താരപുത്രിയുടെ ജീവിതവും പ്രശ്‌നത്തിലായി; തെലുങ്ക് നടി നിഹാരികയും ഭര്‍ത്താവും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്

തെലുങ്കിലെ മെഗാസ്റ്റാർ ചിരഞ്ജീവിയുടെ മരുമകൾ കൂടിയായ നിഹാരിക 2020 ലാണ് വിവാഹിതയാവുന്നത്

സിനിമാ താരങ്ങളുടെ വിവാഹവാര്‍ത്തകള്‍ക്കൊപ്പം വേര്‍പിരിയലും നടന്ന് കൊണ്ടിരിക്കുകയാണ്. അടുത്ത കാലത്തായി പ്രമുഖരായ നിരവധി താരദമ്പതിമാരാണ് വിവാഹജീവിതം അവസാനിപ്പിച്ച് സിംഗിളായി ജീവിക്കുന്നത്.

എന്നാല്‍ ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ദാമ്പത്യം അവസാനിപ്പിക്കുന്ന താരങ്ങളും നിരവധിയാണ്.

തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്നുമാണ് അത്തരത്തിലൊരു വാര്‍ത്ത പുറത്ത് വരുന്നത്.

നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളും തെന്നിന്ത്യന്‍ നടിയുമായ നിഹാരിക കോനിഡേലയുടെ വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുകയാണ്.

2020 ഡിസംബറില്‍ രാജസ്ഥാനില്‍ വച്ച് രാജകീയമായി നടത്തിയ വിവാഹമായിരുന്നു നിഹാരികയുടേത്. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയായിരുന്നു വരന്‍.

niharika-chaithanya

രാജസ്ഥാനിലെ ഉദയവിലാസില്‍ വച്ച് വിവാഹിതാരയ താരങ്ങള്‍ രണ്ട് വര്‍ഷം കൊണ്ട് തന്നെ ദാമ്പത്യം അവസാനിപ്പിച്ചതായി കഥകള്‍ പ്രചരിച്ച് തുടങ്ങി. സോഷ്യല്‍ മീഡിയയിലൂടെ നിരവധി വാര്‍ത്തകള്‍ മുന്‍പ് വന്നിരുന്നു.

നിഹാരിക സന്തുഷ്ടയാണെന്നും വിവാഹത്തോടെ സിനിമയില്‍ നിന്നും കുറച്ച് ഇടവേള എടുത്ത് ഒടിടി പ്ലാറ്റ്‌ഫോമുകളിലെ ചിത്രങ്ങള്‍ക്ക് പ്രധാന്യം കൊടുക്കുകയാണെന്നും പറയപ്പെട്ടിരുന്നു.

എന്നാല്‍ വീണ്ടും നിഹാരികയുടെ വേര്‍പിരിയല്‍ വാര്‍ത്ത വീണ്ടും സജീവമാവുകയാണ്. ഇത്തവണ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജിലെ തെളിവുകള്‍ ചൂണ്ടി കാണിച്ചാണ് പാപ്പരാസികള്‍ എത്തിയിരിക്കുന്നത്.

ദമ്പതികള്‍ പരസ്പരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്തുവെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല സ്വകാര്യ നിമിഷങ്ങളിലേത് അടക്കം മുന്‍പ് പങ്കുവെച്ച അവരുടെ ഫോട്ടോകള്‍ പ്രൊഫൈലുകളില്‍ നിന്ന് ഇല്ലാതാക്കുകയും ചെയ്തിരിക്കുകയാണ്.

ഫോളോവേഴ്സിനെ സംശയത്തിലാക്കി കൊണ്ടാണ് താരങ്ങള്‍ ഇങ്ങനെ ചെയ്തിരിക്കുന്നത്. ഇതോടെ പലതരത്തില്‍ ഊഹപോഹങ്ങള്‍ വന്ന് തുടങ്ങി.

ഇതിനിടയില്‍ നിഹാരിക തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തതും അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍, ഭര്‍ത്താവ് ചൈതന്യ തന്റെ ഭാര്യയുടെ ഒരു ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ എല്ലാ വാര്‍ത്തകള്‍ക്കും മറുപടിയായി.

താരങ്ങള്‍ക്കിടയില്‍ എല്ലാം നന്നായി തന്നെയാണ് പോകുന്നതെന്നും കുഴപ്പങ്ങളൊന്നുമില്ലെന്നും പറയാതെ പറയുകയാണ് താരം ചെയ്തിരിക്കുന്നത്. അതേ സമയം ഇരുവരും അണ്‍ഫോളോ ചെയ്തത് എന്തിനാണെന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്.

niharika-chaithanya

കഴിഞ്ഞ വര്‍ഷങ്ങളില്‍ തെന്നിന്ത്യന്‍ സിനിമാലോകം ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു നിഹാരികയുടേത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷമാണ് നടിയുടെ വിവാഹമോചന അഭ്യൂഹങ്ങള്‍ പരക്കാന്‍ തുടങ്ങിയത്.

ലോക്ഡൗണ്‍ നാളുകളിലാണ് പ്രതിശ്രുത വരനെ പരിചയപ്പെടുത്തി കൊണ്ട് നിഹാരിക രംഗത്ത് വന്നത്. നേരത്തെ കണ്ട് ഇഷ്ടത്തിലായ ചൈതന്യയും നിഹാരികയും വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് വിവാഹിതരാവുന്നത്.

ചെറിയ പ്രായം മുതലേ പര്‌സപരം അറിയുന്നവരാണ് ഇരുവരും. കുടുംബാംഗങ്ങളില്‍ നിന്ന് വന്ന ആലോചന പിന്നീട് വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു.

ചൈതന്യ ബിസിനസുകാരനാണെങ്കിലും ഹൈദരാബാദിലെ പ്രശസ്ത പോലീസ് കുടുംബത്തിലെ അംഗമാണ്. ഗുണ്ടൂര്‍ ഐജി എം പ്രഭാകര റാവു ആണ് ചൈതന്യയുടെ പിതാവ്.

പ്രമുഖ താരകുടുംബത്തില്‍ ജനിച്ച നിഹാരിക തെലുങ്ക് നടന്മാരായ ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയുമൊക്കെ മരുമകള്‍ കൂടിയാണ്.

അല്ലു അര്‍ജുന്‍, രാം ചരണ്‍, വരുണ്‍ തേജ, അല്ലു സിരീഷ് എന്നിങ്ങനെ സിനിമയിലെ യുവതാരങ്ങളെല്ലാം നിഹാരികയുടെ കസിന്‍സാണ്.

2016 ലാണ് തെലുങ്ക് സിനിമയിലൂടെ താരപുത്രി നായികയായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു.

2019 ല്‍ പുറത്തിറങ്ങിയ സെയ് രാ നരസിംഹ റെഡ്ഡിയിലാണ് അവസാനം അഭിനയിച്ചിരിക്കുന്നത്. അതിന് ശേഷമായിരുന്നു വിവാഹം. ശേഷം ടെലിവിഷന്‍ പരിപാടികളിലും മറ്റുമായി സജീവമായിരുന്നു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X