ടൊവിനോയുടെ കരിയര്‍ ബെസ്റ്റ്! ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ വിന് വമ്പന്‍ സ്വീകരണം! പ്രേക്ഷക പ്രതികരണം
ഈ വര്‍ഷം ടൊവിനോ തോമസ് നായകനായിട്ടെത്തുന്ന ആദ്യ ചിത്രമായി 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' തിയറ്ററുകളിലേക്ക് എത്തി. മൂന്ന് സിനിമകളില്‍ പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ അതിഥി വേഷം ചെയ്തതിന് ടൊവിനോയ്ക്ക് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു. ആദ്യം ലൂസിഫറിലെ ജതിന്‍ രാംദാസ്, പിന്നീട് ഉയരെയിലെ വിശാല്‍ രാധകൃഷ്ണന്‍, വൈറസില്‍ കോഴിക്കോട് കളക്ടറായും താരം പ്രത്യക്ഷപ്പെട്ടു.

ഇപ്പോഴിതാ സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായിട്ടാണ് 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു' എത്തിയിരിക്കുന്നത്. സലീം അഹമ്മദിന്റെ സംവിധാനത്തിലെത്തിയ സിനിമയില്‍ ഒരു സംവിധായകനായിട്ടാണ് ടൊവിനോ എത്തുന്നത്. തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.
ടൊവിനോയുടെ കരിയര്‍ ബെസ്റ്റ്
ടൊവിനോയുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ വിലേത് എന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.
തുടക്കം മിന്നിച്ചു
ഫീല്‍ ഗുഡ് മൂവി
ഇസഹാഖ്
ജീവിതമറിയുന്ന, ചുറ്റുപാടുകളില്‍ തിരിച്ചറിവുള്ള യുവസംവിധായകന്റെ ആദ്യ സിനിമയിലേയ്ക്കും ഓസ്‌കാര്‍ ശ്രമങ്ങളിലേയ്ക്കുമുള്ള പ്രതിസന്ധികളും അനുഭവങ്ങളും ഹൃദ്യമായി അവതരിപ്പിക്കുന്ന സിനിമയാണ് ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ.. ഓസ്‌കാറിലും മികവ് തുടരുന്നുണ്ട്. സലിം അഹമ്മദ്.. ടൊവിനോ എന്ന നടന്റെ ഏറ്റവും സൗന്ദര്യമുള്ള പ്രകടനങ്ങളില്‍ ഒന്നാണ് ഇസഹാഖ്. മായാനദിയിലെ മാത്തനൊപ്പം മനസ്സില്‍ ഇടം നേടിയെടുക്കുന്നുണ്ട് ഇസഹാഖ്. ശബ്ദമിടറുമ്പോള്‍
കണ്ണ് നിറയുമ്പോള്‍ ഉള്ളില്‍ സിനിമയുള്ളവന്റെയും കണ്ണ് നനയിക്കുന്നുണ്ട് ഇസഹാഖ്.


Click it and Unblock the Notifications











