റിസല്‍ട്ട് കണ്ടതും ഞെട്ടിത്തരിച്ചു! ഗ്ലൂക്കോസ് ടെസ്റ്റില്‍ തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ച് ശ്രീക്കുട്ടി
ഗര്‍ഭകാല വിശേഷങ്ങളെല്ലാം അഭിലാഷും ശ്രീക്കുട്ടിയും യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്കിടയിലേക്ക് കുഞ്ഞതിഥി വരുന്നത്. കുറച്ച് കഴിഞ്ഞ് മതി കുഞ്ഞ് എന്ന് കരുതി മാറ്റി വെച്ചതാണ്. ട്രീറ്റ്‌മെന്റിന് പോയതോ, ആവാതെയിരുന്നതോ അല്ല. ഇപ്പോഴാണ് കുഞ്ഞിനെക്കുറിച്ച് കാര്യമായി ചിന്തിച്ചത്. ദൈവാനുഗ്രഹത്താല്‍ എല്ലാം ഓക്കെയായി. ഇപ്പോഴിതാ ഗ്ലൂക്കോസ് ടെസ്റ്റിന് പോയ വിശേഷങ്ങളാണ് പുതിയ വ്‌ളോഗിലൂടെ പങ്കുവെക്കുന്നത്. ഗര്‍ഭിണികള്‍ക്ക് ഏറെ ബുദ്ധിമുട്ടും, വെല്ലുവിളിയുമായൊരു കാര്യമാണ് ഗ്ലൂക്കോസ് ടെസ്റ്റ്. ഭക്ഷണം കഴിക്കുന്നതിന് മുന്‍പും, ശേഷവും, ഗ്ലൂക്കോസ് കുടിച്ചതിന് ശേഷവുമായി ഷുഗര്‍ ടെസ്റ്റ് ചെയ്യുന്നതാണ്.
മൂന്ന് സിറ്റിംഗും ഫാസ്റ്റിംഗില്‍ എടുക്കാനാണ് എന്നോട് പറഞ്ഞിട്ടുള്ളത്. ഗ്യാപ്പിട്ട് എടുക്കാനാണ് തീരുമാനിച്ചത്. വെറും വയറ്റില്‍ ഗ്ലൂക്കോസ് വെള്ളം കുടിക്കുമ്പോള്‍ ഛര്‍ദ്ദിക്കുമോ എന്നോര്‍ത്താണ് ടെന്‍ഷന്‍. ഉള്ളിലുള്ള ആള്‍ ഇപ്പോള്‍ ഭയങ്കര ചവിട്ടും ബഹളവുമാണ്. ചവിട്ടുമ്പോള്‍ എനിക്ക് നല്ല വേദനയാണ്. അഭിക്ക് രാവിലെ ചായ കിട്ടിയില്ലെങ്കില്‍ വലിയ പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ പുള്ളി ഇടയ്ക്ക് ചായ കുടിച്ചു. അത് കൊള്ളില്ലെന്നൊക്കെ പറഞ്ഞിരുന്നു. രാത്രിയില്‍ ഉറക്കം കുറവായത് കൊണ്ട് രാവിലെ ലേറ്റായാണ് എഴുന്നേല്‍ക്കാറുള്ളത്.

നന്നായി വിശക്കുന്നുണ്ടായിരുന്നു. അതൊക്കെ കടിച്ചുപിടിച്ചിരിക്കുകയാണ്. എനിക്ക് ഇതേക്കുറിച്ച് കുറേ സംശയങ്ങളുണ്ടായിരുന്നു. ഗ്ലൂക്കോസ് കുടിക്കുമ്പോള്‍ ഛര്‍ദ്ദിക്കാന്‍ വരുന്നുണ്ടായിരുന്നു. പുറത്തോട്ട് പോവാതെ ഞാന്‍ പിടിച്ചുവെച്ചിരിക്കുകയായിരുന്നു. ഭയങ്കര മധുരമാണ്, ഷുഗര്‍ കട്ടായിരുന്നല്ലോ, അതുകൊണ്ട് എനിക്ക് മധുരം പറ്റുന്നുണ്ടായിരുന്നില്ല. അത്രയും ക്രേവിംഗ് വന്നാല്‍ മാത്രം കുറച്ച് മധുരം കഴിക്കും. അത് നേരത്തെയും ഞാന്‍ അങ്ങനെയായിരുന്നു. നന്നായി ആരോഗ്യം ശ്രദ്ധിക്കാറുണ്ട്.
മധുരമുള്ള മാങ്ങയൊക്കെ കഴിച്ചതിനാല്‍ ഷുഗര്‍ കൂടുതലാണ്. പൊതുവെ അങ്ങനെ കഴിക്കാറില്ലെങ്കിലും, വിശക്കുന്നു എന്ന് പറഞ്ഞ് പഴുത്ത മാങ്ങയൊക്കെ കഴിക്കുന്നത് കണ്ടിട്ടുണ്ട്. ഷുഗറൊക്കെ നോക്കുന്ന സാധനങ്ങളൊക്കെ വാങ്ങി. ഇനി രണ്ട്, മൂന്ന് ദിവസം കൂടുമ്പോള്‍ ഷുഗര്‍ നോക്കാന്‍ പറഞ്ഞിട്ടുണ്ട്. ആകപ്പാടെ മാങ്ങ മാത്രമേ കഴിക്കാന്‍ പറ്റുന്നുണ്ടായിരുന്നുള്ളൂ. അത് നന്നായി തന്നെ കഴിച്ചു. ഗ്ലൂക്കോസ് ടെസ്റ്റിന് പോയപ്പോള്‍ തനിക്ക് പറ്റിയ അബദ്ധത്തെക്കുറിച്ചും ശ്രീക്കുട്ടി തുറന്നുപറഞ്ഞിരുന്നു. ടെസ്റ്റിന് പോവുന്നതിന്റെ തലേന്ന് രാത്രി പഴുത്ത മാങ്ങ തിന്നതാണ് പണിയായത്. ആരും ഇങ്ങനെ ചെയ്യരുതെന്നുമായിരുന്നു ഇരുവരും പറഞ്ഞത്.


Click it and Unblock the Notifications