ആഗ്രഹിച്ച രീതിയില്‍ ഫോട്ടോസ്! അത് ഞങ്ങളുടെ ഇഷ്ടം, താല്‍പര്യം! തുറന്നടിച്ച് അഭിലാഷും ശ്രീക്കുട്ടിയും
മെറ്റേണിറ്റി ഫോട്ടോ ഷൂട്ട് നടത്തിയതിന് ശേഷം രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു അഭിയും ശ്രീക്കുട്ടിയും നേരിട്ടത്. അറപ്പ് തോന്നുന്നു എന്നൊക്കെ വയര്‍ കണ്ടപ്പോള്‍ പറഞ്ഞവരുണ്ട്. ഞങ്ങള്‍ക്കെന്തായാലും അറപ്പില്ല. പ്രഗ്നന്റായ ഒരു സ്ത്രീയുടെ വയര്‍ കാണുമ്പോള്‍ എങ്ങനെയാണ് അറപ്പ് തോന്നുന്നതെന്നായിരുന്നു അഭിയും ചോദിച്ചത്. വയറുകാണിച്ച് വൈറലാവുക, കാശുണ്ടാക്കുക. കമന്റുകള്‍ കൂടുമ്പോള്‍ കൂടുതല്‍ കാശ് വരുമല്ലോ എന്ന് പറഞ്ഞയാളോട് ആ ഫീച്ചര്‍ ഏതാണെന്ന് പറഞ്ഞ് തരണമെന്നായിരുന്നു ഇരുവരും പറഞ്ഞത്. മാനം കളഞ്ഞെങ്കിലും കാശുണ്ടാക്കണം, വെറുപ്പ് തോന്നുന്നു, നിന്റെ വെറുപ്പൊന്നും ഞങ്ങള്‍ക്കൊരു വിഷയമേയല്ല. രേണുവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. അത് നേരിട്ട് പറഞ്ഞിരുന്നു. ബിഗ് ബോസില്‍ പോയപ്പോള്‍. എന്തായാലും ഞങ്ങള്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഞങ്ങളോട് ഏറ്റവും സ്‌നേഹം കാണിക്കുന്നവരിലൊരാളാണ് രേണു.
നിങ്ങളോട് സ്‌നേഹമുണ്ടായിരുന്നു. അത് കളഞ്ഞുകുളിക്കരുതെന്ന് പറഞ്ഞുള്ള കമന്റുകളുമുണ്ടായിരുന്നു. ഇതിലിത്ര മോശമെന്താണ്, ആളുകളെന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് മനസിലാവുന്നില്ലെന്നായിരുന്നു അഭി പറഞ്ഞത്. പ്രതികരിക്കണ്ടെന്ന് വിചാരിച്ചാലും ചില കമന്റുകള്‍ കാണുമ്പോള്‍ അടങ്ങിയിരിക്കാന്‍ തോന്നില്ല. ഭര്‍ത്താവ് ബിഗ് ബോസില്‍ പോയ സമയത്താണ് ഭാര്യ പ്രഗ്നന്റായതെന്നുള്ള കമന്റുകളുമുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ശേഷം ഞാന്‍ ആദ്യം ചെയ്യാന്‍ പോവുന്ന കാര്യം ഇവര്‍ക്കെതിരെ നിയമപരമായി നീങ്ങുന്നതാണ്. ഞങ്ങളുടെ പിതൃത്വത്തെയും, മാതൃത്വത്തെയും ചോദ്യം ചെയ്തുള്ള കമന്റാണ് ഇത്. ഞാന്‍ തെറി വിളിച്ചതിന് നിങ്ങള്‍ക്ക് എനിക്കെതിരെ കേസ് കൊടുക്കാം, കൊടുത്തോളൂ.

ബിഗ് ബോസിലായിരുന്ന സമയത്ത് ആര്യനെയും, ജിസേലിനെയുമൊക്കെ ഓരോന്ന് പറഞ്ഞിട്ടുണ്ട്. അത് ഗെയിമിന്റെ ഭാഗമാണ്. അവരുടെ വസ്ത്രധാരണത്തെക്കുറിച്ച് ഞാനൊരു പരാമര്‍ശവും നടത്തിയിട്ടില്ല. അങ്ങനെ നടത്തിയെന്ന് തെളിയിക്കാന്‍ പറ്റുമെങ്കില്‍ തെളിയിക്ക്. കാലങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഇങ്ങനെ ടെംപര്‍ തെറ്റി സംസാരിക്കുന്നത്. രുറേക്കാലമായി ഞൊണ്ടിക്കാല എന്നൊക്കെ പറഞ്ഞ് ചിലരൊക്കെ വരുന്നുണ്ട്. അതൊക്കെയങ്ങ് മാറ്റി വെച്ചേക്ക്. രൂക്ഷമായ ഭാഷയിലായിരുന്നു ശ്രീക്കുട്ടിയും പ്രതികരിച്ചത്. നിങ്ങളുടെയൊക്കെ പ്രശ്‌നമെന്താണെന്ന് മനസിലാവുന്നില്ല. വെറുതെ വന്ന് ഓരോന്ന് പറയുന്നതല്ല, ഇങ്ങനെയുള്ള കമന്റുകളൊക്കെ കേള്‍ക്കുമ്പോള്‍ അവരോട് ഈ രീതിയിലേ പ്രതികരിക്കാന്‍ അറിയുള്ളൂ.
എന്റെ ഇഷ്ടത്തിനാണ് ഞാന്‍ ഫോട്ടോ ഷൂട്ട് ചെയ്തത്. അതിന് വേറൊരാളുടെ അഭിപ്രായം എടുക്കേണ്ട കാര്യമില്ല എനിക്ക്. ഇങ്ങനെയുള്ള ചെറിയ കമന്റുകളൊക്കെ നമ്മള്‍ വിട്ടതാണ്. എന്തിനാണ് അവര്‍ക്ക് അനാവശ്യ റീച്ച് കൊടുക്കുന്നത്. രണ്ട് കമന്റുകളാണ് ഞങ്ങളെ വല്ലാതെ പ്രകോപിപ്പിച്ചത്. എന്നെ ഞൊണ്ടിക്കാലാ എന്ന് വിളിച്ചാല്‍ ഞാന്‍ ഇങ്ങനെയൊക്കെയേ പ്രതികരിക്കുള്ളൂ. ബിഗ് ബോസില്‍ കയറിയത് പൈസ കൊടുത്താണെന്ന് പറഞ്ഞ് നടക്കുന്ന നടന്‍മാരുണ്ട്. അത് ബിഗ് ബോസ് ക്രൂവിനെ മൊത്തം ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. തെളിവുണ്ടെങ്കില്‍ അത് തെളിയിക്ക്. എന്നിട്ട് പറയൂ. ആ ഓഡീഷനൊന്ന് അറ്റന്‍ഡ് ചെയ്യൂ. എന്നിട്ട് വേണം കാര്യം പറയാന്‍.
നേരത്തെ ഡാന്‍സിന്റെയായിരുന്നു പ്രശ്‌നം. ഇനി ഡെലിവറി കാണിക്കുമെന്നായിരിക്കും പറയുന്നത്. ഇവള്‍ കാണിച്ചില്ലെങ്കില്‍ ഞാന്‍ കാണിക്കും. അതിലെന്താണ് പ്രശ്‌നം വരുന്നതെന്ന് നോക്കണമല്ലോ. ഫോട്ടോ ഷൂട്ട് ദിയ കൃഷ്ണയെ അനുകരിക്കാന്‍ വേണ്ടി ചെയ്തതാണോയെന്ന് ചോദിച്ചവരുണ്ട്. ഈ ലോകത്ത് ദിയ കൃഷ്ണ മാത്രമേ ഫോട്ടോ ഷൂട്ട് ചെയ്തിട്ടുള്ളോ. വയര്‍ കാണിച്ച് ദിയ മാത്രമേ ഫോട്ടോസ് എടുത്തിട്ടുള്ളോ, അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുകയാണെന്നായിരുന്നു ശ്രീക്കുട്ടി പറഞ്ഞത്.


Click it and Unblock the Notifications