന് പറഞ്ഞു.

എന്നാൽ സാവിത്രി മരിക്കുന്നതിന് മുമ്പ് അവസാനമായി ഒന്ന് കാണാൻ താൻ പോയിട്ടില്ലെന്നും കൃഷ്ണ കുമാരി അന്ന് വ്യക്തമാക്കി. സാവിത്രി വ്യക്തി ജീവിതത്തിലെടുത്ത തീരുമാനങ്ങളിൽ തനിക്ക് വളരെ ദേഷ്യം തോന്നി. വ്യക്തി ജീവിതത്തിലുണ്ടായ കാര്യങ്ങളാണ് അവസാന നാളുകളിൽ ജീവിതമങ്ങനെയാകാൻ കാരണം. എല്ലാവർക്കും ജീവിതത്തിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും.

Krishna Kumari  Savitri

പക്ഷെ സാവിത്രിയെ പോലെയുള്ള പ്ര​ഗൽഭ ന‌ടിമാർ എന്തുകൊണ്ട് ജീവിതമങ്ങനെയാക്കി. അവരുടെ വിവേകത്തിന് എന്ത് പറ്റി. അത് കൊണ്ടാണ് എനിക്ക് സാവിത്രിയോ‌ട് ദേഷ്യം വന്നത്. അവസാന നാളുകളിൽ താനവരെ പോയി കണ്ടിരുന്നില്ലെന്നും കൃഷ്ണ കുമാരി തുറന്ന് പറഞ്ഞു. കൃഷ്ണ കുമാരി പറഞ്ഞത് പോലെ വ്യക്തി ജീവിതത്തിലെ ചില തെറ്റായ തീരുമാനങ്ങളാണ് സാവിത്രിയെ തകർച്ചയിലേക്ക് നയിച്ചത്.

നടൻ ജെമിനി ഗണേശനെയാണ് സാവത്രി വിവാഹം ചെയ്തത്. ജെമിനി ​ഗണേശന് അന്ന് മറ്റൊരു ഭാര്യയും മക്കളുമുണ്ട്. പുഷ്പവല്ലി എന്ന നടിയിൽ വിവാഹം ചെയ്യാതെ രണ്ട് മക്കളുമുണ്ട്. ജെമിനി ​ഗണേശനുമായുള്ള വിവാഹ ബന്ധം തകർന്നതോടെ സാവിത്രിയുടെ ജീവിതത്തിൽ പാളിച്ചകളുണ്ടായി. കടുത്ത മദ്യപാനിയായി സാവിത്രി മാറി. കരിയറിലും വീഴ്ച സംഭവിച്ചു. സമ്പത്തുകൾ ഓരോന്നായി നഷ്ടപ്പെട്ടു. സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയാണ് മഹാനടി.

നടി കീർത്തി സുരേഷാണ് ചിത്രത്തിൽ നായികയായെത്തിയത്. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം മഹാനടിയിലൂടെ കീർത്തി സുരേഷ് നേടി. രണ്ട് മക്കളാണ് സാവിത്രിക്കുള്ളത്. മകൾ വിജയചാമുണ്ഡേശ്വരിയുടെ അനുവാദത്തോടെയാണ് മഹാനടി സിനിമയാക്കിയത്. എന്നാൽ സിനിമയ്ക്കെതിരെ ജെമിനി ​ഗണേശന്റെ ആദ്യ ഭാര്യയിലെ മകൾ രം​​ഗത്ത് വന്നിരുന്നു. മരിച്ചിട്ട് വർഷങ്ങൾക്കിപ്പുറവും സാവിത്രിയെ സിനിമാ ലോകം മറന്നിട്ടില്ല. ‌‌

More from Filmibeat

Read more about: savitri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X